1 GBP = 94.00 INR                       

BREAKING NEWS

ആന്തൂരിലെ ആത്മഹത്യയുടെ പേരില്‍ തൊടു ന്യായങ്ങള്‍ പറഞ്ഞ് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കിയെങ്കിലും കൈക്കൂലി ഉറപ്പിക്കാന്‍ സുരക്ഷയുടെ പേരില്‍ പുതിയൊരു ചുവപ്പു നാട നിര്‍ദ്ദേശവുമായി സര്‍ക്കാര്‍; പണി പൂര്‍ത്തിയായി കഴിഞ്ഞ ശേഷം കെട്ടിടത്തിന് ഉറപ്പുണ്ടെന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയറുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അനുമതിയില്ല; കെട്ടിട നിര്‍മ്മാണ ചട്ടത്തില്‍ ഭേദഗതി വരുത്തുമ്പോഴും നേട്ടം കൈക്കൂലിക്കാര്‍ക്ക് തന്നെ

Britishmalayali
kz´wteJI³

കൊച്ചി: ആന്തൂരില്‍ സാജന്‍ പറായില്‍ ചുവപ്പു നാട ജീവനെടുത്ത രക്തസാക്ഷിയാണ്. എന്നാല്‍ ഈ മരണവും കരുത്തേകുന്ന കൈക്കൂലിക്കാര്‍ക്ക്. സാജന്റെ ആത്മഹത്യയുടെ പശ്ചാലത്തില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ അതിലെ പുതിയൊരു വ്യവസ്ഥയില്‍ ചരിക്കുന്നതും ഉദ്യോഗസ്ഥ ലോബി തന്നെ. ബഹുനില മന്ദിരങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് അന്തിമാനുമതി നല്‍കും മുന്‍പ് കെട്ടിടത്തിന്റെ ഉറപ്പ് സ്ട്രക്ചറല്‍ എന്‍ജിനീയര്‍ സാക്ഷ്യപ്പെടുത്തണമെന്ന നിര്‍ദ്ദേശം കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാണച്ചട്ടം ഭേദഗതി ചെയ്യുന്നു. നിര്‍മ്മാണ സാങ്കേതിക വിദ്യയുടെ പുരോഗതി കണക്കിലെടുത്തു ചട്ടങ്ങളില്‍ കാലോചിത മാറ്റം വരുത്തുകയാണു ലക്ഷ്യം. അതായത് കെട്ടിടങ്ങള്‍ക്ക് അനുമതി കിട്ടാന്‍ ഇനി സ്ട്രക്ചറല്‍ എന്‍ജിനീയര്‍മാര്‍ക്കും കൈക്കൂലി നല്‍കണം. അങ്ങനെ അറിഞ്ഞോ അറിയാതെയോ പുതിയൊരു ക്രൂരത കൂടി പിണറായി സര്‍ക്കാര്‍ ചെയ്തു കൂട്ടുകയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപങ്ങളില്‍ കെട്ടിട നിര്‍മ്മാണ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ സ്വകാര്യ കമ്പനിയുടെ ഇന്റലിജന്റ് ബില്‍ഡിങ് പ്ലാന്‍ മാനേജ്മെന്റ് സിസ്റ്റം (ഐ.ബി.പി.എം.എസ്) എന്ന സോഫ്റ്റ്വെയറിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആക്ഷേപം ശക്തമാണ്. കേരളത്തില്‍ നിര്‍ണായ സ്വാധീനുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ നിര്‍ദ്ദേശപ്രകാരം പൂനയിലെ സോഫ്ടെക്കെന്ന കമ്പനിക്ക് സര്‍ക്കാര്‍ സോഫ്റ്റ്വെയര്‍ നടപ്പാക്കുന്നതിനുള്ള ചുമതല ഏല്‍പ്പിച്ചതു മുതല്‍ ജനങ്ങളുടെ കഷ്ടകാലം തുടങ്ങി. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതിനൊപ്പം പുതിയ നിര്‍ദ്ദേശം കൂടി വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലേക്ക് മാറും. സോഫ്റ്റ് വെയറിലെ അഴിമതി ഭരണ തല്ത്തില്‍ നടക്കുമ്പോള്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയിലൂടെ കൂടുതല്‍ സമ്പാദിക്കാന്‍ പുതിയൊരു വഴി തുറക്കുകയാണ് സര്‍ക്കാരും. രണ്ടും ഇരുട്ടടിയാകുന്നത് സാധാരണക്കാര്‍ക്കും.

നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടങ്ങള്‍ക്ക് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ നിലവില്‍ കെട്ടിട നിര്‍മ്മാണച്ചട്ടത്തില്‍ ഇല്ല. എന്നാല്‍ സമീപകാലത്തു ബഹുനില മന്ദിരങ്ങളും, ആയിരങ്ങള്‍ ഒത്തുകൂടുന്ന ഓഡിറ്റോറിയങ്ങളും കണ്‍വന്‍ഷന്‍ സെന്ററുകളും ഷോപ്പിങ് മാളുകളും വിദൂരഗ്രാമങ്ങളില്‍ പോലും ഏറിവരുന്ന സാഹചര്യത്തിലാണു പുനരാലോചന. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളാണ് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ആന്തൂരില്‍ സാജന്റെ കാല് തേഞ്ഞത് നഗരസഭയില്‍ കയറി ഇറങ്ങിയാണ്. ഈ മടുപ്പാണ് സാജനെ ജീവിതം അവസാനിപ്പിക്കുന്നതെന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഇനി സാജനെ പോലുള്ളവര്‍ നഗരസഭയിലും പോകണം ടൗണ്‍ പ്ലാനറുടെ ഓഫീസിലും എത്തണം. രണ്ട് പേരും കനിഞ്ഞാല്‍ മാത്രമേ കെട്ടിടത്തിന് അംഗീകരമാകൂ. സാജന്റെ ആത്മഹത്യയോടെ എല്ലം ശരിയാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഈ തീരുമാനം.

ആന്തൂര്‍ കണ്‍വന്‍ഷന്‍ സെന്റര്‍ വിവാദം കനത്തതോടെ ചട്ടങ്ങളും നടപടികളും പരിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ന്നു. 100 കോടിയിലധികം ചെലവു വരുന്ന പദ്ധതികളുടെ അംഗീകാര നടപടി വേഗത്തിലാക്കാന്‍ കെട്ടിട നിര്‍മ്മാണച്ചട്ടപ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ചെയര്‍മാനായി സ്പെഷല്‍ കമ്മിറ്റി രൂപീകരിച്ചു. പ്ലാന്‍ അംഗീകരിക്കാനും ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാനും സമയപരിധി നിശ്ചയിച്ചതിനൊപ്പം അര്‍ഹതപ്പെട്ട അനുമതി തടയരുതെന്ന് ഉദ്യോഗസ്ഥര്‍ക്കു കര്‍ശന നിര്‍ദ്ദേശവും നല്‍കി. ചട്ടങ്ങളില്‍ നിന്നുള്ള വ്യതിചലനവും, ചട്ടലംഘനവും വേറിട്ടു കാണണമെന്ന സന്ദേശം വ്യക്തമാണ്. ഇങ്ങനെ ജനപ്രിയമെന്ന് പറയുമ്പോഴും ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ ആവശ്യക്കാര്‍ക്ക് തിരിച്ചടിയാണ്. ടൗണ്‍ പ്ലാനിങ്ങ് വകുപ്പ് കൂടി ഇതിലേക്ക് കയറി വരുന്നു.

