1 GBP = 94.00 INR                       

BREAKING NEWS

ജോര്‍ജ് രാജകുമാരന്റെ ആറാം പിറന്നാള്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ബക്കിങ്ങാം കൊട്ടാരം; ആറാം വയസ്സിലെ വില്യമിന്റെ അതേ മുഖച്ഛായ; കളിപ്രേമിയായ കിരീടവകാശിയുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് രാജഭക്തര്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് കിരീടത്തിന്റെ മൂന്നാമത്തെ അവകാശിയാണ് ജോര്‍ജ് രാജകുമാരന്‍. അപ്പൂപ്പന്‍ ചാള്‍സ് രാജകുമാരനും വില്യം രാജകുമാരനും കഴിഞ്ഞാല്‍ രാജാവാകേണ്ടയാള്‍. ഏറെക്കുറെ രാജാവാകുമെന്നും പ്രതീക്ഷിക്കുന്നയാള്‍. അതുകൊണ്ടുതന്നെ, വില്യം രാജകുമാരന്റെയും കെയ്റ്റ് രാജകുമാരിയുടെയും മൂത്തമകനോട് ബ്രിട്ടീഷുകാര്‍ക്ക് അല്പം വാത്സല്യം കൂടും. ജോര്‍ജിന്റെ ആറാം പിറന്നാള്‍ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ഒരുകാരണം ഭാവി രാജാവിനോടുള്ള ഈ ഭക്തിതന്നെ.

ലണ്ടനിലെ പ്രിപ്പറേറ്ററി സ്‌കൂളായ തോമസ് ബാറ്റര്‍സീയില്‍ പഠനം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ജോര്‍ജ്. ലോവര്‍ സ്‌കൂളിലേക്കാണ് ഇനി പോകുന്നത്. മകന്റെ കുട്ടിത്തവും ഓമനത്വവും വെളിപ്പെടുത്തുന്ന മൂന്ന് ചിത്രങ്ങളാണ് കെയ്റ്റ് രാജകുമാരി പകര്‍ത്തി പിറന്നാള്‍ സ്‌പെഷ്യലായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കെന്‍സിങ്ടണ്‍ കൊട്ടാരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്തുവിട്ടത്.

വില്യം രാജകുമാരന്റെ കുട്ടിക്കാലം അനുസ്മരിപ്പിക്കുന്ന മുഖച്ഛായായാണ് ജോര്‍ജിനുള്ളതെന്ന് ചിത്രം കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റാണ് വില്യം. ആസ്റ്റണ്‍ വില്ല ക്ലബ്ബിന്റെ ആരാധകനും. അച്ഛന്റെ ഫുട്‌ബോള്‍ പ്രേമം മകനും ലഭിച്ചിട്ടുണ്ടന്നാണ് സൂചന. പിറന്നാള്‍ ചിത്രങ്ങളില്‍ ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സിയാണ് ജോര്‍ജ് ധരിച്ചിരിക്കുന്നത്. കൊട്ടാരത്തിലൂടെ ഫുട്‌ബോള്‍ തട്ടി നടക്കലാണ് ജോര്‍ജിന്റെ പ്രധാന പണിയും.

കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ പുല്‍ത്തകിടിയില്‍വെച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് പിറന്നാളിന് കെയ്റ്റ് പുറത്തുവിട്ടത്. രാജകുടുംബം അവധിയാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. അതിന്റെ സന്തോഷമാണ് ജോര്‍ജിന്റെ മുഖത്തുള്ളതെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. വില്യമും കുടുംബവും എവിടേക്കാണ് പോകുന്നതെന്ന് വ്യക്തമല്ല. കെയ്റ്റിന്റെ കുടുംബത്തെയും കുട്ടി കരീബിയന്‍ ദ്വീപായ മുസ്റ്റിക്കിലേക്ക് പോകുമെന്ന അഭ്യൂഹമാണുള്ളത്.

2013 ജൂലായ് 22-നാണ് ജോര്‍ജ് രാജകുമാരന്റെ ജനനം. പാഡിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലെ ലിന്‍ഡോ വിങ്ങിലായിരുന്നു രാജകുടുംബത്തിലെ ഇളമുറക്കാരിലെ ആദ്യത്തെയാളായ ജോര്‍ജ് പിറന്നുവീണത്. ഒരുദിവസത്തിനുശേഷം ആശുപത്രിയുടെ പടിക്കെട്ടില്‍ അമ്മയ്ക്കും അച്ഛനുമൊപ്പം ജോര്‍ജിന്റെ ചിത്രം പുറത്തുവന്നു. അന്നുമുതല്‍ക്ക്, രാജഭക്തരുടെ കണ്ണിലുണ്ണിയാണ് ജോര്‍ജ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category