1 GBP = 94.00 INR                       

BREAKING NEWS

യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാരന്റെ നെഞ്ചില്‍ കുത്ത് ആവേശമായത് കെ.എസ്.യുവിന്! ഉറങ്ങിക്കിടന്ന കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന ഊര്‍ജ്ജിതമായി പ്രക്ഷോഭ പരിപാടികളിലേക്ക് കടന്നു; സെക്രട്ടറിയേറ്റിലെ മതില്‍ ചാടിക്കടന്ന ശില്‍പ്പയുടെ സമരവും ക്ലിഫ് ഹൗസിലെ ഗേറ്റിലെ സമരവും സുരക്ഷാ വീഴ്ച്ച ആയതോടെ മുഖ്യമന്ത്രിക്കും ചൊടിച്ചു; പിണറായി വിജയനും മന്ത്രിമാര്‍ക്കും പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടി വന്നതു തന്നെ സമരത്തിന്റെ നേട്ടമെന്ന് വിലയിരുത്തില്‍ കെ.എസ്.യുക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാരുടെ തമ്മിലടിയും നെഞ്ചില്‍ കുത്തും നേട്ടമായി മാറിയത് കോണ്‍ഗ്രസിന്റെ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിനാണ്. ഈ സംഭവത്തോടെ പ്രതിപക്ഷ വിദ്യാര്‍ത്ഥി പ്രസ്താനം എന്ന നിയില്‍ തെരുവില്‍ ഇറങ്ങിയ കെഎസ് യുക്കാര്‍ തലസ്ഥാനത്ത് ശരിക്കും പൊലീസിന് പണി നല്‍കി. സംഭവത്തില്‍ എസ്എഫ്ഐയുടെ ഗുണ്ടായിസം അവസാനിപ്പിക്കാനും യൂണിവേഴ്സ്റ്റി കോളേജില്‍ വിവിധ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ടും പിഎസ് സി ക്രമക്കേട് വിഷയം ഉന്നയിച്ചു കൊണ്ടുമാണ് കെഎസ് യു അധ്യക്ഷന്‍ പി അഭിജിത്തിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്തുന്നത്. സമരം തുടങ്ങിയതിന് ശേഷം തലസ്ഥാനത്തെ കോണ്‍ഗ്രസുകാരെ ആവേശത്തിലാക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യു പ്രവര്‍ത്തക ശില്‍പ്പ മതിലുചാടി കടന്നതോടെ പ്രവര്‍ത്തകര്‍ ആവേശമായി. സംഭവം മാധ്യമങ്ങളിലെല്ലാം വാര്‍ത്തയാകുകയും ചെയ്തു. പതിവിന് വിപരീതമായി കെഎസ് യുവിന് വേണ്ടി കൂടുതല്‍ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നിന്നത് പെണ്‍കുട്ടികളായിരുന്നു. ഇതെല്ലാം, കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി പ്രസ്താവനത്തില്‍ പതിവില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ഇത് നേട്ടമായാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. അതേസമയം അതീവ സുരക്ഷാ മേഖലയില്‍ സമരവുമായി കെ.എസ്.യു കടന്നുകയറുന്നത് കണ്ടെത്തുന്നതില്‍ ഇന്റലിജന്‍സ് വിഭാഗത്തിനു വീഴ്ച വന്നതായും അതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി രേഖപ്പെടുത്തിയതായുമാണ് റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇത് തങ്ങളുടെ വിജയമായാണ് കെഎസ് യുക്കാര്‍ കരുതുന്നത്.

സമരങ്ങള്‍ കണ്ടെത്തുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിനു വീഴ്ച പറ്റിയതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നതിനു പിന്നാലെ ക്ലിഫ് ഹൗസിന്റെ ഗേറ്റ് വരെ സമരക്കാരെത്തിയതിലും മുഖ്യമന്ത്രി ഇന്റലിജന്‍സ് ഉന്നതരെ അതൃപ്തിയറിയിച്ചുകഴിഞ്ഞു. കെ.എസ്.യുവിന്റെ പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസ് വരെയെത്തിയപ്പോള്‍ പിടിച്ചുമാറ്റാനോ തടയാനോ ഒരു വനിതാ പൊലീസ് പോലും അവിടെയുണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗം നടക്കുന്ന ദിവസമാണ് സംഭവമുണ്ടായത് എന്നതും ഗൗരവകരമാണ്.
ആവശ്യത്തിനു വനിതാ പൊലീസിനെ വിന്യസിക്കാത്തതിലും മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചു. അതേസമയം സമരം ചാനലുകള്‍ കൃത്യമായി അറിഞ്ഞിരുന്നു. സമരം ലൈവ് പോവുകയും അതേസമയം രഹസ്യാന്വേഷണ വിഭാഗത്തിന് അതറിയാതെ പോവുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും അതൃപ്തിയുണ്ടായതെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായാണ് വിവരം. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പി.എസ്.സി ആസ്ഥാനത്തും സര്‍വകലാശാലയ്ക്കു മുകളിലും കെ.ടി ജലീലിന്റെ ഓഫീസിനു മുന്നിലും സമരക്കാര്‍ കടന്നുകയറിയിരുന്നു. കേരളാ സര്‍വകലാശാല വൈസ് ചാന്‍സലറെ അതീവ സുരക്ഷാ മേഖലയായ രാജ്ഭവനു മുന്നില്‍പ്പോലും കെ.എസ്.യുക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ സമരങ്ങളുടെ സാധ്യതകളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഒന്നും രണ്ടും പേര്‍ കൂടിച്ചേര്‍ന്നു നടത്തുന്ന സമരങ്ങള്‍ കണ്ടെത്തുക ഒരു സംസ്ഥാനത്തും സാധ്യമല്ലെന്നും അവര്‍ വിശദീകരിച്ചു.
അതേസമയം കെ.എസ്.യു നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോഴും സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ കാര്യങ്ങള്‍ തിരക്കാനോ തയാറാകാത്ത നിഷേധാത്മക സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. നീതിക്ക് വേണ്ടിയുള്ള കെ.എസ്.യു പോരാട്ടത്തെ പൊലീസിനെ ഉപയോഗിച്ച് അതിക്രൂരമായി അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കെ.എസ്.യു തീരുമാനം. സമരക്കാര്‍ക്ക് ആവേശം പകരാനായി കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്താറുണ്ട്. കെ സുധാകരന്‍ എംപിയാണ് ഇന്ന് അഭിജിത്തിന്റെ നിരാഹാര പന്തലില്‍ എത്തിയത്. രമ്യ ഹരിദാസും ഡീന്‍ കുര്യാക്കോസുമെല്ലാം സമരക്കാര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category