1 GBP = 97.40 INR                       

BREAKING NEWS

ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ഞ്ജാനസ്നാനം ഏറ്റത് നിരവധി ആളുകള്‍; വെളുത്ത കുപ്പായമിട്ട എട്ടുപേര്‍ ചേര്‍ന്ന് കോപ്പന്‍ ഹേഗനിലെ ഫുഡ്ബോള്‍ മൈതാനിയില്‍ കറുത്ത കുപ്പായമണിഞ്ഞെത്തിയവരെ മാറ്റിയത് യഹോവ സാക്ഷികളായി; കോപ്പന്‍ ഹേഗനില്‍ സ്നാനം ഏറ്റത് ബൈബിള്‍ പഠനം പൂര്‍ത്തിയാക്കിയവര്‍

Britishmalayali
kz´wteJI³

കോപ്പന്‍ഹേഗന്‍: ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്ന ഡെന്മാര്‍ക്കിലെ യഹോവ സാക്ഷികളുടെ അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ പുതിയ വിശ്വാസികളെ ഞ്ജാനസ്നാനം ചെയ്തു. കോപ്പന്‍ ഹേഗനിലെ ഫുഡ്ബോള്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ താല്ക്കാലിക കുളത്തിലാണ് പുതിയ വിശ്വാസികളെ സ്നാനം ഏല്‍പ്പിച്ചത്. വെള്ള വസ്ത്രം ധരിച്ച എട്ടു പേര്‍ കുളത്തില്‍ ഇറങ്ങി നിന്ന ശേഷമായിരുന്നു ചടങ്ങുകള്‍.

കറുത്ത വസ്ത്രം ധരിച്ചെത്തിയ പുതിയ വിശ്വാസികള്‍ പ്രതിഞ്ജ എടുത്ത ശേഷമാണ് കുളത്തിലേക്കെത്തിയത്. നിശ്ചിത കാലയളവില്‍ ബൈബിള്‍ പഠനം പൂര്‍ത്തിയാക്കുകയും ദൈവരാജ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തവരെയാണ് ഞ്ജാനസ്നാനത്തിനായി തെരഞ്ഞെടുത്തത്. ഞ്ജാനസ്നാനത്തോടെയാണ് ഇവര്‍ യഹോവയുടെ സാക്ഷികളായി മാറുന്നത്.

യഹോവയുടെ സാക്ഷികള്‍ പിതാവായ ദൈവത്തിന്റെ യഹോവഎന്ന നാമത്തിന് പ്രാധാന്യം കൊടുക്കുകയും അവനെ മാത്രം സര്‍വ്വശക്തനായ് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു. ജീവിക്കുന്നത് ഒരു അന്ത്യകാലത്താണെന്നും പെട്ടന്ന് തന്നെ യഹോവ ആയ ദൈവം ദുഷ്ടന്മാരെ എല്ലാം നശിപ്പിച്ചതിന് ശേഷം നീതിമാന്മാരായ മനുഷ്യര്‍ക്ക് രോഗമോ, വാര്‍ധക്യമോ, മരണമോ ഇല്ലാത്ത ഒരു പറുദീസ ഭൂമിയില്‍ നല്‍കും എന്ന് ഇവര്‍ വിശ്വസിക്കുന്നു. പറുദീസ ആയി മാറ്റപ്പെടുന്ന ഈ ഭൂമിയില്‍ തന്നെ മരിച്ചുപോയ നല്ലവര്‍ ആയ ആളുകളെ ദൈവം പുനരുത്ഥാനപ്പെടുത്തുമെന്നും അവരെ വീണ്ടും കാണാനാകും എന്നും ഇവര്‍ പ്രത്യാശിക്കുന്നു.

വീടുതോറുമുള്ള സാക്ഷീകരണത്തിനും, സൈനിക സേവനത്തില്‍ ഏര്‍പ്പെടാത്തതിനും, രക്തം സ്വീകരിക്കാത്തതിനും (രക്തരഹിത ചികിത്സാ സ്വീകരിക്കും) യഹോവയുടെ സാക്ഷികള്‍ അറിയപ്പെടുന്നു. വിശ്വാസികള്‍ ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമര്‍ത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്‌കരിക്കുന്നു. ക്രിസ്തുമസ്, ഈസ്റ്റര്‍, ജന്മദിനം എന്നിവയ്ക്ക് പുറജാതീയ ഉദ്ഭവം ഉള്ളതിനാല്‍ അവയ്ക്ക് ക്രിസ്തുമതത്തില്‍ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല. അംഗങ്ങള്‍ തങ്ങളുടെ വിശ്വാസങ്ങളെ 'സത്യം' എന്ന് വിശേഷിപ്പിക്കുകയും, തങ്ങള്‍ 'സത്യത്തിലാണ്' എന്ന് കരുതുകയും ചെയ്യുന്നു.

സ്നാനം സ്വീകരിച്ച ശേഷം ഇവരുടെ സംഘടനയുടെ അടിസ്ഥാനപരമായ തത്ത്വങ്ങള്‍ക്കും, ധാര്‍മ്മിക നിലവാരത്തിനും വിരുദ്ധമായി പോകുന്നവരെ അച്ചടക്ക നടപടികള്‍ക്ക് വിധേയരാക്കുന്നു. കൂടെക്കൂടെ ബുദ്ധിയുപദേശിച്ചിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് അനുതാപം പ്രകടമാക്കാത്തവരെ സഭയില്‍ നിന്ന് നീക്കം ചെയ്യും. അത്തരത്തില്‍ നീക്കം ചെയ്തവരുമായി സഹകരിക്കുന്നതിനും അനുവാദമില്ല. ഇവര്‍ പിന്നീട് പശ്ചാത്തപിച്ച് തെറ്റ് തിരുത്തി എന്ന ബോധ്യപ്പെട്ടാല്‍ തിരിച്ചെടുക്കും.

ലോകമാകെ 8.57 മില്യണ്‍ ആള്‍ക്കാര്‍ തങ്ങളുടെ മതം പിന്തുടരുന്നു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇതില്‍ ഏകദേശം 1.5 മില്യണ്‍ ആളുകള്‍ അമേരിക്കയിലാണ്. ഡെന്മാര്‍ക്കില്‍ 14,600 പേരാണ് മതം പിന്തുടരുന്നത്. എല്ലാ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാറുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category