1 GBP = 94.00 INR                       

BREAKING NEWS

പത്തുവര്‍ഷംകൊണ്ട് ഗോള്‍ഡന്‍ വിസ സ്‌കീമില്‍ ബ്രിട്ടനിലെത്തിയത് 11,000 പേര്‍; നിക്ഷേപിക്കുന്ന രണ്ട് മില്യണ്‍ പൗണ്ട് അഞ്ചുവര്‍ഷം കൊണ്ട് പിആര്‍ കിട്ടുമ്പോള്‍ പിന്‍വലിക്കാം; കള്ളപ്പണക്കാര്‍ കടന്നു കയറുന്നതിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടന്‍

Britishmalayali
kz´wteJI³

നിക്ഷേപകരെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഹോം ഓഫീസ് ആവിഷ്‌കരിച്ച ഗോള്‍ഡന്‍ വിസ സ്‌കീം ഉപയോഗിച്ച് പത്തുവര്‍ഷത്തിനിടെ ബ്രിട്ടനിലെത്തിയത് 11,000 പേര്‍. ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വേകാനാണ് പദ്ധതി ആവിഷ്‌കരിച്ചതെങ്കിലും പകരം രാജ്യത്തെത്തി സ്ഥിര താമസമാക്കിയത് റഷ്യയിലെയും ചൈനയിലെയും കോടീശ്വരന്മാരും ലിബിയന്‍ ഭരണാധികാരിയായിരുന്ന ഗദ്ദാഫിയുടെ കുടുംബാംഗങ്ങളും മറ്റു രാജ്യങ്ങളില്‍ തട്ടിപ്പ് നടത്തിയ രാഷ്ട്രീയക്കാരുമൊക്കെയാണെന്ന് റിപ്പോര്‍ട്ട്.

ടയര്‍ വണ്‍ വിസ സ്‌കീം അനുസരിച്ച് ബ്രിട്ടീഷ് കമ്പനിയില്‍ രണ്ട് മില്യണ്‍ പൗണ്ട് നിക്ഷേപിക്കുന്ന ആര്‍ക്കും ബ്രിട്ടനില്‍ താമസിക്കാം. അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ പണം തിരികെക്കിട്ടുകയും പിആര്‍ ലഭിക്കുകയും ചെയ്യും. ബ്രിട്ടീഷ് പൗരത്വം ലഭിക്കാനും അത് വഴിയൊരുക്കും. ഈ പദ്ധതി യഥാര്‍ഥത്തില്‍ ലക്ഷ്യമിട്ടത് അന്താരാഷ്ട്ര തരത്തില്‍ പേരെടുത്ത വ്യവസായ പ്രമുഖരെയും ധനാഢ്യരെയും ബ്രിട്ടനിലേക്ക് ആകകര്‍ഷിക്കുന്നതിനാണ്. ബോര്‍ഡര്‍ പോലീസിന്റെ നൂലാമാലകളില്ലാതെ ബ്രിട്ടനിലെത്താമെന്നതായിരുന്നു അതിന്റെ പ്രത്യേകത.

എന്നാല്‍, ഇതുപയോഗിച്ചവരില്‍ പലരും കുപ്രസിദ്ധന്മാരാമെന്നാണ് കണ്ടെത്തല്‍. ലിബിയയിലെ ഏകാധിപതിയായിരുന്ന മുഹമ്മദ് ഗദ്ദാഫിയുടെ ബന്ധു, ഈജിപ്തില്‍ അഴിമതിയാരോപണം നേരിട്ടയാള്‍, ഇറാനിലെയും ഇറാഖിലെയും നടപടി നേരിട്ട വ്യവസായികള്‍ തുടങ്ങിയവരാണ് ഈ വിസയിലൂടെ ഇംഗ്ലണ്ടിലെത്തിയവരില്‍ ചിലര്‍. ക്രിമിനലുകള്‍ കടന്നുകൂടുന്നുവെന്ന ആശങ്കയില്‍ ഡിസംബറില്‍ ഈ പദ്ധതതി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ധനവകുപ്പില്‍നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുശേഷം പുനരാരംഭിച്ചു.

പദ്ധതി വീണ്ടും നിര്‍ത്തിവെക്കാനുള്ള സമ്മര്‍ദം ഇപ്പോള്‍ വീണ്ടും സര്‍ക്കാരില്‍ സജീവമാണ്. ഗോള്‍ഡന്‍ വിസ സ്‌കീം നിര്‍ത്തണമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദിനോട് പബ്ലിക് അക്കൗണ്ട്‌സ് സെലക്ട് കമ്മറ്റി ചെയര്‍മാന്‍ ഡെയിം മാര്‍ഗരറ്റ് ഹോഡ്ജ് എംപി ആവശ്യപ്പെട്ടു ദുഷിച്ച രീതിയില്‍ സമ്പദിച്ച പണം ഇരുകൈയും നീട്ടി സ്വീകരിച്ച്, സ്വന്തം നാട്ടില്‍ രക്ഷയില്ലാതെ മുങ്ങുന്നവരെ സ്വീകരിക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പണത്തിലൂടെ നമ്മുടെ സമ്പദ്‌വ്യവസ്ഥ ഒരിക്കലും പ്ച്ചപിടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അഞ്ചുവര്‍ഷക്കാലം രണ്ട് മില്യണ്‍ പൗണ്ട് ബ്രിട്ടീഷ് കമ്പനിയില്‍ നിക്ഷേപിച്ച് പിആറും ഒരുവര്‍ഷത്തിനുശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ടും നേടിയശേഷം ആര്‍ക്കുവേണമെങ്കിലും ഈ പണം തിരികെ നാട്ടിലേക്ക് കൊണ്ടുപോകാനുമാകും. അതുകൊണ്ടുതന്നെ, ക്രിമിനല്‍ സംഘങ്ങള്‍പോലും ഇതുപയോഗിച്ച് ബ്രിട്ടനിലെത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. സ്വന്തം രാജ്യത്ത് കുറ്റകൃത്യം നടത്തിയ പലരും അവരുടെ ഉറ്റബന്ധുക്കളെ ഈ സ്‌കീമിലുള്‍പ്പെടുത്തി ബ്രിട്ടനില്‍ എത്തിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

നൂറ് ദശലക്ഷം പൗണ്ടിലേറെ അടിച്ചുമാറ്റിയതിന് അസര്‍ബെയ്ജാനില്‍ തടവിലായ രാ്ര്രഷ്ടീയക്കാരന്‍ ഗോള്‍ഡന്‍ വിസ ഉപയോഗിച്ച് തന്റെ ഭാര്യ സമീറ ഹാജിയേവയെ ബ്രിട്ടനില്‍ എത്തിച്ചത് 2010-ലാണ്. ഓരോവര്‍ഷവും 16 ലക്ഷം പൗണ്ടോളം ചെലവഴിച്ച ഇവര്‍ ഇപ്പോള്‍ അന്വേഷണം നേരിടുകയാണ്. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനടക്കം ഇവര്‍ക്കെതിരേ ബ്രിട്ടനിലും കേസുണ്ട്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നതടക്കം ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട ബംഗ്ലാദേശ് സൈന്യത്തിലെ കേണല്‍ മുഹമ്മദദ് ഷാഹിദ് ഖാന്‍ 2009-ല്‍ ബ്രിട്ടനില്‍ അഭയം തേടിയതും ഈ വിസാ സ്‌കീമിലൂടെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category