1 GBP = 94.00 INR                       

BREAKING NEWS

ഓഖിയില്‍ തീരത്ത് തറഞ്ഞുപോയ മത്സ്യബന്ധന ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചത് സര്‍ക്കാര്‍ നിസ്സഹകരണം തുടര്‍ന്നതോടെ; കടം വാങ്ങിയ പണം കൊണ്ട് ബെനടിക്ടും കെ സി ജോഷിയും വാങ്ങിയ ബോട്ട് ശക്തമായ തിരകളില്‍ പെട്ട് കഴിഞ്ഞ ദിവസം വീണ്ടും കടലിലേക്ക്; ഭാഗികമായി തകര്‍ന്ന ബോട്ടിനെ തിരകള്‍ എത്തിച്ചത് രണ്ടര കിലോമീറ്റര്‍ അകലെയുള്ള തുമ്പയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഓഖിയില്‍ കടല്‍ തീരത്തെ മണലില്‍ ഉറച്ചുപോയ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയില്‍ വീണ്ടും കടലില്‍ ഇറങ്ങി. 2017 നവംബറില്‍ ഓഖി സമയത്ത് ചുഴലിക്കാറ്റില്‍ ദിശ തെറ്റി സഞ്ചരിച്ച് സെന്റ് ആന്‍ഡ്രൂസ് പള്ളിക്കുസമീപം കടപ്പുറത്ത് ഇടിച്ചുകയറി മണലില്‍ ഉറച്ച ബോട്ട് ശക്തമായ തിരമാലയില്‍പ്പെട്ട് രണ്ടര കിലോമീറ്റര്‍ അകലെയുള്ള തുമ്പ പള്ളിക്കു സമീപത്തെ തീരത്താണ് എത്തിയത്. ബോട്ട് വീണ്ടെടുക്കാനുള്ള ഉടമയുടെ ശ്രമങ്ങള്‍ ഇതുവരെയും ഫലം കണ്ടിരുന്നില്ല.


കൊല്ലത്തുനിന്ന് എത്തി കുളച്ചല്‍ ഭാഗത്തു മത്സ്യബന്ധനം നടത്തുകയായിരുന്നു കൊച്ചി സ്വദേശികളായ ബെനഡിക്ടും കെ.സി ജോഷിയും ചേര്‍ന്ന് 80 ലക്ഷം രൂപ മുടക്കി വാങ്ങിയ ബോട്ട്. 12 തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നംവംബര്‍ 29ന് വൈകുന്നേരം ഉണ്ടായ ഓഖി ചുഴലിക്കാറ്റില്‍ നിയന്ത്രണം വിട്ട് കടലില്‍മുങ്ങുമെന്ന അവസ്ഥയിലായി. ഉള്‍ക്കടലില്‍ നങ്കൂരമിടാന്‍ ശ്രമിച്ചെങ്കിലും ബോട്ടിന്റെ പ്രോപ്പെല്ലറില്‍ ഇരുമ്പു വടം ചുറ്റിയതിനെതുടര്‍ന്നു സാധിച്ചില്ല. ബോട്ടിലുണ്ടായിരുന്നവര്‍ ചെറു ബോട്ടുകളില്‍ കയറി രക്ഷപ്പെട്ടു.

തുടര്‍ന്ന് ബോട്ട് കാറ്റില്‍ നീങ്ങി അടുത്തദിവസം സെന്റ് ആന്‍ഡ്രൂസിന് സമീപത്തെ തീരത്ത് ഇടിച്ചുകയറി മണലില്‍ ഉറച്ചു. കൊച്ചി സ്വദേശികളായ ബെനഡിക്ടും കെ.സി. ജോഷിയും ചേര്‍ന്ന് അപകടത്തിനു രണ്ടു വര്‍ഷം മുമ്പ് വാങ്ങിയതാണ് ബോട്ട്. ബോട്ട് കടലിലിറക്കാനായി ബനഡിക്ട് ഒരു വര്‍ഷത്തോളം മന്ത്രിയുടെയും സര്‍ക്കാര്‍ ഓഫിസുകളിലും കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇപ്പോള്‍ ഭാഗികമായി തകര്‍ന്ന നിലയിലുമാണ്.

അപകടം നടക്കുന്നതിന്റെ രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ ബോട്ട് വാങ്ങിയത്. വാഹനാപകടത്തില്‍ കാലിനു ഗുരുതരമായി പരുക്കേറ്റു മറ്റു ജോലികള്‍ ചെയ്യാന്‍ കഴിയാത്ത ബെനഡിക്ടിനെ സഹായിക്കാനായി ബന്ധുക്കളും കൂട്ടുകാരും ചേര്‍ന്ന് കടം നല്‍കിയ പണവും കിടപ്പാടം പണയപ്പെടുത്തിയുമെല്ലാം ചേര്‍ത്താണു ബോട്ടു വാങ്ങാന്‍ പണം കണ്ടെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category