1 GBP = 86.20 INR                       

BREAKING NEWS

അര്‍ജന്റീനിയന്‍ മുന്‍ ഫുട്ബോള്‍ പരിശീലകന്റെ നില ഗുരുതരം; തലച്ചോറിലെ ശസ്ത്രക്രിയ കഴിഞ്ഞ കാര്‍ലോസ് ബിലാര്‍ദോ ഇപ്പോള്‍ അര്‍ജന്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയഗ്‌നോസിസില്‍ തീവ്രപരിചരണ വിഭാഗത്തില്‍

Britishmalayali
kz´wteJI³

ബ്യൂനസ് ഐറിസ്: അര്‍ജന്റീനയ്ക്ക് 1986ല്‍ ലോകകപ്പില്‍ മുത്തമിടാന്‍ സാധിച്ചതിന് പിന്നില്‍ ഒരു പരിശീലകനായിരുന്നു. കാര്‍ലോസ് ബിലാര്‍ദോ. 81 വയസ്സുകാരനായ ബിലാര്‍ദോ ഇപ്പോള്‍ ഗുരുതരാവസ്ഥയിലായി ആശുപത്രിയിലാണ്. തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു ശേഷം ബിലാര്‍ദോ ഇപ്പോള്‍ അര്‍ജന്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയഗ്‌നോസിസില്‍ തീവ്രപരിചരണത്തിലാണ്.

ഗൈനക്കോളജിസ്റ്റ് കൂടിയായിരുന്ന ബിലാര്‍ദോ 1982 സ്പെയിന്‍ ലോകകപ്പിനു ശേഷമാണ് അര്‍ജന്റീന ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.1990 ലോകകപ്പ് ഫൈനലില്‍ പശ്ചിമ ജര്‍മനിയോട് 01നു തോറ്റതിനു ശേഷമാണ് സ്ഥാനമൊഴിഞ്ഞത്. കളിക്കുന്ന കാലത്ത് മിഡ്ഫീല്‍ഡര്‍ ആയിരുന്ന ബിലാര്‍ദോ അര്‍ജന്റീനയെ കൂടാതെ കൊളംബിയ, ബോക്ക ജൂനിയേഴ്സ്, സെവിയ്യ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category