1 GBP = 94.00 INR                       

BREAKING NEWS

ഗ്രൂപ്പ് മാനേജര്‍മാരുടെ പിന്തുണയില്ലാതെ ചെറുപ്പക്കാര്‍ സ്വന്തം ഇടം ഉണ്ടാക്കുന്നതില്‍ കടല്‍ കിളവന്മാരായ നേതാക്കള്‍ക്ക് അസ്വസ്ഥത; ഇനി മറ്റൊരു വിടി ബല്‍റാമോ അനില്‍ അക്കരയോ ഉണ്ടാവരുതെന്ന് ശഠിച്ചവര്‍ ആദ്യം കൈവയ്ക്കുന്നത് രമ്യാ ഹരിദാസിനെ; തങ്ങളില്‍ ഒരാള്‍ എംപി ആയപ്പോള്‍ കാര്‍ വാങ്ങി കൊടുക്കാന്‍ ഇറങ്ങിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് തടയിടാന്‍ മുല്ലപ്പള്ളി നേരിട്ടിറങ്ങിയപ്പോള്‍ നിവര്‍ത്തിയില്ലാതെ പിന്മാറി ആലത്തൂര്‍ എംപി; ആദ്യം എഐസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കൂ എന്ന് പറഞ്ഞ് കളിയാക്കി യുവരക്തങ്ങള്‍

Britishmalayali
kz´wteJI³

ആലത്തൂര്‍: യൂത്ത് കോണ്‍ഗ്രസ്, കാര്‍ വാങ്ങിനല്‍കുന്നത് സംബന്ധിച്ചുണ്ടായ വിവാദം അവസാനിപ്പിക്കാന്‍ രമ്യ ഹരിദാസ് എംപി ഇടപെടുമ്പോഴും അണികളില്‍ കെപിസിസി നേതൃത്വത്തിനെതിരെ ഉയരുന്നത് വ്യാപക പ്രതിഷേധം. ഗ്രൂപ്പിന് അതീതമായ രാഷ്ട്രീയമാണ് ആലത്തൂരില്‍ രമ്യാ ഹരിദാസിനെ വിജയിപ്പിച്ചത്. സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ഒരു കൂട്ടം യുവാക്കളുടെ പ്രയത്ന ഫലം. അതിനെ അനാവശ്യ വിവാദത്തിലൂടെ ഇല്ലായ്മ ചെയ്യുകയാണ് കെപിസിസി നേതൃത്വവും ഗ്രൂപ്പ് മാനേജര്‍മാരും എന്നാണ് പൊതുവേ ഉയരുന്ന ആരോപണം. പരിവിലൂടെ കാര്‍ വാങ്ങരുതെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശം അനുസരിക്കുമെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ രമ്യാ ഹരിദാസ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമ്യയ്ക്ക് കാര്‍ വാങ്ങിക്കൊടുക്കുന്നതിനോട് കെപിസിസി. പ്രസിഡന്റ് കഴിഞ്ഞദിവസം വിയോജിച്ചിരുന്നു.

ഇതിന് രമ്യ ഫേസ്ബുക്കിലൂടെ ഇറക്കിയ പ്രസ്താവന ഇങ്ങനെ: ''എന്നെ ഞാനാക്കിയ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാനശ്വാസം. ഞാന്‍ കെപിസിസി. പ്രസിഡന്റിന്റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേര്‍ക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍ക്ക് ഒരുപക്ഷേ, എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളില്‍ ഒരാള്‍ സംസ്ഥാനത്തെ യുവതയ്ക്കുവേണ്ടി ജീവന്‍ പണയം വെച്ച് സമരം ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേയായിരിക്കണം. ജീവിതത്തില്‍ ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയ എനിക്ക് അല്‍പ്പമെങ്കിലും ആശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിലാണ്. അവിടെ എന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് എന്റെ വ്രതവും ശപഥവുമാണ്.'-ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. ഈ വിവാദത്തില്‍ തല്‍ക്കാലം അകലം പാലിക്കാനാണ് രമ്യയുടെ തീരുമാനം. എന്നാല്‍ ആലത്തൂരിലെ അണികള്‍ ഏറെ നിരാശരാണ്.

