1 GBP = 94.00 INR                       

BREAKING NEWS

വാല്‍ത്തംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും വി.അന്നായുടെയും വി.യോവാക്കിമിന്റയും തിരുന്നാളും മറ്റന്നാള്‍

Britishmalayali
ജോസ് ജോണ്‍

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മറ്റന്നാള്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും വി.അന്നായുടെയും വി.യോവാക്കിമിന്റയും തിരുനാള്‍ മാതാപിതാക്കളുടെ ദിനമായും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. വൈകിട്ട് 6:30നു ജപമാല, ഏഴിന് വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം എംസിബിഎസ് അറിയിച്ചു.
പള്ളിയുടെ വിലാസം
Our Lady and St.George, Church,132 Shernhall Street, Walthamstow, E17 9HU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category