kz´wteJI³
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ റിപോണ്‍ നഗരത്തില്‍ നാല് വര്‍ഷത്തിനിടെ കാന്‍സര്‍ ബാധിതര്‍ ആയത് ഏഴ് കുട്ടികളാണ്. കുട്ടികളില്‍ പടരുന്ന കാന്‍സറിനു കാരണമാകുന്നകത് കുടിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശമായിരിക്കുമെന്ന സംശയത്തില്‍ ഉറക്കം നഷ്ടപ്പെടുന്ന മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു. അമേരിക്കയിലുടനീളം റിപ്പോണ്‍ പോലെയുള്ള ചെറുനഗരങ്ങളിലെ ജനങ്ങള്‍ തങ്ങള്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ മാരകമായ വിഷവസ്തക്കള്‍ കലര്ന്നിട്ടുണ്ടാകുമെന്ന ഭീതിയിലാണ്.
റിപ്പോണില്‍ മുന്‍പ് ഒരു നെസ്ലേ പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നു. കാപ്പിക്കുരുവില്‍ നിന്നും കാഫീന്‍ നീക്കം ചെയ്യാന്‍ TCE എന്നറിയപ്പെടുന്ന ട്രൈക്ലോറോഎത്തിലീന്‍ എന്ന രാസപദാര്‍ഥമാണ് 1970കള്‍ വരെ ഈ പ്ലാന്റില്‍ ഉപയോഗിച്ചിരുന്നത്. മലിനജലം പുറന്തള്ളിയിരുന്നത് നഗരത്തിലെ ഓടകളിലേക്കും. നഗരത്തിലെ അഞ്ചു ജലസംഭരണികളില്‍ ഒന്നില്‍ TCE യുടെ സാന്നിധ്യം അടുത്തിടെ കണ്ടെത്തിയിരുന്നു. വെള്ളത്തിലെ ടിസിഈ യുടെ അളവ് അനുവദനീയമായ പരിധിയുടെ 90% വും കഴിഞ്ഞവേനലില്‍ തന്നെ പിന്നിട്ടിരുന്നുവെന്നാണ് റിപ്പോണിലെ നഗരസഭ പറയുന്നത്. നാലു മാസങ്ങള്‍ക്കു ശേഷം സംഭരിണി അടച്ചു പൂട്ടി. കാലിഫോര്‍ണിയയിലെ നിയമങ്ങള്‍ക്കനുസരിച്ച് അനുവദനീയമായ തോതിനപ്പുറം ടിസിഇ വെള്ളത്തില്‍ കലരാതിരിക്കാന്‍ മുപ്പത് വര്‍ഷങ്ങളായി തങ്ങള്‍ ശ്രദ്ധിക്കുന്നുവെന്നാണ് നെസ്ലേയുടെ പ്രതികരണം.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞയായ വീണ സിഗ്ലയുടെ അഭിപ്രായത്തില്‍ പക്ഷെ ടിസിഈ പോലുള്ള രാസവസ്തുക്കളോട് ഏതവളവില് സമ്പര്‍ക്കമുണ്ടാകുന്നതും സുരക്ഷിതമല്ല. കുടിവെള്ളത്തെ സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണെന്നും ഗര്‍ഭിണികളായ സ്ത്രീകളിലും കുട്ടികളിലും ടിസിഈ കൂടുതല്‍ അപകടകരമായി ബാധിക്കുമെന്ന പിന്നീടുണ്ടായ കണ്ടെത്തലുകള്‍ ഈ നിയമങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നും സിഗ്ല പറയുന്നു.
ദശലക്ഷക്കണക്കിനു പൗണ്ട് ടിസിഈ ആണ് ഓരോ വര്‍ഷവും വ്യവസാ മേഖലകളില്‍ ഉപയോഗിക്കപ്പെടുന്നത്. മണ്ണിലൂടെയും വെള്ളത്തിലൂടെയും ഈ രാസപദാര്‍ഥം സമീപമുള്ള ജനവാസ കേന്ദ്രങ്ങളിലേക്കു പടരുന്നു. മണമില്ലാത്ത സുതാര്യമായ ബാഷ്പമായും വീടുകള്‍ക്കു മേലെ ടിസിഈ നീങ്ങാം. ടിസിഈയുടെ സാന്നിധ്യം പല വിധത്തില്‍ കാന്‍സറിനു കാരണമാകാം. ടിസിഈ യുടെ അംശമുള്ള വായു ശ്വസിക്കുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ അതുകൊണ്ടു തന്നെ ആശഭങ്കയുയര്ത്തുന്നുവെന്നും സിഗ്ല പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇന്ത്യാനയിലെ ഫ്രാങ്ക്ലിന് എന്ന നഗരത്തില്‍ നിരവധി കുട്ടികളില്‍ കാന്‍സര്‍ കണ്ടെത്തിയിരുന്നു. ടിസിഈ ബാഷ്പം അടക്കമുള്ള വിഷവസ്തുക്കളുടെ സാന്നിധ്യം ഇവിടെയുള്ള വീടുകളില്‍ തിരിച്ചറിഞ്ഞു. പ്രവര്‍ത്തനം നിലച്ച പഴയൊരു വ്യവസായ ശാലയക്കു സമീപമായിരുന്നു ഈ വീടുകള്‍. മിന്നസോട്ടയിലെ ഒരു നഗരത്തില്‍ മത്സ്യബന്ധനത്തിനുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി അനുവദനീയമായ അളവിന് ഏഴിരട്ടി ടിസിഈ വര്‍ഷങ്ങളായി അന്തരീക്ഷത്തിലേക്ക് തങ്ങള്‍ പുറന്തള്ളിയിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് വന്‍വിവാദമായിരുന്നു. ഈ നഗരത്തില്‍ കാന്‍സര്‍ ബാധിതരായവരും ബന്ധുക്കളും കടുത്ത പ്രതിഷേധങ്ങളിലേക്ക് തിരിഞ്ഞു.
റിപ്പോണില്‍ കുടിവെള്ളത്തോടൊപ്പം അന്തരീക്ഷ ബാഷ്പവും പരിശോധനാവിധേയമാക്കണമെന്നാണ് കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതു വരെ പോരാടുവാനാണ് ഇവരുടെ തീരുമാനം. പക്ഷേ പ്രദേശത്തെ കാന്‍സറിനു കാരണം ടിസിഈ ആണെന്ന് വ്യക്തമായി സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പുതുക്കിയ നിരക്കുകള്ക്കുള്ളിലാണ് ടിസിഈ എന്ന് ഉറപ്പിക്കുവാന്‍ വീണ്ടും പരിശോധനകള്‍ നടത്തണമെന്ന് ജല വകുപ്പ് നെസ്ലേയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായുള്ള നടപടികളിലേക്ക് തങ്ങള്‍ കടക്കുകയാണെന്ന് നെസ്ലേ അറിയിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam