1 GBP = 86.00INR                       

BREAKING NEWS

ഏഴു കൊല്ലത്തിനുശേഷം കേരളത്തിലേക്ക് ഒരു ആഗോളഭീമനെ ചുമന്ന പരവതാനി വിരിച്ച് വിളിച്ചപ്പോള്‍ കരുതിയത് ഈ നാട് രക്ഷപ്പെട്ടെന്നാണ്; ഇപ്പോള്‍ ഇതാ മനം മടുത്ത് അവര്‍ നാടു വിടാന്‍ ഒരുങ്ങുന്നു; ആന്തൂരിലെ പാവപ്പെട്ടവന് മാത്രമല്ല ആഗോളഭീമന്മാര്‍ക്കു പോലും ഇതാണ് ഗതിയെങ്കില്‍ പിണറായിയുടെ നാട്ടില്‍ കിഫ്ബി കണ്ട് കാശിറക്കാന്‍ ആരു വരുമെന്നാണ് പറയുന്നത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ നിര്‍മ്മാതാക്കളായ നിസാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കരാറില്‍ ഒപ്പിട്ടപ്പോള്‍ ഇന്ത്യ മുഴുവന്‍ അത് ആഘോഷമാക്കി. എക്കോണമിക്സ് ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഒക്കെ കേരളത്തില്‍ നിക്ഷേപങ്ങളുടെ പ്രവാഹം തുടങ്ങുന്നുവെന്ന് വാര്‍ത്ത എഴുതി. ഏഴുവര്‍ഷം മുന്‍പ് ഒറക്കിള്‍ കേരളത്തില്‍ വന്നതിന് ശേഷം ആദ്യമായി എത്തുന്ന ആഗോള ഭീമനയിരുന്നു നിസാന്‍. നിസാന്റെ കാര്‍ മാനുഫാക്ച്ചറിങ് ആയിരുന്നില്ല നേരെ മറിച്ച് നിസാന്റെ ഡിജിറ്റല്‍ ഹമ്പ് എന്ന നിലയില്‍ ലോകമെമ്പാടുമുള്ള നിസാന്‍ കമ്പനിയുടെ സാങ്കേതിക വിദ്യയും സൈബര്‍ ടെക്നോളജിയുമൊക്കെ വളര്‍ത്തിയെടുക്കുകയുമൊക്കെ മാനേജ് ചെയ്യുന്ന ഒരു അന്താരാഷട്ര ഓഫീസായിരുന്നു പദ്ധതിയിട്ടിരുന്നത്. 

അമേരിക്കക്കാരും ജപ്പാന്‍കാരും റഷ്യക്കാരും അടക്കം ലോകത്തെ ഏറ്റവും മികച്ച ജോലിക്കാര്‍ ഈ കൊച്ചു കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ വന്ന് ജോലിചെയ്യുന്ന സുന്ദരമായ കാലത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. മൂവായിരം ജീവനക്കാരെ ജോലിയ്ക്കെടുക്കാന്‍ തീരുമാനിച്ചാല്‍ മുപ്പത് ലക്ഷവും മുപ്പത് കോടിയുമൊക്കെ ശമ്പളം വാങ്ങുന്ന അതി വിദഗ്ധരായിരുന്നു അത്. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയായി കഴിയുമ്പോള്‍ നിസാന്‍ കമ്പനി ദേഷ്യപ്പെട്ടിരിക്കുന്നു.

ചീഫ് സെക്രട്ടറിയിക്ക് കത്തയിച്ചിരിക്കുന്നു പറഞ്ഞ വാക്ക് പാലിക്കാന്‍ നിങ്ങള്‍ക്ക് കഴിവില്ലെങ്കില്‍ ഞങ്ങള്‍ ഈ പരിപാടി അവസാനിപ്പിക്കുകയാണ്. ഇതിന് വേണ്ടി ഞങ്ങള്‍ ഇതുവരെ മുടക്കിയ കാശൊക്കെ അങ്ങ് പോക്കോട്ടെന്ന് വയ്ക്കുമെന്ന്. കാരണം ഈ കമ്പനിയെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നല്‍കിയ വാഗ്ദാനങ്ങള്‍ ഉണ്ട്. നിങ്ങള്‍ ഇന്ന് വന്ന് ഞങ്ങള്‍ പറയുന്ന സ്ഥലത്ത് കെട്ടിടം പണിതാല്‍ മതിയെന്ന്. ബാക്കിയൊക്കെ ഞങ്ങള്‍ ചെയ്ത് താരാമെന്ന്. ചെലവ് കുറഞ്ഞ തൊഴില്‍ ചെലവ് കുറഞ്ഞ വിഭവങ്ങള്‍, ഒരു ചുവപ്പ് നാടയിലും കുടുങ്ങാത്ത അനുമതികള്‍ അങ്ങനെ പലതായിരുന്നു വാഗ്ദാനങ്ങള്‍.

എന്നാല്‍ ഒരു വര്‍ഷമായിട്ടും മുന്‍പോട്ട് പോകാന്‍ കഴിയുന്നില്ല. കാരണം ഓരോ മേഖലയ്ക്കും വ്യത്യസ്തമായ ലൈസന്‍സുകള്‍ വേണം ഓരോ അനുമതിക്കായി ചെല്ലുമ്പോഴും ഓരോ നൂലമാലകളാണ്. രജിസ്ട്രേഷന്‍ ഫീസിന് ഇളവ് കൊടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും രജിസ്ട്രേഷന്‍ വകുപ്പ് അതിന് തയാറാകുന്നില്ല. അങ്ങനെ ഒരു കൊല്ലമായിട്ടും കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ ഒരു സൗകര്യങ്ങളും ഒരുക്കി തരാന്‍ സര്‍ക്കാര്‍ സഹായിക്കുന്നില്ല. മനസു മടുത്തിട്ടാണ് കേരളം നന്നാവുകയില്ല എന്ന് പറഞ്ഞു കൊണ്ട് നിസാന്‍ കമ്പനി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.കൂടുതല്‍ കാണാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category