ഗ്രൂപ്പ് മാനജര്‍മാരുടെ പിന്തുണയില്ലാതെ ചെറുപ്പക്കാര്‍ സ്വന്തം ഇടം ഉണ്ടാക്കുന്നതില്‍ കടല്‍ കിളവന്മാരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉള്ള അസ്വസ്ഥതയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കോണ്‍ഗ്രസില്‍ ഇനി മറ്റൊരു വിടി ബല്‍റാമോ അനില്‍ അക്കരയോ ഉണ്ടാവരുതെന്ന് ശഠിച്ചവര്‍ ആദ്യം കൈവയ്ക്കുന്നത് രമ്യാ ഹരിദാസിനെയാണ്. തങ്ങളില്‍ ഒരാള്‍ എംപി ആയപ്പോള്‍ ആവേശത്തോടെ കാര്‍ വാങ്ങി കൊടുക്കാന്‍ ഇറങ്ങിയ ആളത്തൂരിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് തടയിടാന്‍ മുല്ലപ്പള്ളി തന്നെ നേരിട്ടിറങ്ങിയപ്പോള്‍ നിവര്‍ത്തിയില്ലാതെ പിന്മാറുകയാണ് ആലത്തൂര്‍ എംപി എന്നാണ് ലഭിക്കുന്ന സൂചന. ആദ്യം എഐസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കൂ എന്ന് പറഞ്ഞ് കളിയാക്കി യുവരക്തങ്ങളും കെപിസിസി അധ്യക്ഷനെതിരെ രംഗത്തുണ്ട്.

ആലത്തൂരിലെ എംപിക്ക് കാര്‍ വാങ്ങാന്‍ മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് പരിവ് തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിരിവ് തുടങ്ങിയതോടെയാണ് ചില സൈബര്‍ സഖാക്കള്‍ പ്രതികരണവുമായി എത്തിയത്. ഇതോടെ കൃത്യമായ പ്രതികരണങ്ങള്‍ യൂത്ത് കോണ്‍ഗ്രസും നല്‍കി. ഇത് വ്യാപക പരിവല്ലെന്നും കാറു വാങ്ങാന്‍ പണമില്ലാത്ത എംപിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു. ഫണ്ടില്‍ ക്രമക്കേടുണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാം ചെയ്യുന്നുണ്ടെന്നും പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് അണികളും ആവേശത്തിലായി. അവര്‍ ആലത്തൂരിലെ പെങ്ങളൂട്ടിയെ പിന്തുണച്ചു. ഇതോടെയാണ് കെപിസിസി അധ്യക്ഷന്‍ ആദര്‍ശമുയര്‍ത്തി രംഗത്ത് വന്നതും. ഇല്ലാത്ത വിവാദങ്ങള്‍ പുതിയ മാനം നല്‍കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പോലും രമ്യയെ പിന്തുണച്ചില്ല. ആലത്തൂരിലെ ന്യൂജെന്‍ പൊളിട്ടിക്സിനെ അവര്‍ എതിര്‍ത്തു. ഇതോടെ യൂത്ത് കോണ്‍ഗ്രസും വിവാദമൊഴിവാക്കാന്‍ കെപിസിസിക്ക് വഴങ്ങുകയാണ്.

