1 GBP = 94.00 INR                       

BREAKING NEWS

അവധിക്കാല യാത്രക്ക് തയ്യാറെടുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക; എയര്‍പോര്‍ട്ടുകളില്‍ സര്‍വ്വത്ര തിരക്ക്; ഹീത്രൂവില്‍ റെക്കോര്‍ഡ് വിമാനങ്ങള്‍; അഞ്ചു മിനിട്ടു വൈകിയാല്‍ പോലും യാത്ര മുടങ്ങുമെ ന്ന ലെസ്റ്ററിലെ മലയാളി കുടുംബത്തിന്റെ അനുഭവം ഗുണപാഠമാക്കാം; ടിക്കറ്റ് ക്യാന്‍സലായതു വഴി മുഴുവന്‍ പണവും നഷ്ടമാകും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: അവധിക്കാല യാത്രക്കുള്ള തയ്യാറെടുപ്പിലാണ് ആയിരക്കണക്കിന് യുകെ മലയാളി കുടുംബങ്ങള്‍. പലരും ഇതിനകം തന്നെ നാട് തേടി പറന്നു കഴിഞ്ഞു. പ്രധാന വിമാനത്താവളങ്ങളില്‍ നിന്നായി ദിവസവും നൂറുകണക്കിനാളുകളാണ് ഈ ദിവസങ്ങളില്‍ യാത്ര ചെയ്യുന്നത്. ഇതോടെ എയര്‍ പോര്‍ട്ടുകളില്‍ തിരക്ക് അതിന്റെ പാരമ്യത്തില്‍ എത്തിക്കഴിഞ്ഞു. സ്വാഭാവികമായും ഹീത്രൂ എയര്‍ പോര്‍ട്ടിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ആനുപാതികമായി മറ്റു എയര്‍ പോര്‍ട്ടുകളിലും തിരക്കേറിയിട്ടുണ്ട്.

ഇതോടെ അഞ്ചു മിനിറ്റ് വൈകി എത്തിയാല്‍ പോലും യാത്ര മുടങ്ങിയേക്കാം എന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. ഓണ്‍ ലൈന്‍ ചെക്ക് ഇന്‍ ചെയ്ത് എത്തുന്ന യാത്രക്കാരുടെ ബോര്‍ഡിങ് പാസുകള്‍ നല്‍കുന്നതില്‍ പോലും നീണ്ട ക്യൂ രൂപം കൊള്ളുകയാണ്. അതിനാല്‍ വൈകി എത്തുന്നവരുടെയും അമിത ലെഗേജുമായി എത്തുന്നവരുടെയും ഒക്കെ യാത്രക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

തിരക്കേറിയ സമയങ്ങളില്‍ തികച്ചും കര്‍ക്കശമായ നിലപാടുകളാണ് അയര്‍ലൈനുകള്‍ പൊതുവെ സ്വീകരിക്കുന്നത്. ഒരു വിമാനത്തിന്റെ ഏതാനും മിനിട്ടു മാത്രം വൈകിയുള്ള പറക്കല്‍ പോലും വിമാനത്താവളത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കും എന്നതിനാലാണ് വൈകി എത്തുന്നവരോട് ദയാദാക്ഷിണ്യം കാട്ടാന്‍ കഴിയാത്തത് എന്ന് അയര്‍ലൈനുകള്‍ വ്യക്തമാക്കുന്നു. തിരക്കേറുമ്പോള്‍ സുരക്ഷാ പരിശോധനകളും കൂടുതല്‍ കര്‍ക്കശമാക്കേണ്ടി വരുന്നതോടെ അമിതമായ ടെന്‍ഷനിലാണ് ചെക് ഇന്‍ വിഭാഗം ജീവനക്കാര്‍ ജോലി ചെയ്യുന്നത്.

