1 GBP = 93.35 INR                       

BREAKING NEWS

വടക്ക് പെയ്തിറങ്ങുന്നത് അതിതീവ്ര കാലവര്‍ഷം; തെക്കും ദുരിതപെയ്ത് തുടരുന്നു; കോഴിക്കോടും വയനാടും കണ്ണൂരിലും റെഡ് അലര്‍ട്ട് തുടരും; എറണാകുളത്തും ഇടുക്കിയിലും തൃശ്ശൂരിലും മലപ്പുറത്തും കാസര്‍കോടും ഓറഞ്ച് അലര്‍ട്ട്; ഇതുവരെ മരിച്ചത് എട്ട് പേര്‍; മലയോര യാത്രകള്‍ നിയന്ത്രിക്കണമെന്ന മുന്നറിയിപ്പ് തുടരുന്നു; കടല്‍തീരത്തും അതീവ ജാഗ്രതാ നിര്‍ദ്ദേശം; ഡാമുകളിലേക്ക് നീരൊഴുക്ക് കൂടുന്നത് വൈദ്യുത പ്രതിസന്ധിക്ക് പരിഹാരമാകും; മഴക്കെടുതികള്‍ക്ക് ശമനമില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് നാലുപേര്‍കൂടി മരിച്ചു. ഒരാളെ കാണാതായി. ഇതോടെ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 18 കുടുംബങ്ങളിലെ 75 പേരെക്കൂടി ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചതായി ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഇതോടെ ക്യാമ്പുകളുടെ എണ്ണം 17 ആയി. 260 കുടുംബങ്ങളിലെ 1142 പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതുവരെ സംസ്ഥാനത്താകെ രണ്ടു വീടുകള്‍ പൂര്‍ണമായും 34 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വരെ കനത്തമഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ അതിതീവ്ര മഴയാണു പ്രതീക്ഷിക്കുന്നത്.

രണ്ടു ദിവസം മുന്‍പു വരെ സംസ്ഥാനത്ത് ഈ സീസണില്‍ ലഭിക്കേണ്ട മഴയെക്കാള്‍ 46 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 21 വരെയുള്ള കണക്കനുസരിച്ചു കേരളത്തില്‍ 33% മാത്രമായി മഴക്കുറവ്. സീസണില്‍ രാജ്യത്ത് ഏറ്റവുമധികം മഴ പെയ്ത സംസ്ഥാനം ഗോവയാണ്. 1628.8 മില്ലീമീറ്റര്‍ മഴ ഇവിടെ പെയ്തു. കാലവര്‍ഷ സീസണില്‍ ഇന്നലെ വരെ 1148.3 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട കേരളത്തില്‍ ഇത്തവണ ലഭിച്ചതു 773.2 മില്ലിമീറ്റര്‍ മഴയാണ്. മഴക്കുറവില്‍ ഡല്‍ഹിക്കാണ് ആദ്യ സ്ഥാനം 73 ശതമാനം. മണിപ്പുര്‍ (60%), ഗുജറാത്ത് (46%), ജാര്‍ഖണ്ഡ് (43%) എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്. കേരളം ഒന്‍പതാം സ്ഥാനത്താണ്. അതുകൊണ്ട് തന്നെ ഏതാനും ദിവസമായി മണ്‍സൂണ്‍ ശക്തമായതു കേരളത്തിലെ ജലക്ഷാമം പരിഹരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

എറണാകുളത്ത് മതില്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിക്കുകയും കണ്ണൂരില്‍ ജീപ്പ് ഒഴുക്കില്‍പെട്ട് ഒരാളെ കാണാതാവുകയും ചെയ്തു. കൊല്ലത്ത് വള്ളം തകര്‍ന്നു കടലില്‍ കാണാതായ 3 മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങില്‍ കണ്ടെത്തി. കിടങ്ങൂരില്‍ കാവാലിപ്പുഴ ഭാഗത്തു നിന്നു മീനച്ചിലാറ്റില്‍ കാണാതായ ചേര്‍പ്പുങ്കല്‍ കളപ്പുരയ്ക്കല്‍ മനേഷിന്റെ (32) മൃതദേഹം പുന്നത്തുറ പള്ളിക്കര കടവില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവറായിരുന്നു. സംസ്‌കാരം നടത്തി. എറണാകുളം എടവനക്കാട്ട് മതില്‍ ഇടിഞ്ഞു വീണ് തമിഴ്നാട് ഡിണ്ടിഗല്‍ ആന്തൂര്‍ സ്വദേശി തങ്കവേലുവാണ് (32) മരിച്ചത്. ഒരാള്‍ക്കു പരുക്കേറ്റു. കണ്ണൂരില്‍ ഇരിട്ടി മുച്യാട് മണിക്കടവ് ചപ്പാത്ത് പാലത്തില്‍ നിന്നു ജീപ്പ് മറിഞ്ഞ് കാരിത്തടത്തില്‍ കുര്യന്റെ മകന്‍ ലിതീഷിനെയാണ് (30) കാണാതായത്. ജീപ്പും കണ്ടെത്താനായില്ല.