ആലത്തൂരില്‍ അമര്‍ഷം അതിശക്തമാണ്. വടക്കാഞ്ചേരിക്കാരനായ സന്തോഷ് അറയ്ക്കലിന്റെ പോസ്റ്റ് ഇതിനോടകം വൈറാലയിട്ടുണ്ട്. മുകളില്‍ നിന്നും ഫണ്ട് വരാന്‍ കാത്തിരുന്ന മൂത്ത മണ്ഡലംകമ്മിറ്റിക്കാരെ അവഗണിച്ചു സ്വന്തം കയ്യില്‍നിന്നും പണമെടുത്താണ് ഞങ്ങള്‍ രമ്യക്ക് വേണ്ടി വര്‍ക്ക് ചെയ്തത്, കുട്ടികള്‍ സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണംപോലും നല്‍കിയാണ് ആലത്തൂര്‍ രമ്യയെ ജയിപ്പിച്ചത്. അന്നൊന്നും കാണാത്ത പ്രസിഡണ്ട് അന്തംകമ്മി ലെവലില്‍ ആദര്‍ശം പ്രസിംഗിക്കുന്ന കാണുമ്പോള്‍ സഹതാപം തോന്നുന്നു.... ഇലക്ഷനു ഞങ്ങളൊക്കെ കയ്യില്‍ നിന്നും കാശെടുത്തു ചെലവാക്കിയപോള്‍ അത് വേണ്ട പാര്‍ട്ടിയുടെ സഹകരണം ബാങ്കില്‍ നിന്നും ലോണ്‍ എടുത്താല്‍ മതിയെന്ന് പറയാന്‍ അങ്ങയെ കണ്ടില്ല..... അന്ന് ചെലവാക്കിയപോലെ 1400 ഓളം വരുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി 1000രൂപ വീതം എടുത്തു ഒരു കറുവാങ്ങുന്നതില്‍ അങ്ങേക്ക് കുരുപൊട്ടാനുള്ളത് എന്താണ്?? പറ്റുമെങ്കില്‍ 1000വീടിനു വേണ്ടി പിരിച്ച കാശിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കു.-ഇതാണ് സന്തോഷിന്റെ വിമര്‍ശനം.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ പാര്‍ലിമെന്റ് മണ്ഡലത്തിലെ എല്ലാ നിയമസഭ സീറ്റും പിടിച്ചെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ് പക്ഷെ ഇതുപോലെ പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി നില്‍ക്കുമ്പോള്‍ അവരുടെ ആത്മ വീര്യം തകര്‍ക്കരുത്. ഇവിടുത്തെ കൊച്ചു കൊച്ചു കാര്യങ്ങളില്‍ ഇടപെടാതെ പറ്റുമെങ്കില്‍ ഒരു എഐസിസി പ്രസിഡന്റിനെ തിരഞ്ഞെടുത്തു താ..... അതല്ലേ ഹീറോയിസം....-ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

സന്തോഷ് അറയ്ക്കലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഇരിക്കുന്ന കൊമ്പു മുറിക്കുന്ന cc പ്രസിഡന്റിനോട്...... ആലത്തൂര്‍ udf നു ബാലീകേറാമലയായിരുന്നു..... ഇലെക്ഷനില്‍ ഒരു തരത്തിലും നിലം തൊടാതെ ldf കാലങ്ങളായി പറപ്പിക്കുകയായിരുന്നു... അത് പിടിച്ചെടുക്കാന്‍ സാധിച്ചതില്‍ പ്രധാന പങ്കു വഹിച്ചത് ഞങ്ങള്‍ ചെറുപ്പക്കാര്‍ ആണ്..... അടി എന്നെഴുതി കാണിച്ചാല്‍ വീടിന്റെ തട്ടിന്മോളില്‍ അഭയം പ്രാപിക്കുന്ന മൂത്ത കോണ്‍ഗ്രസുകാര്‍ ഉള്ള ആലത്തൂരില്‍ തല്ലുകൊണ്ടും, തെറിവിളികേട്ടും, അപമാനം സഹിച്ചും കാര്യങ്ങള്‍ മാറ്റി മറിച്ച ഞങ്ങള്‍ക്കറിയാം ഇവിടേ എന്ത് ചെയ്യണമെന്ന്... ആലത്തൂര്‍ സീറ്റു പിടിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ?? എന്ത് നേതൃപരമായ ജോലിയാണ് നിങ്ങള്‍ ചെയ്തത്.... ആവശ്യത്തിന് ഫണ്ടുപോലും ഇല്ലാതിരുന്ന ആ സാധു പെണ്‍കുട്ടിയെ മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ലോകം മുഴുവനുമുള്ളത് മലയാളികള്‍ സ്വന്തം അനിയത്തിയായി ഏറ്റെടുത്തു സാമ്പത്തീകമായി സഹായിച്ചു....

