1 GBP = 86.20 INR                       

BREAKING NEWS

പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ ഇറാന്റെ കൊടി പാറിക്കളിക്കുന്നു; മലയാളികളടക്കമുള്ള ജീവനക്കാര്‍ സുരക്ഷിതര്‍; ബ്രിട്ടന്റെയും അമേരിക്കയു ടെയും മുന്നറിയിപ്പ് അവഗണിച്ചുള്ള കീഴടക്കല്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത് ഇറാനിയന്‍ മറീനുകള്‍ ഹീറോകളായി; ഈ നൂറ്റാണ്ടിന്റെ യുദ്ധത്തിലേക്ക് ബ്രിട്ടനെ വലിച്ചിഴയ്ക്കുന്നുവെന്ന് ഇറാന്‍

Britishmalayali
kz´wteJI³

ഹോര്‍മുസ് കടലിടുക്കിലൂടെ യാത്ര ചെയ്യവെ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപേരോ പിടിച്ചെടുത്ത ഇറാനിയന്‍ മറീനുകള്‍, കപ്പലില്‍ ഇറാന്റെ പതാക സ്ഥാപിച്ചു. കപ്പല്‍ കീഴടക്കുന്ന ദൃശ്യം പുറത്തുവിട്ട ഇറാന്‍, അതില്‍ അധീശത്വം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് പതാകയും സ്ഥാപിച്ചത് കപ്പലില്‍ ഇറാനിയന്‍ സായുധ സേന പട്രോളിങ് നടത്തുന്നതും ദൃശ്യങ്ങളിലുണ്ട് ബന്ദര്‍ അബ്ബാസ് തുറമുഖത്തിലാണ് കപ്പലുള്ളതെന്നാണ് സൂചന. 18 ഇന്ത്യക്കാരടക്കമുള്ള 23 ജീവനക്കാരും സുരക്ഷിതരാണെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയുടെയും ബ്രിട്ടന്റെയും തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ടാണ് കപ്പല്‍ ഇറാന്റെ മറീനുകള്‍ സ്വന്തമാക്കിയതെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും ഇതിനിടെ പുറത്തുവന്നു. സ്റ്റെന ഇംപേരോ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് ബ്രിട്ടീഷ് യുദ്ധക്കപ്പലില്‍നിന്ന് ഇറാന് നല്‍കിയ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സ്റ്റെന ഇംപേരോയില്‍ ഇറങ്ങരുതെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഈ സന്ദേശം. എന്നാല്‍, ചെറിയ കപ്പലുകള്‍ ഉപയോഗിച്ച് വളയുകയും ഹെലിക്കോപ്ടറിലെത്തി കപ്പലിലേക്കിറങ്ങി അത് കീഴടക്കുകയാണാണ് ഇറാന്‍ ചെയ്തത്.

സ്റ്റെന ഇംപേരോയുടെ ക്യാപ്റ്റന് ഇറാനിയന്‍ കപ്പലില്‍നിന്നുള്ള സന്ദേശമാണ് ആദ്യം. കപ്പലിന്റെ ദിശ എത്രയും പെട്ടെന്ന് മാറ്റണമെന്നും അനുസരിച്ചാല്‍ സുരക്ഷിതരായി മുന്നോട്ടുപോകാമെന്നും ഇറാന്‍ വ്യക്തമാക്കി. ഇതിന് മറുപടിയെന്നോണം ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്എംഎസ് മോണ്‍ട്‌റോസില്‍നിന്ന് സ്‌റ്റെന ഇംപേരോയ്ക്ക് സന്ദേശം ലഭിക്കുന്നു. അന്താരാഷ്ട്ര സമുദ്ര ഗതാഗത മേഖലയില്‍ക്കൂടിയാണ് നിങ്ങള്‍ പോകുന്നതെങ്കില്‍, നിങ്ങളുടെ യാത്ര ആരും തടയില്ലെന്ന് യുദ്ധക്കപ്പലില്‍നിന്ന് വ്യക്തമാക്കുന്നുണ്ട്.

ഇതിന് മറുപടിയായി ഇറാനിയന്‍ കപ്പല്‍ സന്ദേശം നല്‍കുന്നു. കപ്പലിന് യാതൊരു വെല്ലുവിളിയുമില്ല. സുരക്ഷാകാരണങ്ങളാല്‍ അതില്‍ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സന്ദേശം. എന്നാല്‍, ഇത് അംഗീകരിക്കനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും മോണ്‍ട്‌റോസില്‍നിന്ന് സന്ദേശം പോകുന്നു. സ്‌റ്റെന ഇംപേരോയില്‍ നിയമവിരുദ്ധമായി ഇറങ്ങാനുള്ള ശ്രമങ്ങളില്‍നിന്ന് പിന്മാറണമെന്നും യുദ്ധക്കപ്പല്‍ ആവശ്യപ്പെടുന്നു.
എന്നാല്‍, നിമിഷങ്ങള്‍ക്കകം ഹെലിക്കോപ്ടര്‍ കപ്പലിനെ സമീപിക്കുകയും അതില്‍നിന്ന് സൈനികര്‍ താഴേക്കിറങ്ങുകയുമാണ് ചെയ്തത്. പിന്നീട് കപ്പലിലെ ഇറാന്‍ തീരത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. മേഖലയിലുള്ള ഏക ബ്രിട്ടീഷ് യുദ്ധക്കപ്പലാണ് മോണ്‍ട്‌റോസ്. സംഭവം നടക്കുമ്പോള്‍ സ്‌റ്റെന ഇംപേരോയില്‍നിന്ന് ഒരുമണിക്കൂര്‍ അകലെയായിരുന്നു യുദ്ധക്കപ്പലെന്നും അതുകൊണ്ടാണ് ഇടപെടാനാവാതിരുന്നതെന്നും പ്രതിരോധ സെക്രട്ടറി പെന്നി മൗര്‍ഡന്റ് പറഞ്ഞു.