കടലില്‍ കാണാതായ കന്യാകുമാരി കൊല്ലങ്കോട് നീരോടി തോണി തുറൈ വിളാകം ജോണിന്റെ മകന്‍ സഹായരാജിന്റെ (32) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന രാജു, ജോണ്‍ ബോസ്‌കോ എന്നിവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കണ്ണൂരും കോഴിക്കോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ണ്ണൂര്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 22ന് (തിങ്കള്‍) അവധിയായിരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കോട്ടയം ജില്ലയില്‍ കോട്ടയം നഗരസഭയിലേയും, ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളിലേയും പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ 22ന് അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയില്‍ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. കോളജുകള്‍ക്കും പ്രൊഫഷനല്‍ കോളജുകള്‍ക്കും അവധിയില്ല. തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന വെട്ടുകാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന് ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കും. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ ജില്ലാ കലക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെയും ഔദ്യോഗിക ഫേസ്ബുക് പേജുകളില്‍ അറിയിപ്പുണ്ടാകുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു. കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

വൈദ്യുത പ്രതിസന്ധി മാറുന്നു
സംസ്ഥാനത്ത് 25 വരെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ സാധ്യതയുമുണ്ട്. വ്യാഴാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. സംസ്ഥാനതീരത്തേക്ക് പടിഞ്ഞാറ് ദിശയില്‍നിന്ന് 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മഴക്കെടുതി തുടരുകയാണ്. ആലപ്പുഴയില്‍ കടലാക്രമണ ബാധിത പ്രദേശങ്ങളായ കാട്ടൂരിലും ആറാട്ടുപുഴയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആകെ 54 കുടുംബങ്ങളിലെ 225 പേര്‍ ക്യാമ്പിലുണ്ട്.

മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കോട്ടയം ജില്ലയില്‍ നാല് ക്യാമ്പുകള്‍ തുറന്നു. 18 കുടുംബങ്ങളില്‍നിന്നായി 82 പേരുണ്ട്. പത്തനംതിട്ട ജില്ലയില്‍ തീവ്രത നേരിയ തോതില്‍ കുറഞ്ഞെങ്കിലും മഴ തുടരുകയാണ്. രണ്ടു ക്യാമ്പ് തുറന്നു. 18 കുടുംബങ്ങളിലെ 67 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. മൂന്നാറിനും പള്ളിവാസലിനുമിടെ ദേശീയപാതയില്‍ അഞ്ചിടത്ത് മണ്ണിടിഞ്ഞു. കല്ലാര്‍കുട്ടി, മലങ്കര, അണക്കെട്ടുകള്‍ തുറന്നു. ഞായറാഴ്ച സംഭരണി പ്രദേശത്ത് 78 മില്ലിമീറ്റര്‍ മഴപെയ്തു. ഇടുക്കി - ചെറുതോണി ജലസംഭരണിയില്‍ 2310 അടിയാണ് ജലനിരപ്പ്. പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. മലമ്പുഴയില്‍ ജലനിരപ്പ് 104.35 മീറ്ററായി. കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ 89.45 മീറ്ററായി. കണ്ണൂര്‍ ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്.

വൈദ്യുതി ബോര്‍ഡിന്റെ ഡാമുകളിലും അതിവേഗം വെള്ളം നിറയുകയാണ്. അതുകൊണ്ട് തന്നെ വൈദ്യുത പ്രതിസന്ധിക്ക് ആശ്വാസമാണ് ഈ മഴ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category