1 GBP = 98.30INR                       

BREAKING NEWS

വാടക കാറില്‍ യാത്ര തുടങ്ങാന്‍ രമ്യാ ഹരിദാസ്; കൊല്ലത്തെ പഴയ ജനപ്രതിനിധിക്ക് ഇന്നോവ മാത്രമല്ല ഫാന്‍സി നമ്പറും പണ്ട് എടുത്ത് നല്‍കിയത് പ്രവാസി വ്യവസായി; മുതലാളിമാരെ ഒഴിവാക്കി നേരായ വഴിയില്‍ എംപിക്ക് കാര്‍ വാങ്ങാന്‍ ശ്രമിച്ചവരെ നിരാശരാക്കി മുല്ലപ്പള്ളിയുടെ നീക്കം; ന്യൂജെന്‍ രാഷ്ട്രീയത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ കൂട്ടുനിന്നവരില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; പെങ്ങളൂട്ടിക്കായുള്ള ആലത്തൂര്‍ മോഡല്‍ തകര്‍ക്കുന്നത് ഗ്രൂപ്പ് രാഷ്ട്രീയം നിലനില്‍ക്കാന്‍

Britishmalayali
kz´wteJI³

പാലക്കാട്: യൂത്ത് കോണ്‍ഗ്രസുകാര്‍ സമ്മാനമായി നല്‍കാന്‍ ഉദ്ദേശിച്ച കാര്‍ വേണ്ടെന്ന് വച്ച ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് തല്‍കാലം വാടക കാറില്‍ മണ്ഡലത്തിലൂടെ യാത്ര തുടരും. വായ്പ എടുത്ത് കാര്‍ വാങ്ങുന്നതിനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതുകൊണ്ടാണ് ഇത്. എംപിയെന്ന നിലയില്‍ ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആലത്തൂരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാറ്റി വയ്ക്കുമെന്ന് എംപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വാടക കാറില്‍ യാത്ര തുടങ്ങാനാണ് ആലോചന. മുതലാളിമാരുടെയൊന്നും സഹായത്തോടെ കാര്‍ വാങ്ങുകയുമില്ല. സ്വന്തമായി കാര്‍ വാങ്ങുന്നതില്‍ കരുതലോടെ മാത്രമേ എംപി തീരുമാനം എടുക്കൂ. ചാടിക്കയറി അത്തരമൊരു തീരുമാനമെടുക്കേണ്ടെന്നാണ് രമ്യാ ഹരിദാസിന് കിട്ടുന്ന ഉപദേശവും.

അതിനിടെ രമ്യാ ഹരിദാസിന് പുതുവഴിയിലൂടെ കാര്‍ വാങ്ങി കൊടുക്കാനുള്ള നീക്കത്തിനെതിരെ കെപിസിസി രംഗത്ത് വരുന്നതില്‍ യൂത്ത് കോണ്‍ഗ്രസില്‍ അമര്‍ഷം ശക്തമാണ്. ഗ്രൂപ്പുകള്‍ക്ക് അതീതമായ കൂട്ടായ്മ ആലത്തൂരില്‍ രൂപപ്പെട്ടിരുന്നു. സിപിഎം കോട്ടയില്‍ രമ്യാ ഹരിദാസിന് വിജയമൊരുക്കിയത് ഈ പ്രവര്‍ത്തനമാണ്. രമ്യ ജയിക്കുമെന്ന് കെപിസിസി നേതൃത്വം സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. സിപിഎമ്മിന്റെ പരമ്പരാഗത സീറ്റ് ജയിക്കാനാകില്ലെന്ന് കരുതിയാണ് രമ്യയെ സ്ഥാനാര്‍ത്ഥിയാക്കിയതും. എന്നാല്‍ പെങ്ങളൂട്ടി അപ്രതീക്ഷിതമായി ജയിച്ചു. ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായി. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമെല്ലാം രമ്യയെ പ്രകീര്‍ത്തിച്ചു. പുതിയ രാഷ്ട്രീയത്തിന് കേരളത്തിലെ കോണ്‍ഗ്രസില്‍ രമ്യയുടെ വിജയം കളമൊരുക്കുമെന്നും സൂചനയെത്തി. കടല്‍ കിഴവന്മാരെ പുറത്ത് നിര്‍ത്തി യുവരക്തങ്ങളെ രംഗത്തിറക്കിയുള്ള പരീക്ഷണം വിജയം നല്‍കുമെന്ന പാഠമാണ് രമ്യയുടെ വിജയം നല്‍കിയത്. ഇതോടെയാണ് ഗ്രൂപ്പ് നേതാക്കള്‍ അങ്കലാപ്പിലായത്.