ജനങ്ങള്‍ക്കു മനസ്സിലാകുന്നവിധത്തില്‍ ചട്ടം ലളിതമാക്കി ടൗണ്‍പ്ലാനിങ് വകുപ്പിന്റെ വെബ്സൈറ്റില്‍ ഇടുന്നതു കൂടാതെ, വിവിധ കാറ്റഗറി അപേക്ഷകര്‍ക്കു ബാധകമായ പ്രധാന ചട്ടം ഉള്‍പ്പെടുത്തി ലഘുലേഖ തയാറാക്കി നല്‍കാന്‍ പഞ്ചായത്ത്, നഗരകാര്യ ഡയറക്ടര്‍മാരോടും ചീഫ് എന്‍ജിനീയറോടും ആവശ്യപ്പെട്ടു. ഭൂമി വാങ്ങുന്നതിലും, കെട്ടിട നിര്‍മ്മാണത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആവശ്യക്കാര്‍ക്കു മാര്‍ഗനിര്‍ദ്ദേശം നല്‍കാനും തദ്ദേശ സ്വയംഭരണ വകുപ്പിന് ഉദ്ദേശ്യമുണ്ട്. ചട്ടവിരുദ്ധമായി ബില്‍ഡിങ് പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കുന്ന ലൈസന്‍സുള്ള ബില്‍ഡിങ് സൂപ്പര്‍വൈസര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും നടപടിയുണ്ടാകും. ബില്‍ഡിങ് ലൈസന്‍സികള്‍ ചട്ടംലംഘിച്ചു കെട്ടിടത്തിന്റെ പ്ലാന്‍ വരയ്ക്കുന്ന ഒട്ടേറെ കേസുകള്‍ ശ്രദ്ധയില്‍പ്പെടുന്നതിനാല്‍, ആദ്യപടിയായി ലൈസന്‍സ്ഡ് ബില്‍ഡിങ് സൂപ്പര്‍വൈസര്‍മാര്‍ക്കു പരിശീലനം നല്‍കും. ഈ മേഖലയിലെ വിദഗ്ദ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും അഭിപ്രായത്തിന് അവസരം നല്‍കിയാണു ചട്ടഭേദഗതി നടപ്പാക്കുക.

2009ല്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് ബില്‍ഡിങ് പെര്‍മിറ്റ് മാനേജ്മെന്റ് സിസ്റ്റം (ബി.പി.എം.എസ്) എന്ന സോഫ്റ്റ്വെയറുമായെത്തി പരാജയപ്പെട്ട പൂണെ ആസ്ഥാനമായ സോഫ്റ്റ്ടെക് എന്ന കമ്പനിയുടെ പുതിയ സോഫ്റ്റുവെയര്‍ കാര്യങ്ങള്‍ അവതാളത്തിലാകുന്നുണ്ട്്. അന്ന് തദ്ദേശമന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി സോഫ്റ്റ് വെയറിനെ കര്‍ശനമായി എതിര്‍ത്തെങ്കിലും കമ്പനിക്ക് വേണ്ടി പൊളിറ്റ് ബ്യൂറോ അംഗം കര്‍ശനമായി വാദിച്ചു. എന്നാല്‍ പരാതിക കൂമ്പാരം ആയതോടെ സംഭവം കോടതിയിലെത്തി തുടര്‍ന്ന് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്ന സ്ഥാപനം രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ സോഫ്റ്റ്വെയര്‍ ചുമതല നല്‍കി. 2009 മുതല്‍ 2012വരെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് നഗരസഭകളില്‍ നിന്ന് 12കോടിയാണ് കമ്പനിക്ക് വാരിക്കൂട്ടിയത്. രണ്ടാം വരവില്‍ കേന്ദ്രസര്‍ക്കാരിന്റെ നഗരവികസന പദ്ധതിയായ അമൃതില്‍ നിന്ന് 10 കോടിയോളം സോഫ്റ്റ്ടെക്കിന് ലഭിക്കും.

