1 GBP = 86.20 INR                       

BREAKING NEWS

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ ഉള്ള മലയാളികള്‍ സുരക്ഷിതര്‍; ബ്രിട്ടീഷ് കസ്റ്റഡിയില്‍ ഉള്ളവരെ കുറിച്ചും ആശങ്ക വേണ്ട; ഇന്ത്യാക്കാരുടെ മോചനത്തിന് ഇടപെടലുമായി വിദേശകാര്യമന്ത്രാലയം; ബ്രിട്ടണുമായും ഇറാനുമായും ചര്‍ച്ച തുടരുന്നു; ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി മുരളീധരനും; ലഭിക്കുന്നത് മാന്യമായ പരിഗണനയെന്ന് ഇറാന്റെ പിടിയിലായ കപ്പലിലുള്ള മലയാളി അജ്മലും; അതിവേഗ പ്രതിസന്ധി പരിഹാരത്തിന് ഇടപെടലുമായി മുഖ്യമന്ത്രി പിണറായിയും

Britishmalayali
kz´wteJI³

കൊച്ചി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ 'സ്റ്റെനാ ഇംപേരോ'യിലും ഈ മാസമാദ്യം ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേയ്സ് വണ്ണിലും മലയാളികള്‍ ഉള്ളതായി സ്ഥിരീകരണം. രണ്ട് കപ്പലുകളിലുമായി ആറു മലയാളികളുള്ളതായാണ് വിവരം. ബ്രിട്ടീഷ് കപ്പല്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഇറാന്‍ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.കപ്പലിലെ ജീവനക്കാരെ അറസ്റ്റ്ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. അവര്‍ കപ്പലിലുണ്ട്. അവര്‍ സുരക്ഷിതരാണെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 18 ഇന്ത്യക്കാരടക്കം 23 ജീവനക്കാരാണ് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ളത്. -വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കപ്പലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ എംബസിവഴി ഊര്‍ജിതമായി തുടരുകയാണെന്നും മന്ത്രി അറിയിച്ചു. രണ്ടു കപ്പലുകളിലുമുള്ള മലയാളികളെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിനു കത്തയച്ചു. ഇവരുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.


കൊച്ചി കളമശ്ശേരി തെക്കനത്ത് പാപ്പച്ചന്റെയും ഡീനയുടെയും മകന്‍ ഡിജോ പാപ്പച്ചന്‍ (26) സ്റ്റെനാ ഇംപേരോയിലുണ്ട്. കപ്പലിലെ മെസ് മാനാണ് ഡിജോ. ജീവനക്കാരുടെ പേരുകള്‍ കപ്പലിന്റെ ഉടമസ്ഥരായ സ്വീഡിഷ് എംബസി ഇന്ത്യയ്ക്കു കൈമാറിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ഡിജോ പാപ്പച്ചനുപുറമേ പുളിക്കമണ്ണില്‍ ഗോപിനാഥന്റെ മകന്‍ സുനില്‍കുമാര്‍, പ്രജിത്ത് മേലകത്ത് എന്നീ മലയാളികളുടേതെന്നു സൂചനയുള്ള പേരുകള്‍ പട്ടികയിലുണ്ട്. ഇവരുടെ വിവരങ്ങളും വിലാസങ്ങളും സ്ഥിരീകരിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഇറാന്‍ പിടിച്ചെടുത്ത 23 ജീവനക്കാരുള്ള കപ്പലില്‍ 18 ഇന്ത്യക്കാരുണ്ടെന്നു കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കില്‍നിന്നാണ് ബ്രിട്ടീഷ് പതാകയുള്ള സ്റ്റെനാ ഇംപേരോ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേയ്സ് വണ്ണില്‍ മൂന്നു മലയാളികളുണ്ട്. കാസര്‍കോട് ഉദുമ നമ്പ്യാര്‍ കീച്ചില്‍ സ്വദേശി പി. പ്രജിത്ത് പുരുഷോത്തമന്‍ (32), ഗുരുവായൂര്‍ സ്വദേശി റെജിന്‍, മലപ്പുറം വണ്ടൂര്‍ സ്വദേശി അജ്മല്‍ എന്നിവരാണുള്ളത്. ഇവരടക്കം 28 ജീവനക്കാരാണ് ഈ കപ്പലിലുള്ളത്. ഗ്രേയ്സ് വണ്ണിലെ നാവികരിലൊരാളായ വണ്ടൂര്‍ സ്വദേശി അജ്മല്‍ വീട്ടുകാരെ ബന്ധപ്പെട്ടതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. ക്യാപ്റ്റനെയും ചീഫ് ഓഫീസറെയും ബ്രിട്ടീഷ് തീരസേന കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് അജ്മല്‍ അറിയിച്ചു. ജൂലായ് നാലിനാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ഇവര്‍ സഞ്ചരിച്ച കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. കപ്പലിലെ ജീവനക്കാരുടെ ഫോണും ലാപ്ടോപ്പുമടക്കം പിടിച്ചെടുത്തു. പിന്നീട് ഒരു സിംകാര്‍ഡും ഫോണും മടക്കിനല്‍കിയതായും സുരക്ഷിതനാണെന്നും പ്രജിത്ത് ഫോണില്‍ ബന്ധുക്കളോടു പറഞ്ഞു.


