1 GBP = 86.00INR                       

BREAKING NEWS

ആനന്ദി ബെന്‍ മധ്യപ്രദേശില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക്; പശ്ചിമ ബംഗാളില്‍ ഗവര്‍ണറായി എത്തുക ജഗദീപ് ധന്‍വാര്‍; നാഗാലാന്റില്‍ നാഗാ ഉടമ്പടി ചര്‍ച്ചകളില്‍ കേന്ദ്ര പ്രതിനിധി ആയിരുന്ന ആര്‍ എന്‍ രവിയും; ത്രിപുരയിലും ബീഹാറിലും പശ്ചിമ ബംഗാളിലും പുതിയ ഗവര്‍ണര്‍മാര്‍

Britishmalayali
kz´wteJI³

ഡല്‍ഹി: ബിജെപി നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ ആനന്ദി ബെന്‍ പട്ടേലിനെ ഉത്തര്‍പ്രദേശ് ഗവര്‍ണറായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിയമിച്ചു. നിലവില്‍ മധ്യപ്രദേശ് ഗവര്‍ണറായിരുന്നു ആനന്ദി ബെന്‍ പട്ടേല്‍. ആനന്ദിബെന്‍ പട്ടേലിന് പകരം ബിഹാര്‍ ഗവര്‍ണറായിരുന്ന ലാല്‍ജി ടണ്ടനെയാണ് മധ്യപ്രദേശ് ഗവര്‍ണറായി നിയമിച്ചത്. പശ്ചിമബംഗാള്‍, ത്രിപുര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. പശ്ചിമ ബംഗാളില്‍ ജഗ്ദീപ് ധന്‍ഖറിനേയും ത്രിപുരയില്‍ രമേശ് ബയസിനെയും പുതിയ ഗവണര്‍മാരായി നിയമിച്ചിട്ടുണ്ട്.

ഫഗു ചൗഹാനാണ് ബിഹാറിന്റെ ചുമതല. ജഗദീപ് ധന്‍കറാണ് പശ്ചിമബംഗാളിന്റെ പുതിയ ഗവര്‍ണര്‍. സുപ്രിംകോടതി അഭിഭാഷകനാണ് ധന്‍കര്‍. രാജസ്ഥാനില്‍നിന്നുള്ള ധന്‍കര്‍, 1990ല്‍ 6 മാസമാണു കേന്ദ്ര മന്ത്രിയായിരുന്നത്. ജനതാ ദള്‍ എസിലും കോണ്‍ഗ്രസിലുമായിരുന്നു. 2003ല്‍ ബിജെപിയില്‍ ചേര്‍ന്നു.

പശ്ചിമ ബംഗാളില്‍ കേസരി നാഥ് ത്രിപാഠിക്ക് പകരമാണ് ജഗദീപിന്റെ നിയമനം. രമേഷ് ബയസാണ് ത്രിപുരയുടെ പുതിയ ഗവര്‍ണര്‍. നിലവിലെ ഗവര്‍ണര്‍ കപ്താന്‍ സിങ് സോളങ്കിയെ മാറ്റി. നാഗാലാന്‍ഡ് ഗവര്‍ണറായി പത്മനാഭ ആചാര്യക്ക് പകരം ആര്‍ എന്‍ രവിയെയും നിയമച്ചിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ മുന്‍ സ്പെഷല്‍ ഡയറക്ടര്‍ ആയിരുന്നു ആര്‍.എന്‍.രവി. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രവി, നാഗാ ഉടമ്പടി ചര്‍ച്ചകളില്‍ കേന്ദ്ര പ്രതിനിധിയുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category