1 GBP = 93.80 INR                       

BREAKING NEWS

ഉത്തരകൊറിയയെ നല്ലവഴിക്കാക്കി നോബല്‍ സമ്മാനം നേടാനാവാതെ പോയപ്പോള്‍ ട്രംപിന്റെ നോട്ടം ഇന്ത്യയേയും പാക്കിസ്ഥാനേയും ഒരുമിപ്പിച്ച് സമാധാന പുരസ്‌കാരം കൈക്കലാക്കാന്‍; സഹായാഭ്യര്‍ത്ഥനയുമായി വാഷിങ്ടണില്‍ ചെന്ന ഇമ്രാന്‍ ഖാനോട് ട്രംപ് പറഞ്ഞത് മോദിയോട് സംസാരിച്ച് നോക്കട്ടേയെന്ന്; ഒരു കോടിയാളുകളെ കൊല്ലാന്‍ മനസ്സില്ലാത്തതു കൊണ്ടാണ് അഫ്ഗാനില്‍ ഞൊടിയിടയില്‍ വിജയം നടക്കാത്തതെന്നും ട്രംപ്; പാക് പ്രധാനമന്ത്രിക്ക് വൈറ്റ് ഹൗസില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ച് അമേരിക്ക

Britishmalayali
kz´wteJI³

വാഷിങ്ടന്‍: നോബല്‍ സമ്മാനമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യം. ഉത്തരകൊറിയയുമായി സമാധാനത്തിന് ശ്രമിച്ചത് പോലും ഈ അന്താരാഷ്ട്ര അംഗീകാരത്തിന് വേണ്ടിയാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവായി മാറി അമേരിക്കയില്‍ വീണ്ടും അധികാരത്തില്‍ എത്തുകയാണ് ലക്ഷ്യം. അഫ്ഗാനിസ്ഥാനിലെ ദൗത്യം പോലും ഉപേക്ഷിക്കാന്‍ ട്രംപ് തയ്യാറാണ്. ഇതിനൊപ്പമാണ് കാശ്മീരില്‍ ഇടപെടാനുള്ള നീക്കം. കാശ്മീരില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിച്ച് സമാധാനത്തിന് പുതിയ മാനം നല്‍കാനാണ് ട്രംപിന്റെ ലക്ഷ്യം. എന്നാല്‍ ഇത്തരത്തിലൊരു ചര്‍ച്ചയ്ക്ക് ഇന്ത്യ ഇരുന്നു കൊടുക്കില്ലെന്നതാണ് വസ്തുത. അതുകൊണ്ട് എന്തും ഇന്ത്യയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വശീകരിക്കാനാകും ട്രംപിന്റൈ ഇനിയുള്ള ശ്രമം.

തക്കേ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലൂടെ പുതിയൊരു നേതാവാകാനാണ് ട്രംപിന്റെ ലക്ഷ്യം. ഉത്തരകൊറിയയെ നല്ലവഴിക്കാക്കിയതും നോബല്‍ സമ്മാനം ലക്ഷ്യമിട്ടാണ്. എന്നാല്‍ അത് അങ്ങനെ നേടാനാവാതെ പോയപ്പോള്‍ ട്രംപിന്റെ നോട്ടം ഇന്ത്യയേയും പാക്കിസ്ഥാനേയും ഒരുമിപ്പിച്ച് സമാധാന പുരസ്‌കാരം കൈക്കലാക്കാനെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തല്‍. സഹായാഭ്യര്‍ത്ഥനയുമായി വാഷിങ്ടണില്‍ ചെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ട്രംപ് പറഞ്ഞത് മോദിയോട് സംസാരിച്ച് നോക്കട്ടേയെന്നാണ്. ഒരു കോടിയാളുകളെ കൊല്ലാന്‍ മനസ്സില്ലാത്തതു കൊണ്ട് അഫ്ഗാനില്‍ ഞൊടിയടിയില്‍ വിജയം നടക്കാത്തതെന്നും ട്രംപ് പറയുന്നു. പാക് പ്രധാനമന്ത്രിക്ക് വൈറ്റ് ഹൗസില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ച് അമേരിക്ക നല്‍കുന്ന സന്ദേശം സമാധാനത്തിന്റെ വെള്ളരിപ്രാവായി പറക്കാന്‍ ട്രംപ് കൊതിക്കുന്നുവെന്ന് തന്നെയാണ്.