കപ്പലിലെ തേര്‍ഡ് എന്‍ജിനിയറായ പ്രജിത്ത് ബാങ്ക് ഓഫ് ബറോഡ കാസര്‍കോട് ശാഖയിലെ മാനേജരായി വിരമിച്ച പി. പുരുഷോത്തമന്റെയും പി.കെ. ശ്രീജയുടെയും രണ്ടാമത്തെ മകനാണ്. മൂന്നുമാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. മമ്മിയൂര്‍ മുള്ളത്ത് റോഡില്‍ ഒടാട്ട് വീട്ടില്‍ രാജന്റെയും ഗീതയുടെയും മകനായ റെജിന്‍ മൂന്നുമാസം മുന്പാണ് ബ്രിട്ടനിലേക്കു പോയത്. ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞാണ് കാമ്പസ് സെലക്ഷന്‍ വഴി ഡിജോ പാപ്പച്ചന്‍ സ്റ്റെനാ ഇംപേരോയില്‍ ജോലിക്കുകയറിയത്. ജൂണ്‍ 18-നാണ് മുംബൈയില്‍നിന്ന് കപ്പലില്‍ കയറിയത്. ഫോര്‍ട്ട് കൊച്ചി, പള്ളുരുത്തി സ്വദേശികളും കപ്പിലിലുണ്ടെന്നു ഫോര്‍ട്ടുകൊച്ചി സ്വദേശി ക്യാപ്റ്റനാണെന്നാണ് പറഞ്ഞിരുന്നതെന്നും ഡിജോയുടെ അച്ഛന്‍ പാപ്പച്ചന്‍ പറയുന്നു. എന്നാല്‍, ഇതിനു സ്ഥിരീകരണമില്ല.

