1 GBP = 94.80 INR                       

BREAKING NEWS

അമര്‍നാഥ് യാത്രയുടെ സുരക്ഷാക്രമീകരണങ്ങള്‍ എങ്ങനെ?' എല്ലാം ഓകെയാണ് സര്‍..ഇനി താങ്കളുടെ അനുഗ്രഹങ്ങള്‍ മാത്രം മതി; ഞാനെന്താ ഏതെങ്കിലും ബാബയോ... താങ്കള്‍ക്ക് അനുഗ്രഹം ചൊരിയാന്‍? മറുപടി കേട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ചമ്മി; മൂന്നുമണിക്കൂറില്‍ തീരേണ്ട യോഗങ്ങള്‍ ഒരുമണിക്കൂറില്‍ തീരും; വിഷയത്തില്‍ നല്ല ഹോംവര്‍ക്ക്; കശ്മീര്‍ പ്രശ്നത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും ക്ലിയര്‍ വിഷന്‍; അമിത്ഷായുടെ 50 നാളത്തെ ഭരണം കിടിലമെന്ന് ഇന്ദ്രപ്രസ്ഥം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഒരുയോഗത്തിന് പോയാല്‍ വെറുതെ അങ്ങുപോകുകയല്ല. നന്നായി ഹോംവര്‍ക്ക് ചെയ്യും. കാര്യം വിശദീകരിക്കാന്‍ മൂന്നുമണിക്കൂറെടുക്കേണ്ട യോഗം ഒരു മണിക്കൂറില്‍ തീരും. ഇതെന്തൊരു മനുഷ്യന്‍. നേരത്തെ വര്‍ക്കഹോളിക്കായിരുന്ന മോദിയെ കണ്ട് അത്ഭുതപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ രണ്ടാമന്റെ കാര്യശേഷിയെയാണ് സലാം വച്ചുപോകുന്നത്. അമിത് ഷായുടെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്. ദേശീയ മാധ്യമങ്ങളിലൊക്കെ ഇപ്പോള്‍ ഷായുടെ കഥകള്‍, അല്ല, യഥാര്‍ഥ സംഭവങ്ങളുടെ വിവരണങ്ങള്‍ എത്രയെന്നോ!


കഴിഞ്ഞ മോദി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിംഗാണ് ഇപ്പോള്‍ പ്രതിരോധ മന്ത്രി. ഷാ വന്നതോടെ രണ്ടാം സ്ഥാനം സിങ്ങിന് നഷ്ടമായി കഴിഞ്ഞു. ബിജെപിയിലെ മുടിചൂടാമന്നനായ ഷാ വരുന്നതോടെ ആഭ്യന്ത്ര മന്ത്രാലയത്തില്‍ കാര്യമായ അഴിച്ചു പണിയുണ്ടാകുമെന്നായിരുന്നു പല ഉദ്യോഗസ്ഥ പ്രമുഖരുടെയും ആശങ്ക. എന്നാല്‍, അതെല്ലാം അസ്ഥാനത്തായി. 'എല്ലാ ഉദ്യോഗസ്ഥരും സര്‍ക്കാരിന് വേണ്ടിയാണ് പണിയെടുക്കുന്നത്. ആരുടെയെങ്കിലും പ്രകടനം മോശമായാല്‍ മാത്രമേ അവരെ മാറ്റേണ്ടതുള്ളു'- ഇതാണ് അമിത്ഷായുടെ മനസ്സിലിരുപ്പ്. ഏതായാലും ഉദ്യോഗസ്ഥരുടെ ഈ തുടര്‍ച്ച സര്‍ക്കാരിന്റെ പ്രകടനത്തിനും തുടര്‍ച്ചയുണ്ടാക്കിയെന്നാണ് സംസാരം. സര്‍ക്കാരിന് എന്താണ് വേണ്ടതെന്ന സംഗതി എല്ലാവര്‍ക്കും പിടികിട്ടി. ഷായുടെ 50 നാളത്തെ ഭരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് തികഞ്ഞ സംതൃപ്തി.

