kz´wteJI³
ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകത്തിന് ഇന്നും ക്ലൈമാക്സ് ആയില്ല. വിമത എംഎല്‍എമാരോട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകാന്‍ കര്‍ണാടക സ്പീക്കര്‍ കെ.ആര്.രമേശ് കുമാറിന്റെ അന്ത്യശാസനം നല്കി. ഇതോടെ ഇന്ന് വിധാന്‍ സൗധയില്‍ വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ നടക്കാനുള്ള സാധ്യത മങ്ങി. ഇതിനിടെ വിമത എംഎല്‍എമാരോട് സഭയില്‍ ഹാജരാകാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്കി. അയോഗ്യതാ നടപടികള്‍ക്കു മുന്നോടിയായാണ് നിര്‍ദ്ദേശം. കോണ്‍ഗ്രസിന്റെ 13 ഉം ജെഡിഎസിന്റെ മൂന്നും എംഎല്‍എമാരുമാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജി സമര്‍പ്പിച്ചത്. ഇവരോട് നേരിട്ട് ഹാജരാകാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചിരുന്നു.
തങ്ങളുടെ വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ ഇവരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിമതരില്‍ 13 പേര് കോണ്‍ഗ്രസിലേയും മൂന്ന് പേര് ജെഡിഎസിലേയും എംഎല്‍എമാരാണ്. ഇരുകക്ഷികളിലേയും നിയമസഭാ പാര്‍ട്ടി നേതാക്കളാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നത്. ഇതിനിടെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്താന്‍ ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. നാളെ പരിഗണിക്കാന്‍ ശ്രമിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
അതിനിടെ വിശ്വാസവോട്ടെടുപ്പ് ഇന്ന് വൈകിട്ട് ആറിനകം തന്നെ നടത്തുമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലു അതിനുള്ള സാധ്യത കുറയുകയാണ്. വിമതര്‍ ഹാജരായില്ലെങ്കില്‍ അവര്‍ക്ക് ആബ്സന്റ് മാര്‍ക്ക് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നു വീണ്ടും സഭ ചേര്‍ന്നു. എന്നാല്‍ കോണ്‍ഗ്രസ് ദള്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു തേടുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഭരണത്തില്‍ കടിച്ചുതൂങ്ങാന്‍ താല്പര്യമില്ലെന്നും നിയമസഭ ചേരുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി കുമാരസ്വാമി ഞായറാഴ്ച മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
വിശ്വാസ വോട്ടെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് സമയം തേടുകയും ധാര്‍മികതയെക്കുറിച്ച് സംസാരിക്കുന്ന ബിജെപി, ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും തത്ത്വങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെങ്ങനെയെന്ന് രാജ്യത്തെയും അറിയിക്കുകയുമാണ് തന്റെ ലക്ഷ്യമെന്നും കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രി കുമാരസ്വാമിക്ക് അനുകൂലമായി വോട്ടു ചെയ്യാന്‍ ബിഎസ്പി എംഎഎല്‍എ എന്‍.മഹേഷിന് പാര്‍ട്ടി അധ്യക്ഷ മായാവതി നിര്‍ദ്ദേശം നല്കി. വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാനും നിഷ്പക്ഷത പുലര്‍ത്താനും നിര്‍ദ്ദേശം ലഭിച്ചതായി മഹേഷ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ മായാവതി ട്വീറ്ററിലൂടെ നിര്‍ദ്ദേശം നല്‍കിയത് സര്‍ക്കാരിനു ആശ്വാസത്തിനു വകയായി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam