1 GBP = 94.00 INR                       

BREAKING NEWS

ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാന്‍ ഭയക്കുന്നത് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നില്‍ നെതന്‍യാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും... പക്ഷേ ഇറാന് ഇസ്രയേലില്‍ എത്താനാകില്ല'; ഒരു കുഞ്ഞുപോലുമറിയാതെ ടെല്‍അവീവില്‍ നിന്ന് ടെഹ്റാനിലേക്ക് എഫ്-35 ജെറ്റുകള്‍ പറന്ന സംഭവം ഓര്‍ത്താല്‍ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാന്‍ ഭയക്കുന്നത് എന്തുകൊണ്ട്?

Britishmalayali
kz´wteJI³

 

ടെല്‍ അവീവ്: ഹോര്‍മൂസ് കടലിടുക്കില്‍ ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍ വീണ്ടും വമ്പുകാട്ടിയിരിക്കുകയാണ്. അമേരിക്കയോട് കൊമ്പുകോര്‍ക്കാന്‍ ഭയമില്ലെന്ന തുറന്ന പ്രഖ്യാപനം. അതിനിടെ ഈയാഴ്ച ഒരുസംഭവമുണ്ടായി. ഇറാന്റെ പ്രകോപനങ്ങള്‍ക്ക് വളരെ കൂളായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യാഹുവിന്റെ ഒരുമറുപടി. ഇസ്രയേലി വ്യോമസേന താവളത്തില്‍ ഒരു എഫ് -35 ഫൈറ്റര്‍ ജെറ്റ് വിമാനത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് ചിരി മറയ്ക്കാതെ ഒരുസൗണ്ട് ബൈറ്റ്. 'ഇസ്രലേിന് ഇറാനിലെത്താനാകും, പക്ഷേ ഇറാന് ഇസ്രയേലില്‍ എത്താനാകാനാകില്ല'. റഡാറുകളുടെ കണ്ണുവെട്ടിച്ചുകൊണ്ട് എന്ന വാചകം അദ്ദേഹം പറഞ്ഞില്ല. എന്നാല്‍, പറഞ്ഞതില്‍ എല്ലാമുണ്ട് താനും.

വെറുമൊരു വാചകമല്ല ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞത്. അത് മറ്റാര്‍ക്കും മനസ്സിലായില്ലെങ്കിലും ഇറാന് മനസ്സിലാകും. ഇസ്രയേലിലെ മിടുക്കന്മാരായ എഞ്ചിനീയര്‍മാര്‍ ഇതിന് വേണ്ടി പണിയെടുക്കുകയായിരുന്നു. എന്തിന് വേണ്ടി? എഫ്-35 നെ കൂടുതല്‍ ചുണക്കുട്ടനാക്കാന്‍. ജെറ്റിന്റെ പറക്കല്‍ ശേഷി കൂട്ടി. കൂടാതെ ചാരപ്പണി ചെയ്യാനുള്ള ശേഷിയും. 2015 ല്‍ ഇറാനുമായി അമേരിക്കയും മറ്റുരാഷ്ട്രങ്ങളും ഒപ്പിടുന്ന കാലത്ത് തന്നെയാണ് ഇസ്രയേലി മാധ്യമങ്ങളില്‍ പുത്തന്‍ എഫ്-35 നെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത്. രണ്ടുകാര്യങ്ങളാണ് വാര്‍ത്തകളില്‍ തെളിഞ്ഞത്: ഇസ്രയേലി വ്യോമസേനാ പൈലറ്റുകള്‍ക്ക് എഫ്-35 ല്‍ കയറി ഇസ്രയേലില്‍ നിന്ന് ടെഹ്റാനിലെത്താനും തിരിച്ചുവരാനും കഴിയും, ഒരുകുഞ്ഞുപോലും അറിയാതെ. രണ്ടാമതായി ഇടയ്ക്ക് ഇന്ധനം നിറയ്ക്കാനായി സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തെയോ, ഇറാക്കിനെയോ ആശ്രയിക്കേണ്ട കാര്യമില്ല. അങ്ങനെ, പെട്ടെന്ന് മേഖലയിലെ യുഎസ്-ഇസ്രയേലി മേധാവിത്വം പുതിയ തലത്തിലേക്ക് ഉയര്‍ന്നു.

സൗദി അറേബ്യ കുറച്ചുകാലമായി പ്രതിരോധ-സുരക്ഷാ കാര്യങ്ങളില്‍ ഇസ്രയേലുമായി കൂടുതലായി സഹകരിച്ചുവരികയാണ്. എന്നാല്‍, ഇസ്രയേലി ജെറ്റുകളെ ലാന്‍ഡ് ചെയ്യാനും ഇന്ധനം നിറയ്ക്കാനും അനുവദിക്കുക 2015 ല്‍ അറബ് രാഷ്ട്രത്തിന് ആലോചിക്കാന്‍ പോലും ആകുമായിരുന്നില്ല. ഇറാക്കി നേതാക്കളും ഇക്കാര്യത്തില്‍ താല്‍പര്യം കാട്ടിയില്ല. എന്നാല്‍, എഫ്-35 കൂടുതല്‍ ചുണക്കുട്ടനായതോടെ, ഇസ്രയേലിന് സൗദിയുടെയും, ഇറാക്കിന്റെയുമൊന്നും അനുവാദത്തിന്റെ ആവശ്യമേ വരുന്നില്ല. ഏതായാലും സൗദിയുടെയും ഇസ്രയേലിന്റെയും പൊതുശത്രു ഇറാനാണ്. ഇരുരാഷ്ട്രങ്ങളും കൂടുതല്‍ അടുക്കുകയായിരുന്നു. കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കാര്യങ്ങള്‍ കൈയാളാന്‍ തുടങ്ങിയതോടെ, ഇസ്രയേലുമായും, അമേരിക്കയുമായും കൂടുതല്‍ അടുക്കുകയും ചെയ്തു. 2017 സെപ്റ്റംബറില്‍ സല്‍മാന്‍ രാജകുമാരന്‍ ഇസ്രയേലില്‍ രഹസ്യ സന്ദര്‍ശനം നടത്തി എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, പുതിയ എഫ്-35 വന്നതിന്റെ നേരിട്ടുള്ള ഫലങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

