1 GBP = 86.20 INR                       

BREAKING NEWS

ട്രെയിന്‍ ഓടിക്കുന്നതിനിടയില്‍ ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോയിട്ട് അടിസ്ഥാന സൗകര്യങ്ങള്‍ നിറവേറ്റാന്‍ പോലും സാധിക്കില്ല; മലമൂത്ര ശങ്ക പേടിച്ച് ആഹാരം മനഃപൂര്‍വ്വം വേണ്ടെന്ന് വെക്കും; ഞങ്ങളും നിങ്ങളെ പോലെ മനുഷ്യരാണെന്നും ലോക്കോപൈലറ്റ് ട്രാക്കില്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആഘോഷമാക്കരുതെന്നും അഭ്യര്‍ത്ഥിച്ച് മലയാളി ലോക്കോപൈലറ്റിന്റെ വികാരനിര്‍ഭരമായ കുറിപ്പ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: പാതിവഴിയില്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോപൈലറ്റ് ട്രാക്കില്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മഹാരാഷ്ട്രയിലെ ഉല്‍ഹാസ്നഗറില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് ട്രാക്കില്‍ മൂത്രമൊഴിക്കുന്നതും, സമീപത്തെ ട്രാക്കിലൂടെ മറ്റൊരു ട്രെയിന്‍ കടന്ന് പോയ ശേഷം ക്യാബിനില്‍ കയറി യാത്ര തുടരുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നത്. എല്ലാവരും അത് ഷെയര്‍ ചെയ്യുകയും വീഡിയോ ഒരു ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രെയിന്‍ ഓടിക്കുന്നതിനിടയില്‍ ലോക്കോപൈലറ്റുമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിശദമാക്കി വികാരനിര്‍ഭരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചിരിക്കുകയാണ് മലയാളിയായ ഒരു ലോക്കോപൈലറ്റ്. ട്രെയിനില്‍ ജോലി ചെയ്യുന്ന മറ്റ് സ്റ്റാഫുകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനും ആഹാരം കഴിക്കാനും, യാതൊരു ബുദ്ധിമുട്ടും ഇല്ലാത്തപ്പോള്‍ ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ ലോക്കോ പൈലറ്റുമാര്‍ വിശപ്പ് സഹിച്ച് ഇരിക്കണമെന്ന് പ്രദീപ് ചന്ദ്രന്‍ പറയുന്നു. ട്രെയിനിലെ മോട്ടോര്‍മാന്‍ ക്യാബിനുകളില്‍ ടോയ്‌ലറ്റ് സൗകര്യം പോലുമില്ല. പലപ്പോഴും പത്ത് മണിക്കൂര്‍ വരെ ടോയ്ലറ്റില്‍ പോകാനാകാതെ ഇരിക്കേണ്ടി വരാറുണ്ട്. തങ്ങളും മനുഷ്യരാണെന്നും നിങ്ങളില്‍ പലര്‍ക്കും ഞങ്ങളുടെ അവസ്ഥ അറിയില്ലെന്നും പ്രദീപ് ചന്ദ്രന്‍ പോസ്റ്റില്‍ പറയുന്നു.


കേരളത്തിന് വെളിയില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ് കുറവാണ്. പല ട്രെയിനുകള്‍ക്കും ഇടയ്ക്ക് സ്റ്റോപ്പില്ല. ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് പലപ്പോഴും ഭക്ഷണം കഴിക്കുന്നത്. എത്ര നേരം കാത്തിരുന്നാലും സ്റ്റോപ്പുകളില്‍ നിര്‍ത്തുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കാറില്ല. വളരെ കുറച്ച് നേരം മാത്രമേ ട്രെയിന്‍ നിര്‍ത്തുകയുള്ളൂ. ടോയ്ലറ്റില്‍ പോകാനുള്ള സൗകര്യമില്ലാത്തതുകൊണ്ട് തന്നെ വിശന്നാലും ഭക്ഷണം കഴിക്കാന്‍ പേടിയാണ്. വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച് ആഹാരം വളരെ കുറച്ച് മാത്രമേ കഴിക്കൂ. വെള്ളം സമയത്ത് കുടിക്കാത്തതുകൊണ്ട് മിക്ക ലോക്കോ പൈലറ്റുമാര്‍ക്കും മൂത്ര സംബന്ധമായ പല അസുഖങ്ങളും വരാറുണ്ട്.

ഇതിനെക്കാള്‍ കഠിനമാണ് മെമു ട്രെയിന്‍ ഓടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ അവസ്ഥ. ഒരേയൊരു ലോക്കോ പൈലറ്റ് മാത്രമേ മെമുവിലുണ്ടാകൂ. ട്രെയിന്‍ ഓടുമ്പോള്‍ ലോക്കോ പൈലറ്റ് എപ്പോഴും ഡിഎംഎച്ച് എന്നൊരു ഹാന്‍ഡില്‍ അമര്‍ത്തി പിടിച്ച് വേണം ട്രെയിന്‍ ഓടിക്കാന്‍്. ഹാന്‍ഡിലില്‍ നിന്നും കൈ എടുത്താല്‍ ട്രെയിന്‍ അവിടെ നില്‍ക്കും. ഈ സാഹചര്യത്തില്‍ വെള്ളം കൈയില്‍ ഉണ്ടായാല്‍ പോലും കുടിക്കാന്‍ പറ്റില്ല. ട്രെയിന്‍ നിര്‍ത്തുമ്പോള്‍ വെള്ളക്കുപ്പിയുടെ അടപ്പ് തുറക്കുന്നതിന് മുമ്പ് തന്നെ ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പറയും. ആഹാരം കഴിക്കുന്നതിനെ പറ്റി ചിന്തിക്കാനേ പറ്റില്ല. സിംഗിള്‍മാന്‍ വര്‍ക്കിങ്ങ് ആയതു കൊണ്ട് ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ലോക്കോ പൈലറ്റിന് പുറത്ത് ഇറങ്ങാന്‍ പോലും സാധിക്കില്ലെന്ന് പ്രദീപ് പറയുന്നു. സ്റ്റേഷനുകളില്‍ എങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യമൊരുക്കിയാല്‍ നന്നായിരിക്കുമെന്ന് ഈ മലയാളി ലോക്കോ പൈലറ്റ് പറയുന്നു.

