1 GBP = 94.00 INR                       

BREAKING NEWS

കാശ്മീര്‍ എന്റെ ഹൃദയത്തിലാണ്; അതിനെ ഇന്ത്യയിലേതെന്നല്ല ലോകത്തെ തന്നെ ഏറ്റവും സുന്ദരമായ സ്വര്‍ഗമായി മാറ്റും; ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ തീര്‍ക്കില്ലെങ്കില്‍ പിന്നെന്ത് ചെയ്യണമെന്നറിയാം; അതിനെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല: കാശ്മീര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടത്തുമെന്ന വാശിയില്‍ രാജ്നാഥ് സിങ്

Britishmalayali
kz´wteJI³

ശ്രീനഗര്‍: ദേശവിരുദ്ധ ശക്തികളും കേന്ദ്രമാക്കിയ കാശ്മീര്‍ താഴ്വരയില്‍ സാരമായ ഇടപെടല്‍ നടത്താന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. അമിത്ഷായുടെ സന്ദര്‍ശനത്തോടെ ഇക്കാര്യം അവര്‍ വ്യക്തമാക്കി കഴിഞ്ഞു. ദേശവിരുദ്ധ ശക്തികളെ വെച്ചു പൊറുപ്പിക്കില്ലെന്ന നിലപാടിലാണ് ഷാ. അതിന് പിന്നാലെ ഇപ്പോള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം അതിനായി എല്ലാ ശ്രമവും തുടരുന്നതായും അറിയിച്ചു.

കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതു തടസ്സപ്പെടുത്താന്‍ ഭൂമിയില്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നെന്നാണ് രാജ്നാഥ് സിങിന്റെ നിലപാട്. കശ്മീര്‍ എന്റെ ഹൃദയത്തിലാണ്. ഇന്ത്യയുടേതല്ല, മറിച്ചു ലോകത്തിന്റെ തന്നെ സ്വര്‍ഗമാക്കി കശ്മീരിനെ മാറ്റുകയെന്നതാണു സര്‍ക്കാരിന്റെ ആവശ്യം. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ എന്തു ചെയ്യണമെന്നു ഞങ്ങള്‍ക്ക് അറിയാം കഠ്വയില്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തു കശ്മീരിലെ നേതാക്കളെ ചര്‍ച്ചയ്ക്കു വിളിച്ച സമീപനം ഇപ്പോഴും തുടരുന്നതായി രാജ്നാഥ് സിങ് വ്യക്തമാക്കി. കശ്മീരിന്റെ അതിവേഗത്തിലുള്ള വികസനവും സമൃദ്ധിയുമാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ കഠ്വയിലും സാമ്പയിലുമായി രണ്ടു പാലങ്ങള്‍ പ്രതിരോധമന്ത്രി ഉദ്ഘാടനം ചെയ്തു. അതിര്‍ത്തി പ്രദേശത്തെ സൈനിക നീക്കം സുഗമമാക്കാന്‍ ഇരു പാലങ്ങളും സഹായകമാകും.

ദൂരപ്രദേശങ്ങളിലെ വികസനത്തില്‍ പാലങ്ങളും പ്രധാനമാണെന്നു പ്രതിരോധമന്ത്രി പറഞ്ഞു. മോശം കാലാവസ്ഥയുള്‍പ്പെടെയുള്ള പ്രശ്നങ്ങളെ മറികടന്നു പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേല്‍നോട്ടത്തിലാണ് കശ്മീരിലെ പദ്ധതികള്‍ പുരോഗമിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്പര്‍ക്ക് പദ്ധതിയിലുള്‍പ്പെടുത്തിയാണ് അതിര്‍ത്തിക്കു സമീപം രണ്ടു പാലങ്ങളും ഇന്ത്യ നിര്‍മ്മിച്ചത്. ഉജ് നദിക്കു മുകളില്‍ 50 കോടി ചെലവഴിച്ചു നിര്‍മ്മിച്ച പാലം 1,000 മീറ്റര്‍ നീളമുള്ളതാണ്. ബസന്ദര്‍ നദിക്കു കുറകെ 41.7 കോടി ചെലവിട്ടു നിര്‍മ്മിച്ച പാലത്തിന്റെ നീളം 617 മീറ്റര്‍. മണ്‍സൂണ്‍ കാലത്ത് പ്രദേശവാസികളുടെ സഞ്ചാരം എളുപ്പമാക്കുന്നതിനും പാലം ഉപകരിക്കുമെന്നു പ്രതിരോധ വക്താവ് പറഞ്ഞു.

കാശ്മീരിലെ വിഘടനവാദി നേതാക്കളെ ഉന്നം വെച്ച് ശക്തമായ നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. തീവ്ര നിലപാടുകാരുടെ സുരക്ഷ വെട്ടിച്ചുരുക്കിയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചും ശക്തമായ നടപടികളിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ കടക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category