1 GBP = 94.00 INR                       

BREAKING NEWS

കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയ എന്റെ കൊച്ചനുജത്തി രമ്യാ ഹരിദാസ് എംപിയുടെ തീരുമാനം കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും സ്വാഗതം ചെയ്യും; കെപിസിസി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേഷ്ഠ സഹോദരന്‍ എന്ന നിലയിലാണ് രമ്യയെ ഉപദേശിച്ചത്; രമ്യ ഒരു എംപി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹസഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ല; യൂത്ത് കോണ്‍ഗ്രസുകാരുടെ സമ്മാന കാര്‍ വേണ്ടെന്ന് വെച്ച ആലത്തൂര്‍ എംപിയെ അഭിനന്ദിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്നേഹ സമ്മാനമായി നല്‍കാനിരുന്ന കാര്‍ വേണ്ടെന്നു വെച്ച ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ അഭിനന്ദിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പിരിവിലൂടെ കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും കെപിസിസി ഉപദേശം മാനിച്ച് പിന്മാറിയ രമ്യയുടെ തീരുമാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിനന്ദിക്കുന്നു എന്നു പറഞ്ഞെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് മുല്ലപ്പള്ളി ഈ വിവാദ വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ചത്.

കെപിസിസി അധ്യക്ഷന്‍ എന്ന നിലയിലല്ല, മറിച്ച് ഒരു ജ്യേഷ്ടനെന്ന നിലയിലാണ് താന്‍ രമ്യയെ ഉപദേശിച്ചതെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. രമ്യ ഒരു എംപി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തിയായിരുന്നു തന്റെ ഉപദേശമെന്നാണ് മുല്ലപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചത്. ഈ വിഷയത്തില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമ്യയോട് കാണിച്ച സന്മനസിനെ ഞാന്‍ അഭിനന്ദിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
പിരിവിലൂടെ സ്വന്തമായി കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും കെപിസിസി ഉപദേശം മാനിച്ച് പിന്‍വാങ്ങുന്നു എന്ന എന്റെ കൊച്ചനുജത്തി രമ്യാ ഹരിദാസ് എംപിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യും. ഗാന്ധിയന്‍ മൂല്യങ്ങളില്‍ ആകൃഷ്ടയായി പൊതുരംഗത്ത് കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളുടേയും കഷ്ടപ്പാടുകളുടേയും അഗ്‌നിപഥങ്ങളിലൂടെ നടന്നാണ് ഉയരങ്ങള്‍ കീഴടക്കിയത് എന്നതില്‍ നാം എല്ലാവരും അഭിമാനിക്കുന്നു.

ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ തിളക്കമാര്‍ന്ന മുഖമാണ് രമ്യാ ഹരിദാസ്. രമ്യ ഒരു എംപി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി കെപിസിസി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് ഞാന്‍ രമ്യയെ ഉപദേശിച്ചത്.

ദേശീയപ്രസ്ഥാന കാലത്തെ പ്രോജ്വലമായ മൂല്യബോധമാണ് ഓരോ കോണ്‍ഗ്രസുകാരന്റെയും മൂലധനം. അത് കൈമോശം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം. രമ്യയ്ക്ക് അത് സാധിക്കുമെന്ന ഉത്തമബോധ്യം എനിക്കുണ്ട്. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമ്യയോട് കാണിച്ച സന്മനസിനെ ഞാന്‍ അഭിനന്ദിക്കുന്നു. രമ്യയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

യൂത്ത് കോണ്‍ഗ്രസുകാര്‍ സമ്മാനമായി നല്‍കാനുള്ള കാര്‍ വേണ്ടെന്ന് വെക്കുന്ന തീരുമാനം രമ്യ കൈക്കൊണ്ടത് മുല്ലപ്പള്ളി ഈ വിഷയത്തല്‍ കൈക്കൊണ്ട നിലപാടിനെ തുടര്ന്നാണ്. വായ്പ എടുത്ത് കാര്‍ വാങ്ങുന്നതിനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതുകൊണ്ടാണ് അതിന് തുനിയാത്തത് എന്ന് രമ്യ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വാടക കാറില്‍ യാത്ര തുടങ്ങാനാണ് രമ്യ ആലോചിക്കുന്നത്. മുതലാളിമാരുടെയൊന്നും സഹായത്തോടെ കാര്‍ വാങ്ങുകയുമില്ല. സ്വന്തമായി കാര്‍ വാങ്ങുന്നതില്‍ കരുതലോടെ മാത്രമേ എംപി തീരുമാനം എടുക്കൂ. ചാടിക്കയറി അത്തരമൊരു തീരുമാനമെടുക്കേണ്ടെന്നാണ് രമ്യാ ഹരിദാസിന് കിട്ടുന്ന ഉപദേശവും.