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലായ ഗ്രേയ്സ് വണ്ണില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് കപ്പലിലെ നാവികരിലൊരാളായ വണ്ടൂര്‍ സ്വദേശി അജ്മല്‍ 'മാധ്യമങ്ങളോടും പറഞ്ഞു. 'മെയ് 13-ന് മൂന്നുലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ നിറച്ച് ഫുജൈറയില്‍നിന്ന് പുറപ്പെട്ടതായിരുന്നു സൂപ്പര്‍ ടാങ്കര്‍ വിഭാഗത്തില്‍പ്പെട്ട ഞങ്ങളുടെ കപ്പല്‍. 25 രാജ്യങ്ങളിലൂടെ 18,000 കിലോമീറ്റര്‍ താണ്ടി ജൂലായ് നാലിനു സ്‌പെയിനിന്റെ തെക്ക് തീരപ്രദേശമായ ജിബ്രാള്‍ട്ടര്‍ എന്ന സ്ഥലത്ത് പുലര്‍ച്ചെ ഒന്നരയോടെ ഭക്ഷണസാധനങ്ങള്‍ എടുക്കാനെത്തി. 'അന്നുരാത്രി 12 മുതല്‍ നാലുവരെ എനിക്കായിരുന്നു ഡ്യൂട്ടി. ട്രാഫിക് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ സ്പീഡ് പൂജ്യത്തിലാക്കി വെക്കണമെന്നും തങ്ങളുടെ ബോട്ട് ഉടന്‍ അങ്ങോട്ടു വരുന്നുണ്ടെന്നുമുള്ള മറുപടിയാണു ലഭിച്ചത്. ഇവിടെനിന്ന് മൂന്നു നോട്ടിക്കല്‍ മൈല്‍ ദൂരമാണ് ബ്രിട്ടന്റെ അതിര്‍ത്തിയിലേക്കുള്ളത്. പിന്നീട് രണ്ടു നോട്ടിക്കല്‍ മൈല്‍കൂടി ഉള്ളിലേക്കു ചെല്ലാനുള്ള നിര്‍ദ്ദേശം ലഭിച്ചു. അങ്ങനെ അവിടെയെത്തിയപ്പോള്‍ത്തന്നെ യുദ്ധസമാനമായ രംഗങ്ങള്‍ക്കാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്.'

'രണ്ട് ഹെലികോപ്റ്ററില്‍ ഇരുപതോളം കമാന്‍ഡോകള്‍ സര്‍വായുധങ്ങളുമായി കപ്പലിലേക്കിറങ്ങി. ഡെക്കില്‍ ഇവര്‍ക്കുപുറമേ യുദ്ധക്കപ്പലില്‍നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ ഇവരുടെ കപ്പലിന്റെ രണ്ടുഭാഗത്തും തയ്യാറായി നിന്നു. 28 പേരടങ്ങുന്ന കപ്പലിലെ തൊഴിലാളികളെ മുഴുവന്‍ ഇവര്‍ തോക്കിന്മുനയില്‍ നിര്‍ത്തി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്നു സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നായിരുന്നു ഇവരുടെ പ്രധാന ആരോപണം. പാസ്‌പോര്‍ട്ടും ലാപ്‌ടോപ്പും മൊബൈലുമെല്ലാം കസ്റ്റഡിയില്‍ വാങ്ങിയ ബ്രിട്ടീഷ് കമാന്‍ഡോകള്‍ പിന്നീട് ദിവസങ്ങള്‍ക്കുശേഷം മൊബൈല്‍ ഫോണ്‍ തിരിച്ചേല്‍പ്പിച്ചു. തികച്ചും മാന്യമായ പെരുമാറ്റമാണ് ഇവരില്‍നിന്നുണ്ടായതെന്നും സ്വാഭാവിക പരിശോധനകളും നടപടിക്രമങ്ങളും കഴിഞ്ഞ് വിട്ടയക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അജ്മല്‍ പറയുന്നു. വീട്ടുകാരുമായും കൂട്ടുകാരുമായുമെല്ലാം ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നും ഇറാന്റെ നയതന്ത്ര പ്രതിനിധികളും മറ്റും എത്തിയിരുന്നെന്നും അജ്മല്‍ പറഞ്ഞു

ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതിയുടെ തീര്‍പ്പനുസരിച്ചായിരിക്കും തങ്ങളുടെ തിരിച്ചുവരവെന്ന് അജ്മല്‍ അറിയിച്ചു. കപ്പല്‍ പിടിച്ചെടുത്ത തീയതി മുതല്‍ ഒരു മാസത്തിനകം കേസില്‍ തീര്‍പ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. 30 ദിവസത്തേക്കു കപ്പല്‍ പിടിച്ചിടാന്‍ കോടതി ഉത്തരവിട്ടെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category