അതുകൊണ്ടാണ് കിട്ടിയ അവസരത്തില്‍ രമ്യയെ പിന്തുണച്ചവരെ മാനസികമായി തകര്‍ക്കാന്‍ മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചതെന്നാണ് ആലത്തൂരിലെ കോണ്‍ഗ്രസുകാരുടെ വിലയിരുത്തല്‍. പാലക്കാട് വിടി ബല്‍റാമും തൃശൂരില്‍ നിന്നുള്ള അനില്‍ അക്കരയും വേറിട്ട വഴിയിലൂടെ മുന്നേറുന്നവരാണ്. ഒരു കാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്നു തൃത്താല. അവിടേക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണയോടെയാണ് തൃത്താലയില്‍ മത്സരിക്കാനെത്തിയത്. അവിടെ അട്ടിമറി വിജയവും നേടി. വടക്കാഞ്ചേരിയും സിപിഎം കോട്ടയായി മാറിയിരുന്നു. അവിടേയും ആരേയും ഞെട്ടിക്കുന്ന വിജയമാണ് അനില്‍ അക്കര നേടിയത്. ഇവര്‍ രണ്ട് പേരും ഗ്രൂപ്പുകളില്‍ ഇല്ലാത്ത നേതാക്കളാണ്. പാലക്കാടും തൃശൂരുമായി കിടക്കുന്ന ലോക്സഭാ മണ്ഡലമാണ് ആലത്തൂര്‍. അവിടെ രമ്യ ജയിച്ചതും ഗ്രൂപ്പുകളുടെ തണലില്‍ അല്ല. ഇത് നേതാക്കളെ അങ്കലാക്കിപാക്കുന്നുണ്ട്. ഇത്തരം മാതൃകകള്‍ ഉയര്‍ന്നു വന്നാല്‍ ഗ്രൂപ്പിന് പ്രസക്തി പോകും. ഇത് മനസ്സിലാക്കിയാണ് സോഷ്യല്‍ മീഡിയയുടെ വികാരം രമ്യയ്ക്ക് അനുകൂലമായിട്ടും കാര്‍ വിവാദത്തില്‍ കെപിസിസി മറിച്ചൊരു തീരുമാനം എടുത്തത്.

അതുകൊണ്ട് തന്നെ ഗ്രൂപ്പ് അറിയാതെ ഇനിയൊന്നും കേരളത്തില്‍ നേതാക്കള്‍ അനുവദിക്കില്ല. നിഷ്പക്ഷരെ നിശബ്ദമാക്കാന്‍ എന്തും ചെയ്യും. ഇത് ആലത്തൂരിലെ കോണ്‍ഗ്രസുകാര്‍ക്കും അറിയാം. എങ്കിലും കെപിസിസി അധ്യക്ഷനെ ധിക്കരിക്കാന്‍ നിന്നാല്‍ അത് ബാധിക്കുക രമ്യാ ഹരിദാസിനെയാകും. അതുകൊണ്ട് തന്നെ മനസ്സില്ലാ മനസ്സോടെ കെപിസിസിയുടെ ആവശ്യം ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസുകാരും അംഗീകരിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴും നേടുകയാണ് അവരുടെ ശ്രമം. ഇതിന് രമ്യയുടെ എംപി പദവിയുടെ കരുത്ത് ഉപയോഗിക്കാനാണ് തീരുമാനം. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ തല്‍കാലം ഒഴിവാക്കുന്ന തീരുമാനം ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ എടുക്കും. രമ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ എല്ലാ പിന്തുണയും നല്‍കും. രമ്യയുടെ ഓഫീസും ഉടന്‍ ഉദ്ഘാടനം ചെയ്യും. ചരിത്ര വിജയം നേടിയ പെങ്ങളൂട്ടിക്ക് എല്ലാവിധ പിന്തുണയും തുടരും.

