1 GBP = 94.00 INR                       

BREAKING NEWS

ചര്‍ച്ച് ഓഫ് ഗോഡ് യുകെ ആന്റ് ഇയു ഫാമിലി കോണ്‍ഫറന്‍സ് ഈമാസം 26, 27, 28 തീയതികളില്‍ സ്‌കോട്ട്ലാന്റില്‍

Britishmalayali
ജോസ്മോന്‍ പൗലോസ്

ലണ്ടന്‍: ചര്‍ച്ച് ഓഫ് ഗോഡ് യുകെ ആന്റ് ഇയു മലയാളം സെക്ഷന്റെ 12-ാമത് ഫാമിലി കോണ്‍ഫറന്‍സ് ഈമാസം 26, 27, 28 തീയതികളില്‍ ലങ്കാഷെയര്‍ ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സെന്റ് ആന്‍ഡ്രൂസ് ഹൈ സ്‌കൂളില്‍ വച്ച് നടക്കുന്നതാണ്. 26നു വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ചര്‍ച്ച് ഓഫ് ഗോഡ് യുകെ ആന്റ് ഇയു ഓവര്‍സീര്‍ ഡോ. ജോ കുര്യന്‍ ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഫറന്‍സ് 28നു ഞായറാഴ്ച സംയുക്ത ആരാധനയോടു കൂടി അവസാനിക്കും. ഈ കോണ്‍ഫറന്‍സില്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവര്‍സീര്‍ സി സി തോമസ്, TROTB മിനിസ്ട്രീസ് പ്രസിഡന്റ് ഡോ. ജോണ്‍ ജോസഫ്, സിസ്റ്റര്‍ സാലി ജെയിംസ്, ചെന്നൈ എന്നിവര്‍ മുഖ്യ പ്രാസംഗികര്‍ ആയിരിക്കും. ഇത് കൂടാതെ മറ്റ് ദൈവദാസന്മാരും ദൈവവചനം സംസാരിക്കുന്നതാണ്.

ഈ മൂന്നു ദിവസങ്ങളിലെ കോണ്‍ഫറന്‍സില്‍ വിവിധ സെക്ഷനുകളിലായി ലീഡേഴ്‌സ് മീറ്റിങ്, പ്രായമുള്ളവര്‍ക്കും യുവജനങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രത്യേക ക്ലാസുകളും വൈകിട്ട് പൊതുയോഗവും നടക്കുന്നതാണ്. ബ്രദര്‍. ജിത്തു ജോര്‍ജിന്റെ നേതൃത്വത്തില്‍ ചര്‍ച്ച് ഓഫ് ഗോഡ് നാഷണല്‍ ക്വയര്‍ ആരാധന
നയിക്കുന്നതാണ്. പാസ്റ്റര്‍. സജി മാത്യു (അസി. ഓവര്‍സീര്‍) പാസ്റ്റര്‍. വര്‍ഗീസ് കെ തോമസ്, പാസ്റ്റര്‍ ജോണ്‍ മത്തായി, ബ്രദര്‍. മാമന്‍ ജോര്‍ജ് എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കും യുകെയ്ക്ക് പുറമെ അയര്‍ലന്റില്‍ നിന്നും മറ്റു പല രാജ്യങ്ങളില്‍ നിന്നും ദൈവജനം ഈ കോണ്‍ഫറന്‍സിന് എത്തിച്ചേരുന്നതാണ്.

കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനായി നാഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നതാണ്. പാസ്റ്റര്‍ വര്‍ഗീസ് കെ തോമസ് (കോണ്‍ഫറന്‍സ് കണ്‍വീനര്‍), പാസ്റ്റര്‍ ജോണ്‍ മത്തായി (സെക്രട്ടറി), ബ്രദര്‍. മാമന്‍ ജോര്‍ജ് (ട്രഷറര്‍), ഇവ. ജോസ്മോന്‍ പൗലോസ് (പബ്ലിസിറ്റി & മീഡിയ), ബ്രദര്‍. സിസില്‍ ചെറിയാന്‍ (യൂത്ത് കോര്‍ഡിനേറ്റര്‍), ബ്രദര്‍. ജിത്തു ജോര്‍ജ് (ക്വയര്‍ കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ സന്തോഷ് കുമാര്‍, പാസ്റ്റര്‍. വിത്സണ്‍ മാത്യു എന്നിവര്‍ പ്രയര്‍ കോര്‍ഡിനേറ്റര്‍സ്, സിസ്റ്റര്‍. ഷീല സന്തോഷ് ലേഡീസ് കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു. ഈ കോണ്‍ഫറന്‍സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സ്ഥലത്തിന്റെ വിലാസം
St. Andrews High School 9 Old Monkland Road, Coatbridge, ML5 5EA Scotland
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category