അന്ന് സോഫ്റ്റ്വെയര്‍ നടപ്പാക്കി ആറുമാസത്തിനുള്ളില്‍ കെട്ടിടനിര്‍മ്മാണ അനുമതി ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിനാവശ്യമായ എല്ലാ രേഖകളും സ്‌കാന്‍ ചെയ്ത് ചേര്‍ക്കാന്‍ സോഫ്റ്റ്വെയറില്‍ സംവിധാനം ഉണ്ടായിരുന്നില്ല. ഈ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ബില്‍ഡിങ് ഡിസൈനര്‍മാര്‍ 2011ല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ്വെയര്‍ സജ്ജമാകുന്നതോടെ സ്വകാര്യ കമ്പനിയെ ഒഴിവാക്കുമെന്ന് അന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് 2013മുതല്‍ സങ്കേതം ഉപയോഗിച്ച് തുടങ്ങിയത്. പിണറായി സര്‍ക്കാര്‍ വന്നതോടെ സോഫ്ടെക്ക് വീണ്ടുമെത്തി. ഇതിലെ അഴിമതികള്‍ ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അവരുടെ നാവടക്കാനും വിവാദങ്ങള്‍ ഒഴിവാക്കാനുമാണ് പുതിയ സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കുന്ന ഭേദഗതി.

പുതിയ സോഫ്റ്റ്വെയര്‍ നടപ്പാക്കിയെങ്കിലും അപേക്ഷകള്‍ കൃത്യമായി പരിശോധിക്കാനോ കഴിയാത്ത സ്ഥിതിയാണ്. സോഫ്റ്റ് വെയറിലൂടെ നല്‍കുന്ന അപേക്ഷകളുടെ പൂര്‍ണമായ വിവരം സ്വകാര്യ കമ്പനിക്ക് ലഭിക്കുമെന്നും ഇത് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ആള്‍ കേരള ബിള്‍ഡിങ് ഡിസൈനഴ്‌സ് ഓര്‍ഗനൈസേഷന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോഴിക്കോട് ഒഴികെയുള്ള നഗരസഭകളിലാണ് ആദ്യ ഘട്ടത്തില്‍ സോഫ്റ്റ്വെയര്‍ നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളില്‍ സാധാരണക്കാര്‍ അനുമതിക്കായി നെട്ടോട്ടമോടുകയാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ മാസം 12 വരെ ലഭിച്ച 5232 അപേക്ഷകളില്‍ ഇതുവരെ അനുമതി നല്‍കിയത് 1863 എണ്ണത്തിനു മാത്രമായിരുന്നു. 3369 അപേക്ഷകള്‍ പാതിവഴിയിലായ അവസ്ഥയമുണ്ടായി. മറ്റിടങ്ങളിലും സമാനമായ അവസ്ഥയാണ്. അപേക്ഷ നല്‍കിയവര്‍ അനുമതിക്കായി ഓഫീസുകള്‍ കയറിയിറങ്ങി വലയുന്നതിനിടെ, കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിരുന്നു,

സോഫ്റ്റ്വെയറില്‍ നല്‍കുന്ന വിവരങ്ങള്‍ ഓരോ ഘട്ടത്തിലും നഷ്ടപ്പെടുന്നു എന്നതാണ് സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപം. കമ്പനി ജീവനക്കാരുടെ സഹായമില്ലാതെ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഉദ്യോഗസ്ഥരുടെ ജോലി കമ്പനി ജീവനക്കാര്‍ ചെയ്യേണ്ടുന്നതും പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. നിലവില്‍ പോരായ്മകള്‍ പരിഹരിച്ച് ഐ.ബി.പി.എം.എസ് സോഫ്റ്റ്വെയര്‍ നടപ്പാക്കാനാണ് നോക്കുന്നതെന്ന നിലപാടിലാണ് മന്ത്രി. ഇതിനെ ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. എന്നാല്‍ പോളിറ്റ് ബ്യൂറോ ഇടപെടല്‍ ഉള്ളതു കൊണ്ട് മന്ത്രി അനുനയ നീക്കത്തിലുമാണ്. അതുകൊണ്ടാണ് പുതിയ നീക്കം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category