രമ്യയുടെ ആവശ്യത്തിന് കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്തിരുന്നു. ഇത് ഇനി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കും. കണക്കും വെളിപ്പെടുത്തും. ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന യൂത്ത് കോണ്‍ഗ്രസ് യോഗം തീരുമാനങ്ങളെടുക്കും. തല്‍കാലം വാടക കാറില്‍ എംപി യാത്ര തുടങ്ങുമെന്നാണ് സൂചന. മുതലാളിമാരില്‍ നിന്ന് പണം വാങ്ങി ഇന്നോവാ കാര്‍ വാങ്ങുന്ന ഇടപാടിന് രമ്യയെ കിട്ടില്ലെന്നാണ് സൂചന. മുമ്പ് കൊല്ലത്ത് നിന്നുള്ള കോണ്‍ഗ്രസ് ജനപ്രതിനിധി പ്രവാസി വ്യവസായിയെ സ്വാധീനിച്ച് ഇന്നോവ വാങ്ങിയതും ഫാന്‍സി നമ്പറിന് കൂടുതല്‍ തുക മുതലാളിയില്‍ നിന്ന് വാങ്ങിയതുമെല്ലാം കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ നേതാവിനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനും ചരട് വലികള്‍ നടക്കുന്നുണ്ട്. പ്രവാസി വ്യവസായി തന്നെയാണ് ഈ നീക്കത്തിനും പിന്നില്‍. അതുകൊണ്ട് തന്നെ എ-ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് ഈ നേതാവിനായി രംഗത്ത് വരാനും സാധ്യതയുണ്ട്. ഇങ്ങനെ മുതലാളിമാരുടെ സ്വാധീനത്തില്‍ എന്തും ഏതും നടക്കുന്ന പാര്‍ട്ടിയിലാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ അവരുടെ പെങ്ങളൂട്ടിക്ക് കാര്‍ സമ്മാനമായി നല്‍കാന്‍ ആഗ്രഹിച്ചപ്പോള്‍ അതിന് നേതാക്കള്‍ തടസ്സം നില്‍ക്കുന്നത്.

കൊല്ലത്ത് ഇന്നോവ വിവാദത്തില്‍ കുടുങ്ങിയ നേതാവിന് കൂട്ടു നില്‍ക്കുന്നവരാണ് രമ്യയെ സഹായിക്കാന്‍ മുന്നോട്ട് വന്ന യൂത്ത് കോണ്‍ഗ്രസുകാരെ കുറ്റപ്പെടുത്തിയത്. ഇതില്‍ ആലത്തൂരിലെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുകായാണ്. കൊല്ലത്ത് വിവാദം ആളിക്കത്തിയപ്പോള്‍ കാര്‍ തിരിച്ചു നല്‍കാന്‍ ആരും നേതാവിനോട് ആവശ്യപ്പെട്ടില്ല. ഫാന്‍സി നമ്പറുമായി ഇപ്പോഴും ഈ കാറ് കേരളത്തില്‍ നേതാവിനേയും കൊണ്ട് ചീറിപ്പായുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ കോണ്‍ഗ്രസില്‍ നടക്കുന്നുണ്ട്. ഇതിലൊന്നും ആര്‍ക്കും പ്രതിഷേധമോ പ്രതികരണമോ ഇല്ല. എന്നാല്‍ പുതു രാഷ്ട്രീയത്തില്‍ പുതിയ സാധ്യതകള്‍ തേടി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തുമ്പോള്‍ ആദര്‍ശത്തിന്റെ പ്രതിരൂപമായ മുല്ലപ്പള്ളി തന്നെ രമ്യാ ഹരിദാസിനെതിരെ രംഗത്ത് വന്നതിലാണ് അണികള്‍ക്ക് അമര്‍ഷം.

യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് തനിക്ക് കാര്‍ വാങ്ങിത്തരേണ്ടെന്ന് രമ്യ ഹരിദാസ് ഫെയ്സ് ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അനുസരിക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നത് വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ് അറിയിച്ചു. മദര്‍ തെരേസയുടെ ചിത്രമുള്‍പ്പെടെ പങ്കുവച്ചാണ് എംപി നിലപാട് വ്യക്തമാക്കിയത്. 'എന്നെ ഞാനാക്കിയ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസം ഞാന്‍ കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേര്‍ക്കുന്നു. എന്നെ ഒരുപാട് സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍ക്ക് ഒരുപക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളില്‍ ഒരാള്‍ സംസ്ഥാനത്തെ യുവതയ്ക്ക് വേണ്ടി ജീവന്‍ പണയം വച്ച് സമരം ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേ ആയിരിക്കണം'- രമ്യ സമൂഹമാധ്യമത്തില്‍ കുറിച്ചു.

രമ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ വാഹനം വാങ്ങി നല്‍കുന്നതിന് 1000 രൂപയുടെ കൂപ്പണ്‍ അച്ചടിച്ച് പിരിവ് നടത്താനുള്ള യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയുടെ തീരുമാനമാണ് വിവാദത്തിലായത്. രമ്യയെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ വന്നെങ്കിലും ഇതിനെ എതിര്‍ത്തുകൊണ്ടുള്ള കെപിസിസി പ്രസിഡന്റിന്റെ നിലപാടാണ് രമ്യയുടെ പിന്മാറ്റത്തിന് പ്രധാന കാരണം. രമ്യയുടെ സ്ഥാനത്ത് താനാണെങ്കില്‍ അത് സ്വീകരിക്കില്ലെന്നും എംപിമാര്‍ക്ക് കാര്‍ വാങ്ങാനുള്ള വായ്പ ലഭിക്കുമെന്നും രമ്യയ്ക്ക് ഇപ്പോള്‍ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്. രമ്യയ്ക്ക് വായ്പ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് പിരിവെടുക്കാന്‍ തീരുമാനിച്ചതെന്ന് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര പറഞ്ഞിരുന്നു. മുമ്പ് ലോണിലും മറ്റും രമ്യയ്ക്ക് തിരിച്ചടവ് മുടങ്ങിയ സാഹചര്യമുണ്ട്. വീട്ടിലെ കഷ്ടതകള്‍ കാരണമായിരുന്നു ഇത്. അതുകൊണ്ട് തന്നെ കാര്‍ ലോണ്‍ കിട്ടാന്‍ പ്രയാസമുണ്ട്. ഇത് മനസ്സിലാക്കിയാണ് കാര്‍ വാങ്ങി കൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നത്. അനില്‍ അക്കരെയായിരുന്നു ഇത്തരമൊരു ന്യൂജെന്‍ രീതിക്ക് പിന്നില്‍.

രമ്യ ഹരിദാസിന് വാഹനം വാങ്ങാനുള്ള സംഭാവന രശീതി എന്ന പേരിലുള്ള ആയിരം രൂപയുടെ കൂപ്പണ്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്തോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. എംപിക്ക് പതിനാല് ലക്ഷം രൂപയുടെ വാഹനം വാങ്ങുന്നതിനായാണ് കൂപ്പണ്‍ അച്ചടിച്ചത് എന്നും 1400 കൂപ്പണുകള്‍ അച്ചടിച്ചിട്ടുണ്ട് എന്നുമായിരുന്നു ആദ്യം യൂത്ത് കോണ്‍ഗ്രസ്സ് പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിക്കകത്ത് മാത്രമാണ് പിരിവ് നടത്തുന്നത് എന്ന് യൂത്ത് കോണ്‍ഗ്രസ്സ് പറഞ്ഞു. പിന്നാലെ ആലത്തൂര്‍കാര്‍ നല്‍കുന്ന സമ്മാനം സ്വീകരിക്കുമെന്നും അതില്‍ ഒരു തെറ്റുമില്ലെന്നും രമ്യയും വ്യക്തമാക്കി. എന്നാല്‍ രമ്യയേയും യൂത്ത് കോണ്‍ഗ്രസ്സിനെയും തള്ളിക്കൊണ്ട് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്നും താനായിരുന്നെങ്കില്‍ ആ പണം വാങ്ങില്ലെന്നും പ്രതികരിച്ചു. ഇതോടെ നിലപാട് മാറ്റി കൊണ്ട് രമ്യ കെപിസിസി. അധ്യക്ഷന്റെ അഭിപ്രായം അനുസരിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category