പ്രശ്‌നത്തില്‍ നിയമപരമായാണ് ഇറാന്‍ ഇടപെട്ടതെന്നും സമുദ്രാതിര്‍ത്തി ലംഘിച്ചതുകൊണ്ടാണ് സ്റ്റെന ഇംപേരോ കീഴടക്കിയതെന്നുമാണ് ഇറാന്റെ വിശദീകരണം. സംഘര്‍ഷത്തിലേക്ക് ബ്രിട്ടനെക്കൂടി വലിച്ചിടാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ബന്ദര്‍ അബ്ബാസിലുള്ള കപ്പലിലെ 23 ജീവനക്കാരും ആരോഗ്യത്തോടെയും സുരക്ഷിതത്തോടെയുമാണ് കഴിയുന്നതെന്നും ഇറാന്‍ വ്യക്തമാക്കി. മൂന്ന് മലയാളികളടക്കം 18 പേരാണ് കപ്പലില്‍ ഇന്ത്യക്കാരായുള്ളത്.
 
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ബ്രിട്ടനുമേല്‍ വിഷം കുത്തിവെക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫ് ആരോപിച്ചു. നൂറ്റാണ്ടിലെ യുദ്ധം ആരംഭിക്കുന്നതിനുള്ള കളമൊരുക്കാനാണ് ബോള്‍ട്ടന്‍ ശ്രമിക്കുന്നത്. തന്റെ ബി ടീം പരാജയപ്പെടുമെന്ന ആശങ്കയുള്ള ട്രംപിനെ വശത്താക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബോള്‍ട്ടന്‍ ബ്രിട്ടനിലേക്ക് വിഷം കുത്തിവെക്കാന്‍ ശ്രമിക്കുന്നതെന്നും ശരീഫ് ആരോപിച്ചു.

അതിനിടെ, സ്റ്റെന ഇംപേരോയെ മതിയായ സുരക്ഷയില്ലാതെയാണ് മേഖലയിലൂടെ യാത്ര ചെയ്യാന്‍ അനുവദിച്ചതെന്ന ആരോപണം ബ്രിട്ടനെതിരേ ഉയരുന്നുണ്ട്. ഒമാന്‍ സമുദ്രാതിര്‍ത്തിയിലായിരുന്നു കപ്പലെന്നും ഇറാന്‍ സൈന്യം തടഞ്ഞുനിര്‍ത്തി കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നുമാണ് ബ്രിട്ടന്‍ ഇതേക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കുനല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. മേഖലയില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ തക്കശേഷി റോയല്‍ നേവിക്ക് കടലിടുക്കില്‍ ഇല്ലെന്ന് പ്രതിരോധ മന്ത്രി തോബിയാസ് എല്‍വുഡ് സമ്മതിക്കുകയും ചെയ്തു.

ആഗോള തലത്തില്‍ വെല്ലുവിളികള്‍ പല തലങ്ങളിലേക്ക് വളര്‍ന്നതിനാല്‍, ബ്രിട്ടീഷ് പ്രതിരോധവിഭാഗത്തിന് കൂടുതല്‍ പണം അനുവദിക്കണമെന്ന ആവശ്യവും എല്‍വുഡ് ഉന്നയിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ, റോയല്‍ നേവിയുടെ ശേഷി വല്ലാതെ കുറഞ്ഞുവെന്ന് കണക്കുകളും ബോധ്യപ്പെടുത്തുന്നു. 1982-ല്‍ 60 യുദ്ധക്കപ്പലുകളും ചെറു പടക്കപ്പലുകളുമുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞവര്‍ഷം 19 എണ്ണം മാത്രമാണുള്ളത്. യുദ്ധവിമാനങ്ങള്‍ പേറുന്ന മൂന്ന് കപ്പലുകള്‍ അന്നുണ്ടായിരുന്നെങ്കില്‍ ഇന്നത് ഒന്നായി ചുരുങ്ങി. ആണവശേഷിയുള്ള അന്തര്‍വാഹിനികളുടെ എണ്ണം 12-ല്‍നിന് ആറായും കുറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category