1 GBP = 86.20 INR                       

BREAKING NEWS

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ ഇന്ന് വിജയിച്ചേക്കും; നാളെ തെരേസ മേ സ്ഥാനമൊഴിയും; മന്ത്രിമാരും എംപിമാരുമടക്കം അനേകം പേര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കും; കടുത്ത ബ്രക്‌സിറ്റ് പക്ഷക്കാരനായ ബോറിസിന്റെ പ്രധാ നമന്ത്രി പദവി ഉറച്ചതോടെ ടോറി പാര്‍ട്ടിയില്‍ വന്‍ കലാപം

Britishmalayali
kz´wteJI³

തെരേസ മേയുടെ പിന്‍ഗാമിയായി ബോറിസ് ജോണ്‍സണ്‍ അധികാരത്തിലെത്താനിരിക്കെ, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ആഭ്യന്തര കലാപം രൂക്ഷം. ബോറിസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ന് തിരഞ്ഞെടുക്കപ്പെടാനിരിക്കെയാണ്, ഭരണകക്ഷിയില്‍ അദ്ദേഹത്തോടുള്ള വിയോജിപ്പ് മറനീക്കി പുറത്തുവരുന്നത്. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായാല്‍ രാജിവെക്കുമെന്ന് ആറ് മന്ത്രിമാരെങ്കിലും പ്രഖ്യാപിച്ചിട്ടുണ്ട്. ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് പോകുമെന്ന് ആറ് എംപിമാരും തീരുമാനിച്ചിട്ടുണ്ട്.

തെരേസയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള ടോറി പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ബോറിസ് ജോണ്‍സണ്‍ പദവിയിലെത്തുമെന്നുതന്നെയാണ് കരുതുന്നത്. എന്നാല്‍, കടുത്ത ബ്രക്‌സിറ്റ് വാദിയായ ബോറിസുമായി യോജിച്ചു പോകാനാവില്ലെന്ന് നിലവിലെ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരാറില്ലാതെയാണെങ്കില്‍ക്കൂടി ഒക്ടോബര്‍ 31-ന് ബ്രക്‌സിറ്റ് നടപ്പിലാക്കുമെന്നാണ് ബോറിസിന്റെ നിലപാട്.

ചാന്‍സലര്‍ ഫിലിക്ക് ഹാമണ്ട്, ഡോവിഡ് ഗോക്ക് തുടങ്ങിയ മന്ത്രിമാരാണ് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തെരേസ മേ സ്ഥാനമൊഴിയുന്നതിനൊപ്പം മന്ത്രിസഭയില്‍നിന്നു പിരിയാനാണ് ഇവരുടെ തീരുമാനം. മന്ത്രിസഭയില്‍നിന്ന് പുറത്താക്കുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാനാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ബോറിസ് നേതാവായ പാര്‍ട്ടിയില്‍ തുടരനാവില്ലെന്നും ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേരുമെന്നുമാണ് ടോറിപക്ഷത്തെ ആറ് എംപിമാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള വെല്ലുവിളി മാത്രമല്ല ബോറിസ് ജോണ്‍സണെ കാത്തിരിക്കുന്നത്. ബ്രക്‌സിറ്റ് കരാറിന് ഇനി അന്തിമ രൂപം നല്‍കാന്‍ ബോറിസിന് മുന്നില്‍ ഇനി അധികം ദിവസങ്ങലില്ല. പാര്‍ലമെന്റിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണെങ്കിലും നോ ഡീല്‍ ബ്രക്‌സിറ്റ് നടപ്പിലാക്കുമെന്ന കടുത്ത തീരുമാനമാണ് അദ്ദേഹത്തിന്റേത്. എന്നാല്‍, അതിര്‍ത്തിക്കാര്യത്തില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്ന അയര്‍ലന്‍ഡ്, ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ ബ്രക്‌സിറ്റ് കരാറിലുണ്ടായിരിക്കണമെന്ന് കഴിഞ്ഞദിവസം നിര്‍ദേശിച്ചു.

ബ്രിട്ടനില്‍ പുതിയ പ്രധാനമന്ത്രി വന്നുവെന്നതുകൊണ്ട് ബ്രക്‌സിറ്റ് കരാര്‍ പുനപരിശോധിക്കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന് അയര്‍ലന്‍ഡിന്റെ ഡപ്യൂട്ടി പ്രധാനമന്ത്രി സിമോണ്‍ കോവെനി വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ ഇനി ബില്‍ ചര്‍ച്ച ചെയ്യുകയേയില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബാക്ക്‌സ്‌റ്റോപ്പ് പരിഹരിക്കുന്നതിന് സമയം വേണമെന്ന ബ്രിട്ടന്റെ നിര്‍ദേശവും അയര്‍ലന്‍ഡ് തള്ളി. ബോറിസ് അധികാരത്തിലേല്‍ക്കുമ്പോള്‍ അദ്ദേഹം പൊടുന്നനെ നേരിടാന്‍ പോകുന്ന വെല്ലുവിളി അയര്‍ലന്‍ഡ് അതിര്‍ത്തിയെച്ചൊല്ലിയാകും.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 73 ശതമാനം അംഗങ്ങളും ബോറിസ് ജോണ്‍സണ്‍ അടുത്ത പ്രധാനമന്ത്രിയായി വരണമെന്നാണ് ആഗ്രഹിക്കുന്നത്. ജെറമി ഹണ്ടിനെതിരേ വലിയ വിജയം നേടിയാകും ബോറിസിന്റെ ആരോഹണമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകണമെന്നത് സംബന്ധിച്ച ബോറിസ് കഴിഞ്ഞദിവസം അടുപ്പമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ന് രാവിലെ 11 മണിയോടെയാകും റിസള്‍ട്ട് പ്രഖ്യാപിക്കുക. പ്രധാനമന്ത്രിയെന്ന നിലയിലുള്ള അവസാന ചോദ്യോത്തര വേളയില്‍ സംബന്ധിച്ചശേഷമാകും തെരേസ മേ നാളെ ബക്കിങ്ങാം കൊട്ടാരത്തിലെത്തി രാജി സമര്‍പ്പിക്കുക. വൈകിട്ട് അഞ്ചുമണിയോടെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള പ്രസംഗം ബോറിസ് ജോണ്‍സണ്‍ നടത്തിയേക്കും. വൈകാതെ തന്റെ കാബിനറ്റ് അംഗങ്ങളെയും അദ്ദേഹം പ്രഖ്യാപിക്കുമെന്ന് കരുതുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category