1 GBP = 94.00 INR                       

BREAKING NEWS

ഉടുവസ്ത്രം 'തൊഴിലി'നെ ബാധിക്കാതിരിക്കാന്‍ ഊരിവെച്ചത് കള്ളന് പണിയായി; അടിവസ്ത്രം ഉള്‍പ്പെടെ ഊരിവെച്ച് വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ബിജു സെബാസ്റ്റ്യന്‍ നാട്ടുകാര്‍ പിടികൂടാതിരിക്കാന്‍ ചാടിയത് വീടിന്റെ മുകളില്‍ നിന്നും; വീഴ്ച്ചയില്‍ വാരിയെല്ലൊടിഞ്ഞ മോഷ്ടാവിനെ ആശുപത്രിയിലാക്കിയത് പൊലീസെത്തി

Britishmalayali
kz´wteJI³

അടൂര്‍: മോഷണത്തിനായി ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കയറിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി. ഉടുവസ്ത്രം തന്റെ 'തൊഴിലിനെ' ബാധിക്കരുത് എന്ന ചിന്തയാണ് തിരുവനന്തപുരം പോത്തന്‍കോട് ജൂബിലിഭവനില്‍ ബിജു സെബാസ്റ്റ്യന് (46) പാരയായത്. ശനിയാഴ്ച്ച രാത്രിയിലാണ് അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ചുവെച്ച് ബിജു സെബാസ്റ്റ്യന്‍ അടൂര്‍ മങ്ങാട്ട് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയത്. എന്നാല്‍, പിന്നീട് നടന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.

മങ്ങാട് ചരുവിള സുമവില്ലയില്‍ രാജന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാജനും കുടുംബവും യുഎസിലാണ്. വീടിന്റെ ഉടമസ്ഥര്‍ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്നതു കൊടുമണ്‍ സ്വദേശികളായ ദമ്പതികളെ ആയിരുന്നു. വീട്ടില്‍ ആളില്ലെന്ന് ഉറപ്പിച്ച ബിജു സെബാസ്റ്റ്യന്‍ ഒമ്പത് മണിയോടെ വീട്ടിലെത്തി. മോഷണത്തിന്റെ സൗകര്യത്തിനായി തുണികള്‍ ഓരോന്നായി ഊരി. അടിവസ്ത്രം വീടിന്റെ മുന്‍വശത്തെ ഗ്രില്ലില്‍ വിരിച്ചിട്ടു. ഷര്‍ട്ടും ലുങ്കിയും മഴക്കോട്ടും താഴെയും വിരിച്ച ശേഷം വീടിന് മുകളില്‍ കയറി. ഈ സമയത്താണ് വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന ദമ്പതികള്‍ എത്തുന്നത്. കൊടുമണ്‍ സ്വദേശികളായ ദമ്പതിമാര്‍ ശനിയാഴ്ച രാത്രി 9.30-ന് എത്തിയപ്പോള്‍ മുന്‍വശത്തെ ഗ്രില്ലില്‍ പുരുഷന്റെ അടിവസ്ത്രം കണ്ടു. താഴെ ബാക്കി വസ്ത്രങ്ങളും ഉണ്ടായിരുന്നു.

സംശയം തോന്നിയ ഇവര്‍ സമീപവാസികളെ വരുത്തി നടത്തിയ പരിശോധനയില്‍ വീടിന്റെ മുകള്‍ഭാഗത്ത് ഒരാള്‍ ഉണ്ടെന്ന് മനസ്സിലായി. നാട്ടുകാര്‍ കൂടിയെന്ന് മനസ്സിലായതോടെ ബിജു താഴേക്ക് ചാടി. താഴെ വീണപ്പോള്‍, വാരിയെല്ല് ഒടിഞ്ഞ ഇയാള്‍ക്ക് ഓടി രക്ഷപ്പെടാനായില്ല. വിവരമറിയിച്ചതിനെത്തുടര്‍ന്ന് അടൂരില്‍നിന്ന് പൊലീസെത്തി ഇയാളെ അടൂര്‍ ഗവ. ജനറല്‍ ആശുപത്രിയിലാക്കി.

വാരിയെല്ലിന് ഗുരുതരമായ പരിക്കുപറ്റിയതിനാല്‍ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം മങ്ങാട്ട് ഭാഗത്ത് വീടിന്റെ വാതില്‍ കുത്തിത്തുറന്ന് വയോധികയുടെ രണ്ടര പവന്റെ മാല കവര്‍ന്നിരുന്നു. സമീപത്തെ കടയില്‍നിന്ന് പലചരക്കുസാധനങ്ങളും മോഷ്ടിച്ചിരുന്നു.

അടൂര്‍ ഡിവൈ.എസ്പി. ജവഹര്‍ ജനാര്‍ദിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് മങ്ങാട്ട് ഭാഗത്ത് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇയാള്‍ക്ക്, ഇവിടെ നടന്ന മോഷണങ്ങളുമായി ബന്ധമുണ്ടോയെന്ന് അറിയാന്‍ ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സിഐ. യു.ബിജു, എസ്ഐ.മാരായ. പി.എം.ലിബി, ശ്രീകുമാര്‍, എഎസ്‌ഐ. ജി.രാജു എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category