1 GBP = 94.40 INR                       

BREAKING NEWS

ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കാന്‍ നിര്‍മ്മിച്ച ടണല്‍ മുഖം അടഞ്ഞതിനാല്‍ വെള്ളം മീനച്ചിലാറ്റിലേക്ക് തിരിച്ചൊഴുകുന്നത് കെഎസ്ഇബിയുടെ പാളിച്ച; പോകുന്നത് അനേകം കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന വെള്ളം; കട്ടപ്പനയ്ക്ക് ആശ്വാസം പകര്‍ന്ന് പോളക്കൂന ഒഴുകി പോയത് ഇടുക്കി ഡാമിലേക്കെന്നും ആശങ്ക ശക്തം; ഞൊടിയിടയില്‍ പെരുകുന്ന പോളയില്‍ തട്ടി ഇടുക്കി പിടയുമോ?

Britishmalayali
kz´wteJI³

ഇടുക്കി: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിലാണ് ആശ്വാസമായി കര്‍ക്കിടക മഴ തകര്‍ത്തു കേരളം മുഴുവന്‍ പെയ്യുന്നത്. എന്നാല്‍, ഈ വിഭവം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതില്‍ കെഎസ്ഇബി വീണ്ടും പരാജയമാകുകയാണ്. ഇടുക്കിയിലേക്ക് വെള്ളം എത്തേണ്ട ടണലുകളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ കെഎസ്ഇബിക്ക് കഴിയാതെ വന്നതോടെ വെള്ളം തിരിച്ചൊഴുകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഇടുക്കി അണക്കെട്ടിലേക്കുള്ള ടണല്‍ മുഖം അടഞ്ഞതോടെ മഴവെള്ളം മീനച്ചിലാറിലൂടെ തിരിച്ചൊഴുകുന്നതാണ് കെഎസ്ഇബിയുടെ ആസൂത്രണമില്ലായ്മയുടെ തെളിവായി മാറുന്നത്. ഇടുക്കി ഡാമിലേക്കു വെള്ളമെത്തിക്കാന്‍ വാഗമണ്‍ വഴിക്കടവില്‍ നിര്‍മ്മിച്ച മിനി ഡാം നിറഞ്ഞുകവിയുകയായിരുന്നു. വ്യാഴം രാത്രി പെയ്ത കനത്ത മഴയില്‍ ചപ്പുചവറുകള്‍ ടണല്‍ മുഖത്ത് അടിഞ്ഞതോടെ നീരൊഴുക്കു നിലച്ചു. മിനി ഡാം നിറഞ്ഞ് വെള്ളം മീനച്ചിലാറ്റിലേക്ക് ഒഴുകി.

മിനി ഡാമിലെ വെള്ളം തുരങ്കത്തിലൂടെ ഒഴുകി കരിന്തിരിയിലെത്തി അവിടെ നിന്നു പെരിയാറ്റിലെത്തി ഇടുക്കി ഡാമിലെത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ആസൂത്രണമില്ലാതെ പോയതോടെ ലക്ഷക്കണക്കിന് യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് പാഴാകുന്നത്. ശക്തമായ നീരൊഴുക്കുള്ളതിനാല്‍ ടണല്‍മുഖം വൃത്തിയാക്കാനും ബുദ്ധിമുട്ടാണ്.

മീനച്ചിലാറ്റിലേക്ക് ഒഴുകുന്നതിനാല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കേണ്ട വെള്ളം പാഴാകുമെന്നു മാത്രമല്ല മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരാനും ഇടയാക്കും. ഒരു ദിവസം മുഴുവന്‍ വെള്ളം മീനച്ചിലാറ്റിലേക്ക് ഒഴുകിയിട്ടും ടണല്‍ വൃത്തിയാക്കാന്‍ നടപടിയില്ല. കെഎസ്ഇബി സിവില്‍ വിഭാഗമാണ് ടണല്‍ വൃത്തിയാക്കേണ്ടത്. എല്ലാ വര്‍ഷവും മഴക്കാലത്തിനു മുന്‍പ് ടണല്‍ വൃത്തിയാക്കിയിരുന്നു.