ഷാര്‍പ് ഷാ
അമിത്ഷാ ചുമതലയേറ്റ ആദ്യനാളുകളില്‍ കാര്യങ്ങള്‍ പരിചയപ്പെടുത്തുകയായിരുന്നു ഉദ്യോഗസ്ഥരുടെ ജോലി. പലപ്പോഴും ഇത്തരം ബ്രീഫിങ്ങുകള്‍ അദ്ദേഹത്തിന് വേണ്ടി വന്നില്ല. എന്താണ് വിഷയമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഷാര്‍പ്പാണ് ഷാ. ഒപ്പം വിഷയത്തില്‍ നല്ല വിവരവും. മൂന്നുമണിക്കൂര്‍ കൊണ്ട് തീരേണ്ട അവതരണം ഒരുമണിക്കൂറില്‍ തീര്‍ന്നു, ഒരു ഉദ്യോസ്ഥന്‍ അനുഭവം പങ്കുവച്ചു. മറ്റൊരു സംഭവം ഇങ്ങനെ: ജൂണ്‍ 26. സ്ഥലം കശ്മീര്‍. ഷായുടെ ആദ്യ സന്ദര്‍ശനം. ഷേര്‍ ഇ കശ്മീര്‍ അന്താരാഷ്ട്ര സമ്മേളന വേദി. അമര്‍നാഥ് യാത്രയുടെ സുരക്ഷാക്രമീകരണങ്ങള്‍ എങ്ങനെ, ഒരുമുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനോട് ചോദ്യം. ' എല്ലാം ഓകെയാണ് സര്‍. ഇനി താങ്കളുടെ അനുഗ്രഹങ്ങള്‍ മാത്രം മതിയാവും. മറുപടി കേട്ട് ഉദ്യോഗസ്ഥന്‍ നടുങ്ങി. എന്നെ കണ്ടാല്‍ എന്താ പുണ്യപുരുഷനെ പോലെ തോന്നുമോ, താങ്കളെ അനുഗ്രഹിക്കാന്‍? മറ്റൊരു യോഗത്തില്‍ ഒരുഉദ്യോഗസ്ഥന്‍ തീവ്രവാദികളെ വകവരുത്തിയതിന്റെ കണക്കുകള്‍ നിരത്തി. എനിക്ക് കണക്ക് കള്‍ക്കേണ്ട, സുരക്ഷാക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ പറയൂ. ഇതോടെ, ഉദ്യോഗസ്ഥന് കാര്യം പിടികിട്ടി.
കശ്മീര്‍ സമീപനത്തിലെ പുതുമ
രണ്ടുദിവസമാണ് അമിത്ഷാ കശ്മീരില്‍ ഉണ്ടായിരുന്നത്. സുരക്ഷാ സേന, സംസ്ഥാന ഭരണകൂടം, പുതിയ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരെയൊക്കെ വിളിച്ചപ്പോള്‍ മെഹ്ബൂബ മുഫ്തിയുടെ പിഡിപിയെയോ, ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിനെയോ വിളിച്ചില്ല. രാജ്നാഥ് സിങ്ങിന്റെ കാലത്ത് ഇങ്ങനെയായിരുന്നില്ല. ഹുറിയത്ത് നേതാവ് മിര്‍വായിസ് ഒമര്‍ ഫാറൂഖ് ചര്‍ച്ചാവാഗ്ദാനം മുന്നോട്ട് വച്ചെങ്കിലും. വിഘടനവാദികളുമായി ഒരുതരത്തിലുള്ള കൂടിക്കാഴ്ചയ്ക്കും തയ്യാറായില്ല. പൗരസമൂഹ പ്രതിനിധികളെയും മാറ്റിനിര്‍ത്തി. കശ്മീര്‍ മധ്യസ്ഥന്‍ ദിനേശ്വര്‍ ശര്‍മയെയും ഒപ്പം കൂട്ടിയില്ല.ഷായുടെ സന്ദേശം കൃത്യമായിരുന്നു-