അവര്‍ക്കുണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും ഗുരുതരമായ സുരക്ഷാ ഭീക്ഷണി ആയി മാറുന്ന സാഹചര്യം ഉള്ളതിനാല്‍ കഴിവതും നേരത്തെ പരിശോധനകള്‍ പൂര്‍ത്തിയാക്കി ചെക് ഇന്‍ കൗണ്ടറുകള്‍ അടക്കുവാന്‍ അയര്‍ലൈന്‍സുകള്‍ തിരക്കുള്ള സമയത്തു നിര്‍ദ്ദേശം നല്‍കാറുണ്ട്. വൈകി എത്തുന്നവര്‍ക്ക് വേണ്ടി തിരക്കിട്ടു നടത്തുന്ന പരിശോധനകളില്‍ വീഴ്ചകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് ഈ കടുംപിടുത്തം. ഇത്തരം സാഹചര്യങ്ങളില്‍ തര്‍ക്കിച്ചിട്ടോ വഴക്കിട്ടിട്ടോ കാര്യം ഇല്ലെന്നതാണ് വസ്തുത.

ഇത്തരം ഒരു ദുരനുഭവം അടുത്തിടെ ലെസ്റ്ററില്‍ നിന്നും കേരളത്തിലേക്ക് യാത്ര പുറപ്പെട്ട ഒരു മലയാളി കുടുംബത്തിന് ഉണ്ടായത് ഏറെ പേര്‍ക്കും ഗുണപാഠമായി മാറാവുന്ന കാര്യമാണ്. അധികം തിരക്കില്ലാത്ത ഏപ്രിലില്‍ യാത്ര ചെയ്തിട്ട് കൂടി എത്തിഹാദ് എയര്‍വേയ്‌സ് ഈ കുടുംബത്തിന്റെ യാത്ര തടയുക ആയിരുന്നു. ലെസ്റ്ററില്‍ നിന്നും കാര്‍ ഓടിച്ചു ഹീത്രൂ വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കില്‍ നിന്നും ടെര്‍മിനലിലേക്കു എത്തുന്നതിനിടയില്‍ ഉണ്ടായ ഏതാനും മിനിട്ടു നേരത്തെ തടസമാണ് ഈ കുടുംബത്തിന്റെ യാത്ര മുടങ്ങാനും 2700 പൗണ്ടോളം നഷ്ടമാകാനും ഇടയാക്കിയത്.

കാര്‍ പാര്‍ക്കില്‍ നിന്നും ടെര്‍മിനലിലേക്ക് എത്തിക്കാന്‍ ഉള്ള വാടക കമ്പനിയുടെ കാര്‍ എത്താന്‍ വൈകിയതിനാണ് ഈ വലിയ വില നല്‍കേണ്ടി വന്നത്. ലഗേജുകള്‍ ഒഴിവാക്കി യാത്രക്കാരെ മാത്രം അനുവദിക്കണം എന്നപേക്ഷിച്ചിട്ടും ഡെസ്‌ക് അടച്ചു എന്ന ഒറ്റവരി ഉത്തരമാണ് എയര്‍ ലൈന്‍സ് അധികൃതര്‍ നല്‍കിയത്. മാത്രമല്ല, വൈകുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചില്ലെന്ന കാരണത്താല്‍ തിരിച്ചുള്ള മടക്ക ടിക്കറ്റും ക്യാന്‍സല്‍ ചെയ്തു കളഞ്ഞു. ഇതോടെ തര്‍ക്കിച്ചിട്ടു കാര്യം ഇല്ലെന്നു വ്യക്തമായ കുടുംബം അവിടെ നിന്ന് തന്നെ മറ്റൊരു എയര്‍ലൈനിനെ ബന്ധപ്പെട്ടു ഉയര്‍ന്ന തുകയ്ക്ക് ടിക്കറ്റ് എടുത്തു നാട്ടില്‍ എത്തുക ആയിരുന്നു.

ഇനിയൊരിക്കലും ഹീത്രൂവില്‍ നിന്നും യാത്രയില്ല എന്നാണ് ഈ കുടുംബം പറയുന്നത്. സാധാരണ നിലയില്‍ രണ്ടു മണിക്കൂര്‍ മിഡ്‌ലാന്റ്സില്‍ നിന്നുള്ളവര്‍ക്ക് ആവശ്യമായ സ്ഥാനത്തു തിരക്കുള്ള സമയത്തു ഇരട്ടി സമയം എടുത്തു മാത്രമേ എയര്‍പോര്‍ട്ടില്‍ എത്താനാകൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം കൂടുതലായതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ശരിക്കും അനുഭവിക്കുകയാണ് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍. ഈ തിരക്ക് ഓഗസ്റ്റ് ഒടുവില്‍ വരെ തുടരും എന്നാണ് കരുതപ്പെടുന്നത്. ഈ സീസണിലെ ഏറ്റവും തിരക്കേറിയ ദിവസമായി ഇക്കഴിഞ്ഞ ജൂലൈ അഞ്ചു രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ ദിവസം 8863 വിമാനങ്ങളാണ് ഹീത്രൂവില്‍ വന്നുപോയത്.

