1 GBP = 93.60 INR                       

BREAKING NEWS

കാര്‍ റോഡില്‍ ഇറക്കാ ത്തതുകൊണ്ട് ഇന്‍ഷൂറന്‍സ് എടുക്കാതിരിക്കാ നാവുമോ? പുതിയ കാര്‍ വാങ്ങുമ്പോള്‍ ഇന്‍ഷൂറന്‍സ് പുതുക്കാതെ പഴയ കാര്‍ ഗാരേജില്‍ കയറ്റി ഇടുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ പിഴ

Britishmalayali
kz´wteJI³

കാറിന്റെ ഇന്‍ഷൂറന്‍സ് കൃത്യമായി എടുത്തു സൂക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ വരാനിരിക്കുന്നത് വമ്പന്‍ പ്രശ്‌നങ്ങളായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കാരണം, ആയിരക്കണക്കിനു ഡ്രൈവര്‍മാരാണ് കാര്‍ ഇന്‍ഷൂറന്‍സില്‍ തെറ്റുകള്‍ വരുത്തിയതിന്റെ പേരില്‍ കോടതി കയറുവാന്‍ പോകുന്നത്. കാര്‍ ഇന്‍ഷൂറന്‍സ് എന്ന ചെറിയ കാര്യം കൃത്യമായി ചെയ്തു വെക്കാത്തതിന്റെ പേരില്‍ ഭീമമായ പിഴയായിരിക്കും ഇവര്‍ക്കു മേല്‍ ചുമത്തുവാന്‍ പോകുന്നത്.

ഇംഗ്ലണ്ടിലും വെയില്‍സിലുമായി കഴിഞ്ഞ വര്‍ഷം ഏതാണ്ട് 73,500 ഡ്രൈവര്‍മാരാണ് കാര്‍ ഇന്‍ഷൂറന്‍സ് കൃത്യമല്ലാത്തതിന്റെ പേരില്‍ കോടതി കയറിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കനുസരിച്ച് 78 ശതമാനം വര്‍ധനവാണ് സംഭവിച്ചത്. കാര്‍ ഇന്‍ഷൂറന്‍സിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കുന്നവര്‍ക്ക് 100 പൗണ്ടിന്റെ പെനാലിറ്റി നോട്ടീസാണ് ആദ്യം ലഭിക്കുക. കോടതിയിലേക്ക് പോകുന്ന ഡ്രൈവര്‍ക്ക് നല്‍കുന്നത് ശരാശരി പിഴ 205 പൗണ്ടുമാണ്. ഇതില്‍ നിന്നും ഏതാണ്ട് 12.4 മില്യണ്‍ പൗണ്ടാണ് പിഴയിനത്തില്‍ ലഭിച്ചത്.

പിഴ ലഭിക്കുവാനുള്ള ഏറ്റവും വലിയ കാരണം, പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാതെ സൂക്ഷിക്കുന്നതാണ്. യുകെയിലെ നിയമം അനുസരിച്ച് വാഹനം ഇന്‍ഷൂര്‍ ചെയ്യുകയോ സോണ്‍ (SORN -സ്റ്റാറ്റിയൂട്ടറി ഓഫ് റോഡ് നോട്ടിഫിക്കേഷന്‍) പ്രകാരം രജിസ്റ്റര്‍ ചെയ്യുകയോ വേണം. സോണ്‍ ഇല്ലാത്ത പക്ഷം വാഹനം നിര്‍ബന്ധമായും ഇന്‍ഷൂര്‍ ചെയ്തിരിക്കണം. സ്വകാര്യ സ്ഥലത്തോ, ഗാരേജില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണെങ്കിലോ, ദീര്‍ഘ കാലത്തേയ്ക്കുള്ള റിപ്പയറിംഗിനായി വാഹനം കൊണ്ടു പോയിരിക്കുകയാണെങ്കിലോ ഒക്കെ ഈ നിയമം ബാധകമാണ്.

ക്വിക്ക് ഫിറ്റിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം 169,000 ലധികം മോട്ടോറിസ്റ്റുകളും കോടതിയിലെത്തിയത് ഇന്‍ഷൂറന്‍സ് സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണ്. 2013ലെ കണക്കനുസരിച്ച് നോക്കിയാല്‍ 26 ശതമാനം (134,000) വര്‍ധനവാണ് അതില്‍ കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലഭിച്ച 52 മില്യണ്‍ പൗണ്ടും 96 ശതമാനത്തോളം മോട്ടോറിസ്റ്റുകള്‍ പിഴ അടച്ചത് ഇന്‍ഷൂറന്‍സ് ലംഘനങ്ങള്‍ക്കാണ്. 
ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഇന്‍ഷൂറന്‍സ് ലംഘനങ്ങള്‍ നടക്കുന്ന ഹോട്ട് സ്‌പോട്ടുകള്‍ ഇവയാണ്
Metropolitan - 26,801 cases (16 per cent)
West Yorkshire - 19,482 cases (12 per cent)
Sussex - 18,495 cases (11 per cent)
West Mercia - 12,270 cases (seven per cent)
Avon and Somerset - 10,951 cases (six per cent)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category