അതേസമയം മറ്റൊരു ആശങ്കയു ഇടുക്കി ഡാമിനെ പിടികൂടിയിട്ടണ്ട്. കട്ടപ്പനയാറില്‍ നിറഞ്ഞു കിടന്ന പോള ശക്തമായ മഴവെള്ള പാച്ചിലില്‍ ഒലിച്ചുപോയതാണ് ഈ ആശങ്കയ്ക്കു കാരണം. പോള ഒളിച്ചുപോയത് കട്ടപ്പനയാറിന് ഇതു പുതുജീവന്‍ ഏകിയെങ്കിലും ഇടുക്കി ജലാശയത്തിന്റെ അഞ്ചുരുളി ഭാഗത്തേക്കാണ് പോള ഒഴുകി പോയത് എന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇടുക്കി അണക്കെട്ടില്‍ ഇവ വ്യാപിച്ചാല്‍ ഭാവിയില്‍ വൈദ്യുതി ഉല്‍പാദനത്തിനുപോലും തടസം നേരിടാനുള്ള സാധ്യത ഏറെയാണെന്ന വിലയിരുത്തലാണ് ആശങ്കയ്ക്കു കാരണം.

ഇരുപതേക്കര്‍ പാലം മുതല്‍ താഴേയ്ക്കുള്ള ഭാഗത്താണ് പോള എന്ന് അറിയപ്പെടുന്ന കുളവാഴ നിറഞ്ഞിരുന്നത്. വെള്ളം കാണാന്‍ കഴിയാത്തവിധം ഇരുകരകളിലും മുട്ടിയാണ് പോള നിറഞ്ഞിരുന്നത്. ഒരു പോളയില്‍ നിന്ന് പുതിയ മുളകള്‍ ഉണ്ടായും വിത്തുകള്‍ ഉല്‍പാദിപ്പിച്ചും ഇവ വേഗത്തില്‍ വ്യാപിക്കുന്നതിനാല്‍ ആഴ്കള്‍ കൊണ്ട് ഇരട്ടിയാകുന്നവയാണ്. ജലജീവികള്‍ക്കും ജലസസ്യങ്ങള്‍ക്കും ഭീഷണിയാകുന്ന ഇവയ്ക്ക് ഏറെ ദൂഷ്യവശങ്ങള്‍ ഉള്ളതിനാല്‍ നീക്കം ചെയ്യാന്‍ നഗരസഭാ അധികൃതര്‍ തീരുമാനിച്ചിരുന്നു. നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചശേഷമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

എന്നാല്‍ മഴ ശക്തമായതോടെ ഇവ താഴേയ്ക്ക് ഒഴുകി പോകുകയായിരുന്നു. ആറിന്റെ ഇരുവശങ്ങളിലുമായി നേരിയ തോതില്‍ മാത്രമാണ് ഇപ്പോള്‍ പോള ഉള്ളത്. ബാക്കിയുള്ളവ ഒഴുകി ഇടുക്കി ജലാശയത്തിന്റെ ഭാഗത്തേക്കാണ് എത്തുന്നത്. കാര്യമായ ഒഴുക്ക് ഇല്ലാതെ കെട്ടിക്കിടക്കുന്ന ജലാശയത്തില്‍ ഇവ വളര്‍ന്നാല്‍ വേഗത്തില്‍ പടരാന്‍ സാധ്യത ഏറെയാണ്. ഒഴുക്ക് ഇല്ലാതെ കിടക്കുന്ന ജലത്തില്‍ കൊതുക് പെരുകുകയും ജലജീവികള്‍ക്കു ഭീഷണിയാകുകയും ചെയ്യും.

നേരത്തെ വൈദ്യുതി ഉല്‍പ്പാദനത്തിലെ വീഴ്ച്ചയുടെ പേരില്‍ പലവിധത്തില്‍ പഴികേട്ട കെഎസ്ഇബിക്ക് ഇപ്പോഴത്തെ ശ്രദ്ധയില്ലായ്മയും വിമര്‍നത്തിന് ഇടയാക്കുന്നുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category