1 GBP = 97.40 INR                       

BREAKING NEWS

ഹാക്കര്‍മാര്‍ ചോര്‍ത്തിയത് ഒരു രാജ്യത്തെ മുഴുവനായി; ഏഴു ദശലക്ഷം ജനങ്ങളുള്ള ബള്‍ഗേറിയയില്‍ അഞ്ചു ദശലക്ഷം ആളുകളുടെയും വ്യക്തിവിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യമായി; രാജ്യം കണ്ട ഏറ്റവും വലിയ ആക്രമണത്തിനു പിന്നില്‍ 20 വയസ്സുള്ള വിദ്യാര്‍ത്ഥിയെന്നു സൂചന

Britishmalayali
kz´wteJI³

സോഫിയ: ഏഴു ദശലക്ഷം ജനങ്ങളുള്ള ബള്‍ഗേറിയയില്‍ അഞ്ചു ദശലക്ഷം ആളുകളുടെയും വ്യക്തിവിവരങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉള്ള ആര്‍ക്കും ലഭ്യമാകുന്ന അവസ്ഥയിലാണ്. രാജ്യത്തെ നികുതി വരുമാന വകുപ്പിന്റെ കീഴിലുള്ള വിവരങ്ങളാണ് പരസ്യമായത്. 2006 ല്‍ യുഎസിലെ വാര്‍ദ്ധക്യ ക്ഷേമ വിഭാഗത്തില്‍ നിന്നും 2.6 കോടിപ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നതിന് ശേഷം ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ വരുന്ന ഏറ്റവും വലിയ ഹാക്കിങ് ആണ് ബള്‍ഗേറിയയില്‍ സംഭവിച്ചിരിക്കുന്നത്.

ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് 20 വയസുള്ള സൈബര്‍ സുരക്ഷ വിദ്യാര്‍ത്ഥിയെ ബള്‍ഗേറിയന്‍ പൊലീസ അറസ്റ്റ് ചെയതു. ഹാക്കിങ്ങിനു പിന്നില്‍ ഇയാള്‍ ആണെന്നാണ് സംശയിക്കപ്പെടുന്നത്. കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും വിദ്യാര്‍ത്ഥിയില്‍ നിന്നും പിടിച്ചെടുത്തു. എട്ടു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാളില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.

ഞങ്ങളെല്ലാവരും രോഷാകുലരാകേണ്ട സമയമാണിത്, ആര്‍ക്കു വേണമെങ്കിലും ഈ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. ബള്‍ഗേറിയയില്‍ത്തന്നെ നിരവധിയാളുകളുടെ കൈവശം ചോര്‍ന്ന ഫയലുണ്ട്. അത് ബള്‍ഗേറിയയില്‍ മാത്രമായിരിക്കുമെന്ന ഞാന്‍ കരുതുന്നില്ല, - ബ്ലോഗറും രാഷ്ട്രീയ നിരീക്ഷകനുമായ അസെന്‍ ജെനോവ് പറയുന്നു. ഒരു ഐ.ടി വിദഗ്ദന്‍ അല്ലാതിരുന്നിട്ടും മോഷ്ടിക്കപ്പെട്ട വിവരങ്ങള്‍ തനിക്ക് ഓണ്‍ലൈനില്‍ കണ്ടെത്താനായി എന്നും ജെനോവ് കൂട്ടിച്ചേര്‍ത്തു. ശക്തമായ സൈബര്‍ സുരക്ഷാ നിയമങ്ങളുടെ അഭാവത്തില്‍ ഹാക്കര്‍മാരുടെ ആക്രമണങ്ങള്‍ സാധാരണമാവുകയാണെങ്കിലും ഇത്ര വലിയൊരു ആക്രമണം അപൂര്‍വ്വമാണ്. വലിയ അളവില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അടങ്ങിയ ഗവണ്‍മെന്റ് ഡാറ്റാശേഖരങ്ങളെ ഹാക്കര്‍മാര്‍ ഉന്നം വയ്ക്കുന്നതും ഇതാദ്യതമല്ല.

സ്വന്തം പാസ്സവേര്‍ഡ് നീളമുള്ളതും സങ്കീര്‍ണവുമാക്കുന്നതു കൊണ്ട് ഓണ്‍ലൈന്‍ ലോകത്ത് നിങ്ങള്‍ സുരക്ഷിതാരണെന്നും നിങ്ങളുടെ സ്വകാര്യത നിലനില്‍ക്കുന്നുവെന്നും കരുതുന്നതില്‍ അര്‍ഥമില്ല. ഒരു വ്യക്തിയെ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുന്നതിനെക്കാള്‍ എളുപ്പം സര്‍ക്കാര്‍ സെര്‍വറുകള്‍ ആക്രമിക്കുന്നതാണ് നിങ്ങളുടെ ജനനത്തീയതിയും വിലാസവുമടക്കമുള്ള വിവരങ്ങള്‍ ഗവണ്‍മെന്റിന്റെ കൈവശമുണ്ട്. അവ ഏതു നേരവും ചോര്‍ത്തപ്പെട്ടാക്കാം എന്ന നിലയിലാണെന്നുള്ളത് ഭയജനകമാണ്- സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

മുന്‍പ് വലിയ തോതിലുള്ള ഡാറ്റാ മോഷണവും മറ്റും നടന്നിരുന്നത് അതി വിദഗ്ദ്ധരായ ഹാക്കര്‍മാരുടെ നേതൃത്വത്തില്‍ ആയിരുന്നെങ്കില്‍ ഇന്ന് ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമായ ടൂളുകളും മാല്‍വെയറുകളും ഉപയോഗപ്പെടുത്തി തുടക്കക്കാരനായ ഒരു ഹാക്കര്‍ക്കു പോലും ഗൗരവമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുവാനാകും. കഴിഞ്ഞ വര്‍ഷമാണ് യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളില്‍ എമ്പാടും കര്‍ശനമായ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ നിലവില്‍ വന്നത്. വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്ന ഏജന്‍സികളില്‍ നിന്നും ആ വിവരങ്ങള്‍ കൈമോശം വന്നാല്‍ കനത്ത പിഴ അടക്കണം. ബള്‍ഗേറിയന്‍ ഗവണ്‍മെന്റ് തങ്ങള്‍ക്കു തന്നെ പിഴ നല്‍കേണ്ടി വരും. ബള്‍ഗേറിയന്‍ കമ്മീഷന്‍ ഓഫ് പേഴ്‌സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ആശങ്കയുണ്ടാക്കുന്ന ഈ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തങ്ങള്‍ നേരിടുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് ബള്‍ഗേറിയന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ സംവിധാനത്തിന്‍ ഡാറ്റ വേണ്ട വിധം സംരക്ഷിക്കപ്പെട്ടിരുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. വിവരങ്ങള്‍ ചോര്‍ത്തിയതിനു പിന്നിലെ ഹാക്കര്‍മാരുടെ ലക്ഷ്യവും ദുരൂഹമായി തുടരുന്നു. ബള്‍ഗേറിയന്‍ കമ്മീഷന്‍ ഓഫ് പേഴ്‌സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ഡയറക്ടര്‍ റോസ്സന്‍ ബെച്ചറോവ് പറയുന്നത് അന്വേഷണം നടക്കുകയാണെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category