ഭീകരരെ ഒരുദാക്ഷിണ്യവും കൂടാതെ സുരക്ഷാ സേന അമര്‍ച്ച ചെയ്യുക. ഒപ്പം പ്രാദേശിക യുവാക്കള്‍ തീവ്രവാദത്തിലേക്ക് വഴുതി വീഴുന്നത് തടയുക. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ താഴെത്തട്ടിലെത്തിക്കാന്‍ ജില്ലാഭരണകൂടവും പഞ്ചായത്തുകളും പണിയെടുക്കുക. കശ്മീരില്‍ ഹൂറിയത്തുമായി ചര്‍ച്ചകള്‍ക്കും ഷാ സന്നദ്ധമല്ല. തീവ്രവാദത്തോട് ഒരുവിട്ടുവീഴ്ചയുമില്ല. ഇന്ത്യാവിരുദ്ധ ചിന്തകളുമായി കശ്മീരില്‍ കഴിയുന്നവര്‍ ഞങ്ങളെ ഭയക്കണം. തുക്കടെ-തുക്കടെ സംഘത്തിലെ അംഗങ്ങളല്ല ഞങ്ങള്‍, ലോക്സഭയില്‍ ഷാ അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കി. അതേസമയം, രാജ്യസഭയില്‍ താന്‍ കശ്മീരി ജനതയുടെ ഹൃദയം കീഴടക്കുമെന്നാണ് ഷാ പറഞ്ഞത്. ഷായെ കുറിച്ച് ഉദ്യോഗസ്ഥര്‍ പറയുന്നതും ഇതുതന്നെ. അദ്ദേഹത്തോട് നിങ്ങള്‍ക്ക് വിയോജിക്കാം. എന്നാല്‍, ചിന്തയുടെ തെളിച്ചം, അക്കാര്യം സമ്മതിക്കാതെ വയ്യ.
ആര്‍ട്ടിക്കിള്‍ 370
ജമ്മുകശ്മീരിന് പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം പൂര്‍ണമായും എടുത്തുകളയുമെന്നാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാട്. 370-ാം അനുഛേദം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കൊണ്ടുവന്നത് താത്കാലിക സംവിധാനം എന്നനിലയ്ക്കായിരുന്നു. അദ്ദേഹത്തിന് പോലും അത് എടുത്തുമാറ്റണമെന്നുണ്ടായിരുന്നു, ഇതാണ് അമിത്ഷായും ബിജെപിയും പറഞ്ഞുവയ്ക്കുന്നത്.

ദേശീയ പൗരത്വ രജിസ്റ്റര്‍
കശ്മീരിനൊപ്പം, ഷായുടെ പ്രഥമപരിഗണന പട്ടികയില്‍ ഉള്ള കാര്യമാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രശ്നം. അനധികൃത കുടിയേറ്റക്കാരെ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് പുറത്താക്കുമെന്നാണ്് അമിത് ഷായുടെ നിലപാട്. രാജ്യത്തിന്റെ ഏതു കൊണിലും ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാരായ ആളുകളെ സര്‍ക്കാര്‍ കണ്ടെത്തും. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് അത്തരക്കാരെ നാടുകടത്തും. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമാണെന്നും അമിത് ഷാ പറയുന്നു. സുപ്രീം കോടതിയുടെ കര്‍ശന മേല്‍നോട്ടത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. രജിസ്റ്ററില്‍ ഉള്‍പ്പെടുന്നവരുടെ അന്തിമ പട്ടിക ജൂലായ് 31ന് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയരുന്നിട്ടുണ്ട്.
പട്ടികയില്‍നിന്ന് അര്‍ഹതപ്പെട്ട നിരവധി പേരുകള്‍ ഒഴിവാക്കപ്പെട്ടതായും അനര്‍ഹരായ നിരവധി പേരുടെ പേരുകള്‍ ചേര്‍ത്തതായും ആരോപണം ഉയര്‍ന്നിരുന്നു. അന്തിമ പട്ടിക പുറത്തുവരുന്നതിന് കൂടുതല്‍ സമയമെടുത്താലും അര്‍ഹരായ ആരെയും പട്ടികയില്‍നിന്ന് ഒഴിവാക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാരി്ന് പാര്‍ലമെന്റിലുള്ള കനത്ത ഭൂരിപക്ഷം ഉയര്‍ത്തിക്കാട്ടാനോ, പാര്‍ട്ടി പ്രഥമപരിഗണന നല്‍കുന്ന വിഷയങ്ങള്‍ തുറന്ന് അവതരിപ്പിക്കാനോ ഷാ മടിക്കാറില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് ഒരുഇഞ്ച് പോലും വിട്ടുനല്‍കാനും തയ്യാറല്ല താനും. എന്‍ഐഎ ബില്ലിന്മേലുള്ള ഭേദഗതികള്‍ അവതരിപ്പിച്ചപ്പോള്‍ എഐഎംഐഎമ്മിന്റെ അസദുദീന്‍ ഒവൈസി ശബ്ദ വോട്ടിന് ആവശ്യം ഉന്നയിച്ചു. ആഭ്യന്തര സുരക്ഷാ പ്രശ്നത്തില്‍ എതിര്‍ നിലപാട് സ്വീകരിച്ചാല്‍ പൊള്ളുമെന്ന മനസ്സിലായ പ്രതിപക്ഷത്തിന് സര്‍ക്കാരിനൊപ്പം വോട്ട് ചെയ്യേണ്ടി വന്നു.

ഇനി ബ്രാന്‍ഡ് അമിത് ഷാ
മോദി സര്‍ക്കാരില്‍ സുപ്രധാന അധികാര കേന്ദ്രമായി മാറിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫിസ്. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ആയിരുന്നു കേന്ദ്രത്തില്‍ പ്രധാന അധികാരം കയ്യാളിയിരുന്നത്. അധികാരത്തിലേറിയതിനു പിന്നാലെ ഒരു കൂട്ടം നിര്‍ണായക യോഗങ്ങള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ആദ്യയോഗങ്ങളില്‍ വിദേശ കാര്യമന്ത്രി എസ്.ജയശങ്കര്‍, ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, വാണിജ്യകാര്യറെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുത്തു. കശ്മീരിലെ ഭീകരരുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്നും ശക്തമായ നടപടികളുണ്ടാകുമെന്നും മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞു. ഇറാന്‍ എണ്ണ ഇറക്കുമതി വിഷയം ചര്‍ച്ച ചെയ്യാനും അമിത് ഷാ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ആഫ്രിക്കയിലെ മൊസാംബിക്കില്‍ നിന്ന് ഇന്ധനവും പാചകവാതകവും ലഭിക്കുന്നതിനു നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ടു ചേര്‍ന്ന ഉന്നതതല യോഗത്തിനായിരുന്നു അമിത് ഷാ അധ്യക്ഷത വഹിച്ചത്. ആഭ്യന്തരമന്ത്രിയുടെ ഓഫിസിലായിരുന്നു യോഗം.

യുഎസും ഇറാനും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ ശക്തമായതോടെ ഇറാന്‍ ഇന്ധനവില കുത്തനെ ഉയര്‍ത്താനുള്ള സാഹചര്യം നിലവിലുണ്ട്. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ 10% ഇറാനില്‍ നിന്നാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രം മറ്റു വഴികള്‍ തേടുന്നത്. കേന്ദ്രത്തിന്റെ കീഴിലുള്ള ഒഎന്‍ജിസി, ബിപിസിഎല്‍, ഓയില്‍ ഇന്ത്യ തുടങ്ങിയ പൊതുമേഖല കമ്പനികള്‍ മൊസാംബിക്കിനു സമീപം തീരത്തോടു ചേര്‍ന്നുള്ള റൊവുമ ഏരിയ1ല്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വാണിജ്യപരവും നയതന്ത്രപരവുമായ ഈ യോഗത്തിലാണ് അമിത് ഷാ അധ്യക്ഷത വഹിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു യോഗം. തിരഞ്ഞെടുപ്പില്‍ വിജയിച്ച മോദിയെ മൊസാംബിക്ക് പ്രസിഡന്റ് ഫിലിപ് ജാസിന്റോ ന്യൂസി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യോഗം ചേര്‍ന്നത്. ഇങ്ങനെ ഭരണം അമിത് ഷായിലേക്ക് എത്തുകയാണ്.

