1 GBP = 97.70 INR                       

BREAKING NEWS

ശബരിമലയുടെ പേരില്‍ അലറിവിളിച്ചുകൊണ്ടിരുന്ന എന്നെ സംഘിക്കുട്ടനാക്കിയ സഖാക്കള്‍ എവിടെ? ജനവികാരം മനസ്സിലാക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ലെന്ന് പാര്‍ട്ടി സെക്രട്ടറി കുംബസരിക്കുമ്പോള്‍ എങ്കിലും എന്നെ കുറ്റ വിമുക്തനാക്കാന്‍ സഖാക്കള്‍ക്ക് കഴിയുമോ? ജനഹിതമറിയാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് വീട് കയറേണ്ടി വന്നത് ആരുടെ പരാജയമാണ്? എന്നിട്ടും നേരം വെളുക്കാത്ത പിണറായിക്ക് ആരു മണികെട്ടും- ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

രു വര്‍ഷത്തില്‍ അധികമായി ഞാന്‍ ശബരിമല വിഷയത്തില്‍ വായിട്ടലയ്ക്കാന്‍ തുടങ്ങിയിട്ട്. കേരളത്തിലെ മറ്റേതൊരു മാധ്യമവും, ഞാന്‍ ഉദ്ദേശിച്ചത് ജനവും ജന്മഭൂമിയും ഒരു നിലപാട് എടുക്കുന്നതിന് മുന്‍പ് കൃത്യമായി അത് വ്യക്തമാക്കുകയും ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കരുത് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്ത ഒരാളാണ് ഞാന്‍.സുപ്രീം കോടതി വിധി വരുന്നതിന് മുന്‍പ്ലകേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍ തന്നെ വിഷയത്തില് സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ ഒരു നിലപാട് എടുക്കരുത് എന്നും കോടതി ഇത്തരമൊരും വിശ്വാസ വിഷയത്തില്‍ അഭിപ്രായം പറയരുത് എന്നും ഞാന്‍ പറഞ്ഞിരുന്നു.

ശബരിമല കേസില്‍ സുപ്രീം കോടതി മാതൃകയാക്കേണ്ടത് ഇനിയും വിധി പറഞ്ഞിട്ടില്ലാത്ത അയോധ്യ കേസ് ആണ്. ശബരിമല വിഷയത്തിലുള്ള എന്റെ തുടര്‍ച്ചയായ അലറി വിളിക്കല്‍ മറുനാടന്റെ വായനക്കാരും ആരാധകരുമായിരുന്ന നവോത്ഥാന പുരോഗമന പക്ഷത്തുള്ള അനേകം പേരെ വെറുപ്പിക്കുകയും അകറ്റുകയും ചെയ്തു. അവരെല്ലാം എന്നെ ശകാരിക്കുകയും വിമര്‍ശിക്കുകയും ചെയ്തപ്പോള്‍ എന്റെ നിലപാടില്‍ ഉറച്ച് നിന്നത് മതം എന്ന ഏറ്റവും സങ്കീര്‍ണമായ വിഷയത്തില്‍ കോടതിയും ഭരണ വിഭാഗവും ഒക്കെ ഇടപെടേണ്ടത് ഏറ്റവും അവസാനത്തെ മാര്‍ഗ്ഗം എന്ന നിലയ്ക്കാണ് എന്ന് ഉറച്ച് വിശ്വസിച്ചതുകൊണ്ട് തന്നെയാണ്.

എന്റെ നിലപാട് ശരിയാണ് എന്ന് തെളിയിക്കുന്ന അനേകം സംഭവങ്ങള്‍ ഉണ്ടായി. വിഷയത്തിന്റഎ കൃത്യമായ പ്രതിഫലനം തന്നെയാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് എന്ന് നമ്മള്‍ കണ്ടതാണ്. ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി സിപിഎമ്മിന്റെ അമിതാവേശത്തില്‍ തെല്ലൊന്നുമല്ല കുറവ് വരുത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കം പലതവണ ശബരിമല വിഷയം തിരിച്ചടിയായി എന്ന മൗനമായി പലയിടത്തും പറഞ്ഞെങ്കിലും ഔദ്യോഗികമായി തെറ്റ് പറ്റി എന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് പിണറായി വിജയന്‍ എന്ന ഈ നവീന നവോത്ഥാന നായകന് അത് ദഹിക്കാത്തതുകൊണ്ട് മാത്രമാണ്. എന്നും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പിണറായി വിജയന്‍. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നു എന്ന് പറഞ്ഞ പോലെ ശബരിമല വിഷയം പാര്‍ട്ടിക്ക് തിരിച്ചടിയായി എന്ന് പറയുന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരിക്ക് പോലും അത് പരസ്യമായി സമ്മതിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല.

കാരണം നവോത്ഥാനത്തിന്റേയും സ്ത്രീ ശാക്തീകരണത്തിന്റേയും പിണറായി മോഡല്‍ തന്നെ ആയിരിക്കും തുടരുക എന്ന് പിണറായി വിജയന്‍ തന്ന വ്യകതമായി പല തവണ പ്രഖ്യാപിച്ചു. ഏറ്റവും ഒടുവില്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയപ്പോഴും അതിന് മുന്‍പ് നിയമസഭയിലും ഒക്കെ തന്റെ ഉറച്ച നിലപാടില്‍ നിന്ന് പിന്നോട്ട് മാറാന്‍ പിണറായി വിജയന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഇന്നലെ മുതല്‍ സിപിഎം എന്താണ് പാര്‍ട്ടിക്ക് സംഭവിച്ചത് എന്ന് അറിയുന്നതിന് വേണ്ടി പാര്‍ട്ടി നേതാക്കളെ പൊതുജനങ്ങളുടെ അടുത്തേക്ക് അയക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ മന്സസിലായി തുടങ്ങിയിരിക്കുന്നു. ആദ്യ ദിവസം വീടുകള്‍ സന്ദര്‍ശിച്ച പാര്‍ട്ടി സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ പറയുന്നു പാര്‍ട്ടിക്ക് ശബരിമല വിഷയത്തില്‍ ജനഹിതം മനസ്സിലാക്കാന്‍ സാധിച്ചില്ല എന്ന്.

കോടിയേരി ബാലകൃഷ്ണന്‍ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഇന്ന് അത് തുറന്ന് പറഞ്ഞിരിക്കുന്നു. കോടിയേരി പറഞ്ഞത് ജനഹിതം മനസ്സിലാക്കി പെരുമാറുന്നതില്‍ പാര്‍ട്ടിക്ക് പരാജയം സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ്. കോടിയേരിക്ക് അങ്ങനെ ഒരു നിലപാടുണ്ടായിരുന്നെങ്കില്‍ തന്നെ പറഞ്ഞിരുന്നത് സര്‍ക്കാരിന് അത് തിരിച്ചറിയുന്നതില്‍ വീഴ്ച പറ്റി എന്നായിരുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category