സാധാരണ ദിവസങ്ങളില്‍ ഈ കണക്കു വെറും ഏഴായിരം മാത്രമാണ്. അതായതു ആയിരത്തി എണ്ണൂറ്റി അറുപത്തി മൂന്നു അധിക വിവനങ്ങള്‍ കൈകാര്യം ചെയ്തു തളര്‍ച്ചയിലാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍. ജൂലായ് അഞ്ചിന് തുടങ്ങിയ തിരക്ക് ഓരോ ദിവസവും കൂടുകയല്ലാതെ കുറയാത്തതിനാല്‍ പണിയെടുത്തേ ഈ അവസ്ഥ തരണം ചെയ്യുവാനും മുന്നോട്ടു പോകുവാനും സാധിക്കാന്‍ കഴിയൂ എന്ന നിലാപാടിലാണ് എയര്‍പോര്‍ട്ട് അതോറിറ്റിയും വിമാനത്താവള കമ്പനി അധികൃതരും.

ഈ ദിവസങ്ങളില്‍ ശരാശരി 8000 വിമാനങ്ങളാണ് ഹീത്രൂവില്‍ വന്നു പോകുന്നത്. സമാനമായ നിരക്കില്‍ സ്റാന്‍ഡ്സ്റ്റഡിലും ഗാട്വികിലും അധികമായി വിമാനങ്ങള്‍ എത്തുന്നുണ്ട്. ഗാറ്റ്വിക്കില്‍ ആയിരവും സ്റാന്‍ഡ്സ്റ്റഡില്‍ 650 അധിക വിമാനങ്ങളുമാണ് ഓരോ ദിവസവും എത്തുന്നത്. ലൂട്ടനില്‍ അഞ്ഞൂറ് വിമാനങ്ങളും ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ടില്‍ 270 വിമാനങ്ങളും കൂടുതലായി ഓരോ ദിവസവും പറക്കുന്നവയുടെ പട്ടികയിലുണ്ട്. മാഞ്ചസ്റ്ററില്‍ 670 വിമാനങ്ങളും ബര്‍മിങ്ഹാമില്‍ അധികാമായി 350 വിമാനവുമാണ് പ്രതീക്ഷിക്കുന്നത്. ഗ്ലാസ്ഗോയില്‍ 350 എണ്ണവും എഡിന്‍ബറയില്‍ 470 വിമാനവും കൂടുതലായി എത്തും.

ഒരേ സമയം മണിക്കൂറില്‍ 650 വരെ വിമാനങ്ങള്‍ യുകെയുടെ ആകാശത്തു പറക്കാന്‍ എത്തുന്നതോടെ ഒരു മിനിറ്റില്‍ പത്തിലധികം വിമാനങ്ങളുടെ വരവും പോക്കും കൈകാര്യം ചെയ്യേണ്ട വിഷമാവസ്ഥയിലാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടീം. ഏറെ ദുഷ്‌കരമായ ഈ സാഹചര്യത്തില്‍ എത്രയൊക്കെ മുന്നൊരുക്കം നടത്തിയാലും ചെറിയൊരു പിഴവില്‍ മുഴുവന്‍ കാര്യങ്ങളും തകരാറില്‍ ആകുകയും ചെയ്യും. ഇതിനാലാണ് വൈകി എത്തുന്ന യാത്രക്കാരെ ഒരു കാരണവശാലും പറക്കാന്‍ അനുവദിക്കണ്ട എന്ന നിലപാട് എടുക്കുന്നതിലേക്കു അധികൃതരെ എത്തിച്ചത്. അതിനാല്‍ അവധിക്കാല ടിക്കറ്റ് ദൂരെയുള്ള എയര്‍പോര്‍ട്ടില്‍ നിന്നെന്നെങ്കില്‍ ഒട്ടും ആലോചിക്കേണ്ട, നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങിക്കൊള്ളൂ, വലിയൊരു മനസ്താപം ഒഴിവാക്കാം, ഈ അവധിക്കാലത്ത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category