പ്രദീപ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇപ്പോഴത്തെ വൈറല്‍ വീഡിയോ ആണല്ലൊ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രം ഒഴിക്കുന്നത്. ആ വീഡിയോ ആഘോഷിക്കുന്നവരും ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക.ലോക്കോ പൈലറ്റും മനുഷ്യരാണ്. കേരളത്തിന് വെളിയില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ് കുറവാണ്. ചെന്നൈ - വിജയവാഡ 430 കിലോമീറ്ററാണ്. പല ട്രെയിനുകള്‍ക്കും ഇടയ്ക്ക് സ്റ്റോപ്പ് ഇല്ല.

അത്രയും ദൂരം ട്രെയിനില്‍ ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്ന മറ്റ് സ്റ്റാഫുകള്‍ക്ക് ആഹാരം കഴിക്കാനും, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ല. ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത് തന്നെ. വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച് ആഹാരം വളരെ കുറച്ച് മാത്രമേ കഴിക്കൂ. അത് പോലെ വെള്ളവും. വെള്ളം സമയത്ത് കുടിക്കാത്തതുകൊണ്ട് മിക്ക ലോക്കോ പൈലറ്റുമാര്‍ക്കും മൂത്ര സംബന്ധമായ പല അസുഖങ്ങളും വരാറുണ്ട്.

ഇനി മെമുവിന്റെ കാര്യം എടുത്താല്‍, അതില്‍ ഒരു ലോക്കോ പൈലറ്റ് മാത്രമേയുള്ളു. ട്രെയിന്‍ ഓടുമ്പോള്‍ ലോക്കോ പൈലറ്റ് എപ്പോഴും ഡിഎംഎച്ച് എന്നൊരു ഹാന്‍ഡില്‍ അമര്‍ത്തി പിടിച്ച് ആണ് ട്രെയിന്‍ ഓടിക്കേണ്ടത്. ഹാന്‍ഡിലില്‍ നിന്നും കൈ എടുത്താല്‍ ട്രെയിന്‍ അവിടെ നില്‍ക്കും. വാട്ടര്‍ബോട്ടിലില്‍ വെള്ളം ഉണ്ടെങ്കില്‍ പോലും വെള്ളം കുടിക്കാന്‍ കഴിയാറില്ല. ട്രെയിന്‍ നിര്‍ത്തുമ്പോള്‍ വെള്ളക്കുപ്പിയുടെ അടപ്പ് തുറക്കുന്നതിന് മുമ്പ് തന്നെ ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പറയും. ആഹാരം കഴിക്കുക എന്നത് ഒരു സ്വപ്നം മാത്രം.

സിംഗിള്‍ മാന്‍ വര്‍ക്കിങ് ആയതുകൊണ്ട് ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ലോക്കോ പൈലറ്റിന് പുറത്ത് ഇറങ്ങാനും കഴിയില്ല. തിരുവനന്തപുരത്ത് നിന്നും 12.50 ന് സ്റ്റാര്‍ട്ട് ചെയ്യുന്ന മെമു കന്യാകുമാരി പോയി തിരിച്ച് തിരുവനന്തപുരത്ത് വരാന്‍ വൈകിട്ട് 7.25 ആകും. അത്രയും സമയം വെള്ളം കുടിക്കാതെ, ആഹാരം കഴിക്കാതെ, മൂത്രം ഒഴിക്കാതെ ജോലി ചെയ്യുന്ന ഒരു ലോക്കോ പൈലറ്റിന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു.

ലോക്കോയില്‍ ടോയിലറ്റ് വയ്ക്കുക എന്നത് ഞങ്ങളുടെ വര്‍ഷങ്ങളായ ആവിശ്യമാണ്. പല നിവേദനങ്ങളും കൊടുത്തു, പക്ഷേ ഇപ്പോഴും ഞങ്ങള്‍ക്ക് ട്രാക്കില്‍ മൂത്രം ഒഴിക്കേണ്ട ഗതികേട് ആണ്, ദയവായി ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കൂ. ലോക്കോ പൈലറ്റ് മൂത്രം ഒഴിക്കുന്ന വീഡിയോ എടുത്ത് ആഘോഷിക്കാതിരിക്കൂ. ഞങ്ങളും മനുഷ്യരാണ്. ( എഞ്ചിനില്‍ ടോയ്ലറ്റ് വയ്ക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടാകാം, ഞങ്ങള്‍ക്ക് സ്റ്റേഷനുകളില്‍ പ്രാഥമിക ആവശ്യം നിര്‍വ്വഹിക്കാനും , ആഹാരം കഴിക്കാനുമുള്ള സമയം അനുവദിച്ചാല്‍ ഞങ്ങള്‍ ഹാപ്പിയാണ്).

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category