1 GBP = 91.50 INR                       

BREAKING NEWS

രോഹിത് അല്ല കോലി തന്നെ ഇന്ത്യയുടെ ഫുള്‍ടൈം നായകന്‍; ടി20 ഏകദിന ടീമുകളിലേക്ക് മടങ്ങിയെത്തി ശിഖര്‍ ധവാന്‍; ലോകകപ്പിലെ ഫ്ളോപ്പുകളെല്ലാം പുറത്ത്; ടെസ്റ്റില്‍ ടീമില്‍ ശിഖര്‍ ധവാന്‍ ഇല്ല റഹാനെ ഉപനായകന്‍; ദീര്‍ഘകാലത്തിന് ശേഷം വൃദ്ധിമാന്‍ സാഹ മടങ്ങിയെത്തി; ധോണിയില്ലാതെ ഇന്ത്യ വിന്‍ഡീസിലേക്ക്; ലോകകപ്പിന് ശേഷമുള്ള ആദ്യ പര്യടനത്തിലെ ഇന്ത്യന്‍ ടീം ഇങ്ങനെ

Britishmalayali
kz´wteJI³

മുംബൈ: വിന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വിശ്രമമില്ല. ടീമിനെ കോലി തന്നെ നയിക്കും. രോഹിത് ശര്‍മ്മ നായകസ്ഥാനം ഏകദിനങ്ങളില്‍ ഏറ്റെടുത്തേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ലോകകപ്പിനിടെ പരിക്കേറ്റ ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തി. ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മിലട്ടറി സേവനത്തിന് പോകുന്നതിനാല്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ധോണി തന്നെ നേരത്തെ ടീമിനോട് ആവശ്യപ്പെട്ടിരുന്നു.

ടി20യില്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാവുക. നവ്ദീപ് സൈനി, രാഹുല്‍ ചാഹര്‍ എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരെ ടി 20 ഒഴിവാക്കിയിട്ടുണ്ട്. കോലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍. പൃഥ്വി ഷാ, മുരളി വിജയ്, ശിഖര്‍ ധവാന്‍ എ്ന്നിവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. പരിക്കാണ് പൃഥ്വിക്ക് വിനയായത്. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന സീനിയര്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. കെ.എല്‍ രാഹുലിനൊപ്പം മായങ്ക് അഗര്‍വാളാണ് ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുക. അജിന്‍ക്യ രഹാനെ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

ടി20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസപ്രീത് ബൂമ്ര, ഉമേഷ് യാദവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category