മുകളില്‍ളില്‍ നിന്നും ഫണ്ട് വരാന്‍ കാത്തിരുന്ന മൂത്ത മണ്ഡലംകമ്മിറ്റിക്കാരെ അവഗണിച്ചു സ്വന്തം കയ്യില്‍നിന്നും പണമെടുത്താണ് ഞങ്ങള്‍ രമ്യക്ക് വേണ്ടി വര്‍ക്ക് ചെയ്തത്, കുട്ടികള്‍ സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണംപോലും നല്‍കിയാണ് ആലത്തൂര്‍ രമ്യയെ ജയിപ്പിച്ചത്. അന്നൊന്നും കാണാത്ത പ്രസിഡണ്ട് അന്തംകമ്മി ലെവലില്‍ ആദര്‍ശം പ്രസിംഗിക്കുന്ന കാണുമ്പോള്‍ സഹതാപം തോന്നുന്നു.... ഇലക്ഷനു ഞങ്ങളൊക്കെ കയ്യില്‍ നിന്നും കാശെടുത്തു ചെലവാക്കിയപോള്‍ അത് വേണ്ട പാര്‍ട്ടിയുടെ സഹകരണം ബാങ്കില്‍ നിന്നും ലോണ്‍ എടുത്താല്‍ മതിയെന്ന് പറയാന്‍ അങ്ങയെ കണ്ടില്ല..... അന്ന് ചെലവാക്കിയപോലെ 1400 ഓളം വരുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി 1000രൂപ വീതം എടുത്തു ഒരു കറുവാങ്ങുന്നതില്‍ അങ്ങേക്ക് കുരുപൊട്ടാനുള്ളത് എന്താണ്?? പറ്റുമെങ്കില്‍ 1000വീടിനു വേണ്ടി പിരിച്ച കാശിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കു. ഈ തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ച രണ്ടുപേരാണെന്നു അങ്ങേക്കറിയാമോ, അവര്‍ രണ്ടുപേരും അറിഞ്ഞാണ് കാറ് വാങ്ങാന്‍ ഉള്ള തീരുമാനം എടുത്തതും

അവര്‍ ഒന്ന് അനില്‍ അക്കര, mla ആണ്, അങ്ങ് അറിയുമായിരിക്കും.... രണ്ടാമന്‍....... ആ പേരുകേള്‍ക്കുമ്പോള്‍ ആലത്തൂരിലെ cpm കാര്‍ ചുമ്മാ ഒന്ന് ചുളിയും. അങ്ങേക്കറിയുമോ അതാരാണെന്ന്... kpcc മെമ്പര്‍ ആണ്, ഇവിടുത്തെ യൂത്ത് കോണ്‍ഗ്രസുകാരുടെ ചങ്കാണ്.... പാളയം പ്രദീപ്.... പറഞ്ഞു വന്നത് ആലത്തൂരിലെ കാര്യങ്ങള്‍ ഇനി ഇവര്‍ പറയുന്നപോലെ ചെയ്യാനാണ് ഞങ്ങള്‍ക്കിഷ്ടം.... അങ്ങ് kpcc വാങ്ങി തന്ന കാറില്‍ ഇരുന്നു കളി കാണുന്നതാണ് ഈ പാര്‍ട്ടിക്ക് ആലത്തൂരില്‍ നല്ലത്..... ഈ വിജയം കോണ്‍ഗ്രസിനോടുള്ള സ്നേഹം കൊണ്ടുമാത്രം അല്ല cpm ന്റെ അഹങ്കാരത്തിനു മറുപിടി കൊടുക്കാന്‍ വേണ്ടിയുമായിരുന്നു ... താങ്കള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ഒരു സീറ്റു ചുളിവില്‍ കിട്ടിയില്ലേ....

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ പാര്‍ലിമെന്റ് മണ്ഡലത്തിലെ എല്ലാ നിയമസഭ സീറ്റും പിടിച്ചെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ് പക്ഷെ ഇതുപോലെ പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി നില്‍ക്കുമ്പോള്‍ അവരുടെ ആത്മ വീര്യം തകര്‍ക്കരുത്. ഇവിടുത്തെ കൊച്ചു കൊച്ചു കാര്യങ്ങളില്‍ ഇടപെടാതെ പറ്റുമെങ്കില്‍ ഒരു AICC പ്രസിഡന്റിനെ തിരഞ്ഞെടുത്തു താ..... അതല്ലേ ഹീറോയിസം....

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category