1 GBP = 94.00 INR                       

BREAKING NEWS

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മുദ്രാവാക്യം സര്‍ക്കാര്‍ ഉയര്‍ത്തുമ്പോഴും ജനിക്കുന്നതെല്ലാം ആണ്‍കുട്ടികള്‍ മാത്രം; ഉത്തരാഖണ്ഡിലെ 132 ഗ്രാമങ്ങളില്‍ 216 കുട്ടികള്‍ പിറന്നിട്ടും ഒരു പെണ്‍കുട്ടി പോലും ഉണ്ടാവാതെ പോയത് എന്തുകൊണ്ട്? പെണ്ണായതിനാല്‍ നിഷേധിക്കുന്നത് പിറക്കാന്‍ പോലുമുള്ള സ്വാതന്ത്യമോ?

Britishmalayali
kz´wteJI³

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളില്‍ നിന്നും പുറത്തുവരുന്നത് പെണ്‍ഭ്രൂണഹത്യയുടെ ഞെട്ടിക്കുന്ന സൂചനകള്‍. ഉത്തരകാശി ജില്ലയിലെ 132 ഗ്രാമങ്ങളില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരൊറ്റ പെണ്‍കുട്ടി പോലും ജനിച്ചിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം ഈ കാലഘട്ടത്തില്‍ ജനിച്ച ആണ്‍കുട്ടികളുടെ എണ്ണം 216 ആണ്. ഈ കാലയളവില്‍ ഒരൊറ്റ പെണ്‍കുട്ടികള്‍ പോലും ഇവിടെ ജനിച്ചിട്ടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് ഡോ. ആശിഷ് ചൗഹാന്‍ വ്യക്തമാക്കുന്നു. ഇതിന്റെ കാരണങ്ങള്‍ അന്വേഷിക്കും എന്നും അദ്ദേഹം പറയുന്നു. വിശദമായ പഠനങ്ങളും സര്‍വേയും ഈ സ്ഥലങ്ങളില്‍ നടത്തും എന്നാണ് അദ്ദേഹം പറയുന്നത്.

ഈ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനായി ആശാവര്‍ക്കര്‍മാരുടെ ഒരു യോഗവും അദ്ദേഹം വിളിച്ച് ചേര്‍ത്തിരുന്നു. ഗംഗോത്രി എംഎല്‍എ ഗോപാര്‍ റാവത്തും യോഗത്തില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍, പ്രദേശത്ത് കൃത്യമായ പെണ്‍ഭ്രൂണഹത്യയാണ് നടക്കുന്നത് എന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്നു മാസമായി ഇവിടെ ഒരൊറ്റ പെണ്‍കുഞ്ഞ് പോലും ജനിച്ചിട്ടില്ല. ഇത് സ്വാഭാവികമായി സംഭവിച്ച പോയതല്ല. പെണ്‍ഭ്രൂണഹത്യയുടെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും സാമൂഹിക പ്രവര്‍ത്തകയായ കല്‍പ്പന താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇതിനെതിരെ സര്‍ക്കാരോ ഭരണസംവിധാനമോ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇതിനെതിരെ ശക്തമായ ഇടപെടലുകള്‍ വേണമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്യം സര്‍ക്കാര്‍ ഉയര്‍ത്തുന്ന സമയത്താണ് പെണ്ണായതിനാല്‍ ജനിക്കാനുള്ള അവകാശവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കുന്നത് എന്നും അവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category