1 GBP = 94.00 INR                       

BREAKING NEWS

ആഗ്രഹിച്ചത് മാമൂട്ടിലെ കാമുകന്റെ കുഞ്ഞിനെയും വയറ്റിലിട്ട് ചങ്ങനാശേരിയിലെ കാമുകനെ വിവാഹം കഴിച്ച് സുഖമായി കഴിയാന്‍; മല്ലപ്പള്ളിയില്‍ അവിവാഹിത പ്രസവിച്ചത് വളര്‍ച്ചയെത്താത്ത ഭ്രൂണം; അഞ്ചുമാസം മാത്രം പ്രായമുള്ള ഭ്രൂണം ആരുമറിയായെ മറവ് ചെയ്തതിന് മാത്രം കേസ്; ഗര്‍ഭം അലസാന്‍ കാരണം തലേന്ന് നടന്ന ലൈംഗിക ബന്ധം: യുവതിക്ക് രണ്ടു കാമുകന്മാര്‍; കുട്ടി ഒരാളുടേത്; വിവാഹം ഉറപ്പിച്ചിരിക്കുന്നത് അപരനുമായും: കഥയിലെ ട്വിസ്റ്റു കണ്ട് വലഞ്ഞ് കീഴ്വായ്പൂര്‍ പൊലീസ്

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

മല്ലപ്പള്ളി: ആനിക്കാട് കാരിക്കാക്കുഴി കോളനിയില്‍ അവിവാഹിതയായ ഇരുപത്തൊന്നുകാരി പ്രസവിച്ച കുഞ്ഞിനെ പിതാവും മുത്തച്ഛനും ചേര്‍ന്ന് വീടിന് പിന്നില്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ ആകെ ട്വിസ്റ്റ്: യുവതി പ്രസവിച്ചത് വളര്‍ച്ചയെത്താത്ത ഭ്രൂണം. ഇതു കാരണം കൊലക്കുറ്റത്തിന് കേസില്ല. പക്ഷേ, വിവരം മറച്ചു വച്ചതിനും അധികാരികളെ അറിയിക്കാതെ മൃതദേഹം കുഴിച്ചു മൂടിയതിനും യുവതിക്കെതിരേ കേസ് എടുത്തിട്ടുണ്ട്. ഇത് സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യം കിട്ടുന്ന വകുപ്പാണ്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് യുവതി സ്വന്തം വീട്ടില്‍ പ്രസവിച്ചത്. തുടര്‍ന്ന് രക്തം വാര്‍ന്ന് കിടപ്പായി. ഈ സമയം വീട്ടിലുണ്ടായിരുന്ന പിതാവും മുത്തച്ഛനും ചേര്‍ന്ന് കുട്ടിയുടെ മൃതദേഹം ഒരു തുണിയില്‍ പൊതിഞ്ഞ് വീടിന് പിന്നില്‍ കുഴിച്ചു മൂടുകയായിരുന്നു. അവശനിലയിലായ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പൊലീസിന് കിട്ടിയത്. ഇവര്‍ നടത്തിയ പരിശോധനയില്‍ വീടിന് പിന്നില്‍ നിന്ന് മൃതദേഹം കിട്ടി.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് കുട്ടി പൂര്‍ണ വളര്‍ച്ചയായതല്ലെന്നും അഞ്ചു മാസമായ ഭ്രൂണമാണെന്നും മനസിലായത്. യുവതി ശരിക്കും പ്രസവിച്ചതല്ല, അബോര്‍ഷന്‍ സംഭവിക്കുകയാണുണ്ടായതെന്ന് ഡോക്ടര്‍ വിധി എഴുതി. യുവതിയെ ഇപ്പോള്‍ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അബോര്‍ഷനുള്ള കാരണമാണ് തേടിയത്. അതിനായുള്ള മരുന്നോ മറ്റു മാര്‍ഗങ്ങളോ സ്വീകരിച്ചതായി പ്രാഥമിക സൂചനയില്ല. പല്ലുവേദനയ്ക്കുള്ള ഗുളിക മാത്രമാണ് കഴിച്ചിട്ടുള്ളത്. ഇത്് അബോര്‍ഷന് കാരണമാകുന്നതല്ല.

അതേ സമയം, അബോര്‍ഷന്‍ നടക്കുന്നതിന്റെ തലേന്ന് കാമുകന്മാരില്‍ ഒരാളുമായി യുവതി ലൈംഗിക വേഴ്ച നടത്തിയിരുന്നു. ഇതാകാം അബോര്‍ഷനുള്ള കാരണമെന്നാണ് ഇപ്പോഴുള്ള നിഗമനം. നിലവില്‍ രക്തം സ്വീകരിച്ച് ചികില്‍സയില്‍ കഴിയുകയാണ് യുവതി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചില വിവരങ്ങള്‍ വെളിപ്പെട്ടിട്ടുണ്ട്. രണ്ടു കാമുകന്മാരാണ് യുവതിക്കുള്ളത്. അതില്‍ മാമൂട് സ്വദേശിയുടേതാണ് ഇപ്പോഴുണ്ടായിരുന്ന ഗര്‍ഭം. ഇയാള്‍ ഭാര്യ മരിച്ച് കഴിയുന്നയാളാണ്. എന്നാല്‍, കുഞ്ഞിന്റെ അപ്പനെ വിവാഹം കഴിക്കാന്‍ യുവതിക്ക് താല്‍പര്യമില്ല.

ചങ്ങനാശേരിയില്‍ നിന്നുള്ള രണ്ടാമത്തെ കാമുകനുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ് എന്നാണ് യുവതി പറയുന്നത്. താന്‍ ഗര്‍ഭിണിയായ വിവരം അറിഞ്ഞാലും അയാള്‍ സ്വീകരിക്കുമെന്ന് തന്നെയാണ് യുവതിയുടെ വിശ്വാസം. മാമൂട്ടിലെ കാമുകന്റെ കുഞ്ഞിനെയും വയറ്റിലിട്ട് ചങ്ങനാശേരിയിലെ കാമുകനെ വിവാഹം കഴിച്ചിട്ട് കുഞ്ഞ് അയാളുടേതാണെന്ന് പറഞ്ഞ് ജീവിക്കാനായിരുന്നു തന്റെ നീക്കമെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഈ കഥയിലെ ട്വിസ്റ്റ് കണ്ട് കിളിപോയ അവസ്ഥയിലാണ് കീഴ്വായ്പൂര്‍ പൊലീസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category