ബിജെപി സഖ്യകക്ഷി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതിഷ് കുമാര്‍, കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി എന്നിവര്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നിനെ ആക്ഷേപിക്കുന്ന തരത്തില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രസ്താവന നടത്തിയിരുന്നു. ഇഫ്താര്‍ സംഘടിപ്പിച്ച ഉത്സാഹത്തോടെ നവരാത്രി സദ്യയും ഒരുക്കിയിരുന്നെങ്കില്‍ എത്ര മനോഹരമായേനെയെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. നമ്മുടെ തനതു വിശ്വാസം മുറുകെ പിടിക്കുന്നതില്‍ എന്തുകൊണ്ടാണു പിന്നാക്കം പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രസ്താവന വിമര്‍ശനങ്ങള്‍ക്കു വഴിതുറന്നതോടെ അമിത് ഷാ ശക്തമായ താക്കീതുമായി രംഗത്തെത്തി. ഗിരിരാജിനെ ഫോണില്‍ വിളിച്ച് ഇത്തരം അനാവശ്യ പ്രസ്താവനകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ പാര്‍ട്ടികാര്യങ്ങളിലും അമിത് ഷാ കര്‍ശന നിലപാടുകാരനാകുന്നു. ഗുജറാത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മോദി അമിത് ഷാ കൂട്ടുകെട്ട് കേന്ദ്രത്തിലെത്തുമ്പോള്‍ സുപ്രധാനതീരുമാനങ്ങളും പരിഷ്‌കാരങ്ങളും ഉണ്ടാകുമെന്നതും ഉറപ്പ്.
പുതുതായി അഞ്ച് സമിതികള്‍ കൂടി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ രണ്ടു സമിതികളുടെയും അദ്ധ്യക്ഷന്‍ അമിത് ഷാ ആണ്. പാര്‍ലമെന്ററി കാര്യത്തിനും സര്‍ക്കാര്‍ വീടുകള്‍ അനുവദിക്കുന്നതിനുമുള്ള സമിതികളിലാണ് അമിത് ഷായെ അദ്ധ്യക്ഷനാക്കിയത്. നിയമനങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയില്‍ പ്രധാനമന്ത്രിയും അമിത് ഷായും മാത്രമാണ് ഉള്ളത്. സഖ്യകക്ഷി മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയാണ് രാഷ്ട്രീയകാര്യ സമിതിയുടെ രൂപീകരണം . ഇതുവരെ പ്രഖ്യാപിച്ച എട്ടു സമിതികളിലും അമിത് ഷാ അംഗമാണ്. അതേസമയം ആറ് സമിതികളിലാണ് മോദി അംഗമായുള്ളത്. മന്ത്രിസഭയിലെ രണ്ടാമന്‍ അമിത്ഷാ തന്നെ എന്ന വ്യക്തമായ സന്ദേശം നല്‍കിയാണ് മന്ത്രിസഭാ സമിതികളുടെ രൂപീകരണം എന്നതും ശ്രദ്ധേയമാണ്. നിക്ഷേപം തൊഴില്‍ സുരക്ഷാ കാര്യങ്ങള്‍ എന്നിവയ്ക്ക് ഉള്ള മന്ത്രിസഭാ സമിതികള്‍ കഴിഞ്ഞ ദിവസം തന്നെ രൂപീകരിച്ചിരുന്നു. സര്‍ക്കാരിന് മുന്നില്‍ വലിയ വെല്ലുവിളികളായി നില്‍ക്കുന്ന സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും പ്രധാനമന്ത്രി ചെയര്‍മാനായി സമിതി രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപവും വളര്‍ച്ചയും ലക്ഷ്യമിട്ട് അഞ്ചംഗ സമിതിയേയും തൊഴിലവസരവും നൈപുണ്യ വികസത്തിനുമായി പത്തംഗ സമിതിയേയുമാണ് നിയോഗിച്ചിട്ടുള്ളത്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ ഷാ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു. അയല്‍പക്കത്തുള്ള ശാഖകളില്‍ ഷാ, സ്ഥിരം സാന്നിദ്ധ്യമായിരുന്നു. അഹമ്മദാബാദിലെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ഒരു സന്നദ്ധപ്രവര്‍ത്തകനായി സംഘത്തില്‍ ചേരുന്നത്. ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തനകാലഘട്ടത്തിലാണ് 1982 ല്‍ അമിത് ഷാ ആദ്യമായി നരേന്ദ്ര മോദിയെ കാണുന്നത്. അഹമ്മദാബാദിലെ യുവതലമുറയെ സംഘടിപ്പിക്കാനുള്ള ചുമതലയുള്ള ആര്‍.എസ്സ്.എസ്സ് പ്രചാരക് ആയിരുന്നു അക്കാലത്ത് നരേന്ദ്ര മോദി. അന്ന് തുടങ്ങിയ അടുപ്പം ഇപ്പോഴും തുടരുന്നു. 1990 കളില്‍ നരേന്ദ്ര മോദി ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായതോടെ, ഷായുടെ ഉയര്‍ച്ചകള്‍ തുടങ്ങി.

നരേന്ദ്ര മോദിയുടെ അനുഗ്രാഹിശ്ശിസുകളോടെ, ഷാ ഗുജറാത്ത് സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനമേറ്റെടുത്തു. ശങ്കര്‍സിങ് വഗേല മുതലായ വിമതര്‍ പാര്‍ട്ടിയില്‍ മോദിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍, ഭാരതീയ ജനതാ പാര്‍ട്ടി, മോദിയെ ഗുജറാത്തില്‍ നിന്നും ഡല്‍ഹിയിലേക്കു മാറ്റി. മോദി മുഖ്യമന്ത്രിയായപ്പോള്‍ അമിത് ഷാ ഗുജറാത്തിലെ അധികാര കേന്ദ്രമായി. ഇത് തന്നെയാണ് മോദി ഡല്‍ഹിയില്‍ കാലുറപ്പിച്ചപ്പോഴും സംഭവിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category