ഇറാനെ ഞെട്ടിച്ച ചാരപ്പണി
ഇറാന്റെ സൈനിക നേതൃത്വത്തെ ഞെട്ടിക്കുന്നതായിരുന്നു ആ സംഭവം. 2018 ജൂലൈയില്‍ ഒരു കുവൈറ്റി പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതത്. ടെല്‍അവീവിലെ ഒരുവ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എഫ്-35 ജെറ്റുകള്‍ -മൂന്നെണ്ണം ടെഹ്റാനിലക്കും തിരിച്ചും പരീക്ഷണ പറക്കല്‍ നടത്തി. ഇക്കാര്യം ഇസ്രയേല്‍ പരസ്യമായി സമ്മതിച്ചില്ലെങ്കിലും പല രാഷ്ട്രീയ-സൈനിക നേതാക്കളും ഇക്കഥ വിശ്വസിക്കുന്നു. ഇറാന് ഭീഷണിയായി ഇസ്രയേലിന്റെ എഫ്-35. യാഥാര്‍ഥ്യം പലരും അംഗീകരിച്ചു.

ഒരുകുഞ്ഞുപോലുമറിയാതെ ഇസ്രയേല്‍ എഫ്-35 രഹസ്യദൗത്യം നിര്‍വഹിച്ച് തിരിച്ചപോയ സംഭവം ഇറാന്റെ പരമോന്നത നേതാവ് ഖൊമോനിയെ സൈനിക നേതൃത്വം അറിയിച്ചിരുന്നില്ല. എന്നാല്‍, വിവരം അറിഞ്ഞയുടന്‍ കുപിതനായ ഖൊമേനി, ഇറാന്റെ വ്യോമസേനാ മേധാവിയെ പുറത്താക്കി. ഇതുകൂടാതെ, ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുകളുടെ കരുത്തനായ കമാന്‍ഡറോടും വീട്ടില്‍ പോയി ഇരിക്കാന്‍ ആജ്ഞാപിച്ചു. ഒരുവെടി പോലും വയ്ക്കാതെ ഇസ്രയേല്‍ ഇത്രയും കാര്യം സാധിച്ചു. ഏതായാലും തുര്‍ക്കിയടക്കമുള്ള അയല്‍വാസികള്‍ക്കും ഇസ്രയേലിന്റെ എഫ്-35 കളെ ഭയമാണെന്നാണ് സംസാരം. റഷ്യയില്‍ നിന്ന് എസ്-400 പ്രതിരോധ സംവിധാനം തുര്‍ക്കി വാങ്ങിയതും വിവാദമായിരിക്കുകയാണ്.

റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയ തുര്‍ക്കിക്ക് എഫ് 35 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനാകില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുകയാണ്. നൂറിലേറെ എഫ് 35 വിമാനങ്ങളാണ് തുര്‍ക്കി ആവശ്യപ്പെട്ടത്. റഷ്യയില്‍ നിന്ന് എസ് 400 വാങ്ങാന്‍ കരാറൊപ്പിട്ടിട്ടുള്ള ഇന്ത്യയുടെ കാര്യത്തിലും ട്രംപ് ഇതേ നയം തുടരുമോയെന്നതു ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് 40,000 കോടി രൂപയുടെ ഇന്ത്യ റഷ്യ കരാറായത്. റഷ്യയില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നാണു യുഎസ് നിയമം. എന്നാല്‍, ഇളവനുവദിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്.

അമേരിക്കയുടെ പ്രതിരോധ പദ്ധതിയിലെ ഏറ്റവും ചെലവേറിയ് എഫ്-35 പരിപാടി ചെലവിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍, ഇസ്രയേല്‍ എഫ്-35 പുതുക്കുക കൂടി ചെയ്തതോടെ വിമര്‍ശനങ്ങളുടെ മൂര്‍ച്ച കുറഞ്ഞിരിക്കുന്നു. ശത്രുവിനെതിരെ മറഞ്ഞിരുന്ന് യുദ്ധം ചെയ്യുന്ന ഫൈറ്റര്‍ ജെറ്റുകള്‍ അമേരിക്കയുടെ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ ശക്തി നല്‍കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.പരമ്പരാഗത വിമാനങ്ങളെ അപേക്ഷിച്ച് എഫ് -35 ചെറുതാണ്. ശത്രുവിന് കണ്ടെത്താന്‍ കഴിയാത്ത വിധത്തിലുമാണ് ഫൈറ്റര്‍ ജെറ്റ് നിര്‍മ്മിക്കുന്നത്. ലോക്ഹീഡ് മാര്‍ട്ടിനാണ് നിര്‍മ്മാതാക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category