അതിനിടെ രമ്യാ ഹരിദാസിന് പുതുവഴിയിലൂടെ കാര്‍ വാങ്ങി കൊടുക്കാനുള്ള നീക്കത്തിനെതിരെ കെപിസിസി രംഗത്ത് വരുന്നതില്‍ യൂത്ത് കോണ്‍ഗ്രസില്‍ അമര്‍ഷം ശക്തമാണ്. ഗ്രൂപ്പുകള്‍ക്ക് അതീതമായ കൂട്ടായ്മ ആലത്തൂരില്‍ രൂപപ്പെട്ടിരുന്നു. സിപിഎം കോട്ടയില്‍ രമ്യാ ഹരിദാസിന് വിജയമൊരുക്കിയത് ഈ പ്രവര്‍ത്തനമാണ്. രമ്യ ജയിക്കുമെന്ന് കെപിസിസി നേതൃത്വം സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. സിപിഎമ്മിന്റെ പരമ്പരാഗത സീറ്റ് ജയിക്കാനാകില്ലെന്ന് കരുതിയാണ് രമ്യയെ സ്ഥാനാര്‍ത്ഥിയാക്കിയതും. എന്നാല്‍ പെങ്ങളൂട്ടി അപ്രതീക്ഷിതമായി ജയിച്ചു. ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായി. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമെല്ലാം രമ്യയെ പ്രകീര്‍ത്തിച്ചു. പുതിയ രാഷ്ട്രീയത്തിന് കേരളത്തിലെ കോണ്‍ഗ്രസില്‍ രമ്യയുടെ വിജയം കളമൊരുക്കുമെന്നും സൂചനയെത്തി. കടല്‍ കിഴവന്മാരെ പുറത്ത് നിര്‍ത്തി യുവരക്തങ്ങളെ രംഗത്തിറക്കിയുള്ള പരീക്ഷണം വിജയം നല്‍കുമെന്ന പാഠമാണ് രമ്യയുടെ വിജയം നല്‍കിയത്. ഇതോടെയാണ് ഗ്രൂപ്പ് നേതാക്കള്‍ അങ്കലാപ്പിലായത്.

അതുകൊണ്ടാണ് കിട്ടിയ അവസരത്തില്‍ രമ്യയെ പിന്തുണച്ചവരെ മാനസികമായി തകര്‍ക്കാന്‍ മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചതെന്നാണ് ആലത്തൂരിലെ കോണ്‍ഗ്രസുകാരുടെ വിലയിരുത്തല്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴും നേടുകയാണ് അവരുടെ ശ്രമം. ഇതിന് രമ്യയുടെ എംപി പദവിയുടെ കരുത്ത് ഉപയോഗിക്കാനാണ് തീരുമാനം. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ തല്‍കാലം ഒഴിവാക്കുന്ന തീരുമാനം ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ എടുക്കും. രമ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ എല്ലാ പിന്തുണയും നല്‍കും. രമ്യയുടെ ഓഫീസും ഉടന്‍ ഉദ്ഘാടനം ചെയ്യും. ചരിത്ര വിജയം നേടിയ പെങ്ങളൂട്ടിക്ക് എല്ലാവിധ പിന്തുണയും തുടരും.

രമ്യയുടെ ആവശ്യത്തിന് കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്തിരുന്നു. ഇത് ഇനി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കും. കണക്കും വെളിപ്പെടുത്തും. ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന യൂത്ത് കോണ്‍ഗ്രസ് യോഗം തീരുമാനങ്ങളെടുക്കും. തല്‍കാലം വാടക കാറില്‍ എംപി യാത്ര തുടങ്ങുമെന്നാണ് സൂചന. മുതലാളിമാരില്‍ നിന്ന് പണം വാങ്ങി ഇന്നോവാ കാര്‍ വാങ്ങുന്ന ഇടപാടിന് രമ്യയെ കിട്ടില്ലെന്നാണ് സൂചന. മുമ്പ് കൊല്ലത്ത് നിന്നുള്ള കോണ്‍ഗ്രസ് ജനപ്രതിനിധി പ്രവാസി വ്യവസായിയെ സ്വാധീനിച്ച് ഇന്നോവ വാങ്ങിയതും ഫാന്‍സി നമ്പറിന് കൂടുതല്‍ തുക മുതലാളിയില്‍ നിന്ന് വാങ്ങിയതുമെല്ലാം കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ നേതാവിനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനും ചരട് വലികള്‍ നടക്കുന്നുണ്ട്. ഇതിലൊന്നും ആര്‍ക്കും പ്രതിഷേധമോ പ്രതികരണമോ ഇല്ല. എന്നാല്‍ പുതു രാഷ്ട്രീയത്തില്‍ പുതിയ സാധ്യതകള്‍ തേടി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തുമ്പോള്‍ ആദര്‍ശത്തിന്റെ പ്രതിരൂപമായ മുല്ലപ്പള്ളി തന്നെ രമ്യാ ഹരിദാസിനെതിരെ രംഗത്ത് വന്നതിലാണ് അണികള്‍ക്ക് അമര്‍ഷം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category