1 GBP = 94.00 INR                       

BREAKING NEWS

വാട്ട്സാപ്പില്‍ വന്ന സന്ദേശം ഓഫര്‍ ചെയ്തത് അജ്മാനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി; ഏജന്റിനെ വിശ്വസിച്ച് എഴുപതിനായിരം രൂപ നല്‍കിയ യുവാക്കള്‍ ചതി മനസ്സിലാക്കിയത് ഗള്‍ഫിലെത്തിയ ശേഷം; തൊഴില്‍ തട്ടിപ്പിനിരയായി യുഎഇയില്‍ ദുരിതത്തിലായത് ഒമ്പത് മലയാളികള്‍

Britishmalayali
kz´wteJI³

 

ദുബായ്: സോഷ്യല്‍ മീഡിയ വഴിയുള്ള തൊഴില്‍ തട്ടിപ്പിനിരയായി യുഎഇയില്‍ ദുരിതത്തില്‍ കഴിയുന്നത് ഒമ്പത് മലയാളികള്‍. വാട്ട്സാപ്പ് വഴി വന്ന സന്ദേശം വിശ്വസിച്ച കൊല്ലം സ്വദേശി വിശാഖ്, കോഴിക്കോട് സ്വദേശികളായ ഐനാസ്, റഫീഖ്, നൗഫല്‍, അസ്ഹറലി, ഫാസില്‍, പ്രവീണ്‍, അര്‍ഷല്‍, അസീസ് എന്നിവരാണ് തട്ടിപ്പിനിരയായി യുഎഇയില്‍ കുടുങ്ങിയത്. ഒരു റിക്രൂട്ടിങ് ഏജന്റ് അജ്മാനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍ മികച്ച ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ ഗള്‍ഫിലേക്കയച്ചത്. എഴുപതിനായിരം രൂപ വീതം ഒരാളില്‍ നിന്നും വാങ്ങിയ ഇയാള്‍ ഇവര്‍ക്ക് തൊഴില്‍ വിസക്ക പകരം വിസിറ്റിങ് വിസ നല്‍കി പറ്റിക്കുകയായിരുന്നു.

വിമാനത്താവളത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ എത്തുമെന്നായിരുന്നു ഏജന്റ് പറഞ്ഞിരുന്നത്. എന്നാല്‍, വിമാനമിറങ്ങിയ ശേഷം ആരും എത്തിയില്ല. സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ചതിക്കപ്പെട്ട വിവരം മനസ്സിലാകുന്നത്. നാട്ടില്‍ വാട്‌സാപ് സന്ദേശം കണ്ടാണ് ഇവര്‍ റിക്രൂട്ടിങ് ഏജന്റിനെ ബന്ധപ്പെട്ടത് .

ഇപ്പോള്‍ ദുബായ്, ഷാര്‍ജ, അജ്മാന്‍, അല്‍ ഐന്‍ എന്നിവിടങ്ങളിലായി ദുരിതത്തില്‍ കഴിയുകയാണ് ഒമ്പത് പേരും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുറികളിലാണ് താമസം. ശമ്പളം ഇല്ലാത്തതിനാല്‍ കൃത്യമായി ഭക്ഷണം പോലുമില്ല. നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് കൂടി നില്‍ക്കുന്നതിനാല്‍ പലര്‍ക്കും അതും സാധിക്കുന്നില്ല. ഇവിടെത്തന്നെ മറ്റെന്തെങ്കിലും ജോലി കിട്ടുമോ എന്ന ശ്രമവും ഇവര്‍ നടത്തുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങളും വാഗ്ദാനങ്ങളും നല്‍കി പണം പിടുങ്ങുന്ന വലിയ സംഘങ്ങള്‍ കേരളത്തില്‍ ഉള്‍പ്പെടെ സജീവമാണ്. ഇത് വിശ്വസിച്ച് പണം നല്‍കിയാണ് എല്ലാവരും കെണിയില്‍ വീഴുന്നത്. എല്ലാവരും ഒരു മാസത്തെയോ മൂന്നുമാസത്തെയോ സന്ദര്‍ശക വിസയാണ് നല്‍കുന്നത്. ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങരുതെന്ന് യു.എ.ഇ. അധികൃതരും പ്രവാസി സംഘടനകളും നിരന്തരം ഓര്‍മപ്പെടുത്തിയിട്ടും ഇത്തരം തൊഴില്‍ തട്ടിപ്പുകള്‍ തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category