1 GBP = 86.20 INR                       

BREAKING NEWS

ടെസ്‌കോ, അസ്ഡ, ഐസ്‌ലന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും ചീസ് ബര്‍ഗറോ ചിക്കര്‍ ഡിപ്പേഴ്‌സോ ഫ്രൂട്ട്ഷൂട്ടോ വാങ്ങിയിട്ടുണ്ടെങ്കില്‍ ഉടന്‍ തിരിച്ചുകൊടുക്കുക; മാരകരോഗങ്ങള്‍ പിടിപെടുമെന്ന് കമ്പനിയുടെ അറിയിപ്പ്

Britishmalayali
kz´wteJI³

ബ്രിട്ടനിലെ പല പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളും ചീസ് ബര്‍ഗര്‍, ചിക്കന്‍ ഡിപ്പേഴ്‌സ്, ഫ്രൂട്ട്ഷൂട്ട് ഡ്രിങ്ക്‌സ് തുടങ്ങിയ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ചു. അലര്‍ജിയും ചൊറിച്ചിലും ഭക്ഷ്യവിഷബാധയും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണിത്. ഹൈസ്ട്രീറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളായ ഐസ്‌ലന്‍ഡ്, സെയ്ന്‍സ്ബറി, ടെസ്‌കോ, അസ്ഡ തുടങ്ങിയവയൊക്കെ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.

ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങിയവര്‍ ഒരുകാരണവശാലും കഴിക്കരുതെന്നും വാങ്ങിയവര്‍ എത്രയും വേഗം അതാത് കടകളില്‍ തിരിച്ചേല്‍പ്പിക്കണമെന്നുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. സാധനം വാങ്ങിയതിന്റെ ബില്‍ ഇല്ലെങ്കില്‍ക്കൂടി എല്ലാവര്‍ക്കും മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും സൂപ്പര്‍മാര്‍ക്കറ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ടെസ്‌കോ ഒട്ടേറെ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. സ്വന്തം ബ്രാന്‍ഡില്‍ ഇറക്കുന്ന ചീസ് ബര്‍ഗറുകളും ഇതിലുണ്ട്. ഉത്പന്നത്തിന്റെ ലേബലില്‍ പറയാത്ത സീസാം ഇതിലടങ്ങിയിട്ടുണ്ട് എന്ന് ക്െണ്ടത്തിയതിനെത്തുടര്‍ന്നാണിത്. അലര്‍ജിയുള്ളവര്‍ക്ക് ഇത് കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് അപകടമുണ്ടാക്കുമെന്നതുകൊണ്ടാണ് തിരിച്ചുവിളിക്കുന്നത്.

കഴിച്ചവര്‍ക്ക് ചൊറിച്ചില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ടെസ്‌കോയുടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സ്‌റ്റോറുകളില്‍ വില്‍ക്കുന്ന ഡെന്നി ബ്ലാക്ക് പുഡ്ഡിങ് പിന്‍വലിച്ചിട്ടുണ്ട്. ഇതില്‍ ബ്ലൂ പ്ലാസ്റ്റിക് തരികള്‍ കലര്‍ന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ജൂലൈ 17 എന്ന തീയതി മാര്‍ക്ക് ചെയ്തിട്ടുള്ള ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്.

ടെസ്‌കോയിലും കോസ്റ്റ്‌സ്‌കോയിലും മക്‌ഡൊണാള്‍ഡിലുമൊക്കെ വില്‍ക്കുന്ന കുട്ടികളുടെ പ്രിയപ്പെട്ട ഫ്രൂട്ട്ഷൂട്ട് ഡ്രിങ്കായ റോബിന്‍സണ്‍സും പിന്‍വലിച്ചു. 23 കുപ്പികള്‍ വീതമുള്ള മള്‍ട്ടി പാക്കിലാണ് ഇവ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിറ്റിരുന്നത് ജൂണ്‍ 22-നും 28-നും മധ്യേ വിറ്റ ഡ്രിങ്കുകളാണ് പിന്‍വലിച്ചിട്ടുള്ളത്. 2020 മാര്‍ച്ച് വരെ ഉപയോഗിക്കാവുന്ന N06 L9171, N05 L9164, N05 L9171 എന്നീ ബ്രാന്‍ഡുകളിലുള്ളവയാണ് പിന്‍വലിച്ചത്.

പ്ലാസ്റ്റിക് അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഐസ്‌ലന്‍ഡ് ക്രിസ്പി ചിക്കന്‍ ഡിപ്പേഴ്‌സ് പിന്‍വലിച്ചത്. ഷാസന്‍സ് പഞ്ചാബി സമൂസ, പാല്‍ കലര്‍ന്നിട്ടുണ്ടെന്ന് രേഖപ്പെടുത്താത്ത പനീര്‍ ടിക്ക സമൂസ തുടങ്ങിയവയും പിന്‍വലിച്ചു. അസ്ഡയില്‍ ടാന്‍ വൈ കാസില്‍ കമ്പനിയുടെ ചോക്കലേറ്റ് ചിപ്പ് ഗ്രിഡില്‍സാണ് പിന്‍വലിച്ചത്. ലേബലില്‍ പറയാത്ത ഘടകങ്ങള്‍ ഉള്ളതാണ് കാരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category