അഫ്ഗാനിലെ പ്രശ്നങ്ങള്‍ പത്ത് ദിവസം കൊണ്ട് തീരുമെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. എന്നാല്‍ അതിന് ഒരു കോടി ആളുകളുടെ ജീവനെടുക്കണം. അതുകൊണ്ടാണ് വേണ്ടെന്ന് വയ്ക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. നേരത്തെ ഇറാനുമായി വിഷയമുണ്ടായപ്പോഴും തിരിച്ചടിക്ക് അമേരിക്കന്‍ സൈന്യം ഒരുങ്ങിയിരുന്നു. എന്നാല്‍ ആളുകളെ കൊല്ലുന്നതിനോട് താല്‍പ്പര്യമില്ലാത്തതുകൊണ്ട് താന്‍ തടഞ്ഞുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതെല്ലാം സമാധാനത്തിന്റെ വാഹകനാണ് താനെന്ന് വരുത്താനായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെ അടുപ്പിച്ച് കാശ്മീര്‍ പ്രശ്നം പരിഹരിക്കാനുള്ള നീക്കം. മോദിയുടെ അഭ്യര്‍ത്ഥന തന്റെ മുന്നിലുണ്ടെന്ന് പറഞ്ഞായിരുന്നു ഇമ്രാന്‍ ഖാനെ ട്രംപ് അടുപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അമേരിക്കയെ ഈ വിഷയത്തില്‍ അടുപ്പിക്കില്ലെന്ന് ഇന്ത്യ പറയുമ്പോള്‍ വെട്ടിലാകുന്നത് ട്രംപാണ്. നോബല്‍ സമ്മാനത്തിനായുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയും.

കശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കന്‍ മധ്യസ്ഥത തേടി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വാഷിങ്ടണിലെത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇമ്രാന്‍ ആവശ്യമുന്നയിച്ചത്. കശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിഞ്ഞേക്കുമെന്ന് ട്രംപ് പ്രതികരിച്ചു. ഇതിന് പിന്നില്‍ ട്രംപിന്റെ കരങ്ങളാണ്. ഇമ്രാനെ കൊണ്ട് ഇത്തരത്തില്‍ ഒരു അജണ്ട ഉണ്ടാക്കിയെടുക്കുകയായിരുന്നു. കശ്മീര്‍ വിഷയം നരേന്ദ്ര മോദി തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെന്നും പ്രശ്നത്തില്‍ മധ്യസ്ഥനാകുന്നതില്‍ മോദിക്ക് എതിര്‍പ്പില്ലെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് പ്രതികരിച്ചു. അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്റെ സഹകരണം വേണമെന്ന് ട്രംപ് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനില്‍ വന്‍തോതില്‍ നിക്ഷേപത്തിന് അമേരിക്ക ആഗ്രഹിക്കുന്നതായും ട്രംപ് കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി.

അധികാരം കയ്യാളിയതിനു ശേഷം യുദ്ധക്കൊതിയനാകുമെന്ന് കണക്കാക്കപ്പെട്ടിരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, തന്റെ ആദ്യ നാലു വര്‍ഷത്തിനിടയില്‍ യുദ്ധത്തിന് ആഹ്വാനം നല്‍കാത്ത പ്രസിഡന്റ് എന്ന പേരിനര്‍ഹനായേക്കുമായിരുന്നു. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പങ്കെടുത്ത വിയറ്റ്നാം ഉച്ചകോടി യോഗത്തില്‍ നിന്ന് പാതിവഴിയില്‍ നിന്ന് പിന്‍തിരിഞ്ഞെങ്കിലും ഉത്തരകൊറിയന്‍ മണ്ണില്‍ ചുവടുവെച്ച അമേരിക്കയുടെ ആദ്യ പ്രസിഡന്റായി ട്രംപ് മാറി. ഇതിനിടയില്‍ ഉത്തരകൊറിയയുടെ 'റോക്കറ്റ് മാന്‍' ട്രംപിന്റെ സുഹൃത്തായിത്തീരുകയും ചെയ്തു. അദ്ദേഹം കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തു. യുഎസ് തെരഞ്ഞെടുപ്പിലെ വിജയം നിര്‍ണയിക്കുന്നതില്‍ യുഎസ് വിദേശനയം നിര്‍ണായകമല്ലെങ്കിലും, ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ചൈനയില്‍ നിന്നും ഉത്തര കൊറിയയില്‍ നിന്നുമുള്ള ഭീഷണികള്‍ ഒഴിവാക്കി തന്റെ രാജ്യത്ത ജനങ്ങള്‍ക്ക് സുരക്ഷിതത്വബോധം നല്‍കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഇതിനാണ് ട്രംപ് മനസ്സില്‍ നോബല്‍ സമ്മാനമെന്ന ലക്ഷ്യം സൂക്ഷിക്കുന്നതും.

ട്രംപ് - ഇമ്രാന്‍ കൂടിക്കാഴ്ചയില്‍ പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള വ്യാപാരമേഖലയിലെ സഹകരണവും തെക്കേ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യുമെന്ന് പാക്ക് വാര്‍ത്താ വിനിമയ മന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. അതിനിടെ കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ സഹായം തേടിയെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയെ പൂര്‍ണ്ണമായും തള്ളി ഇന്ത്യയും രംഗത്ത് വന്നു. വിഷയത്തില്‍ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും മധ്യസ്ഥതയ്ക്കായി ഒരു നിര്‍ദ്ദേശവും നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ കശ്മീരില്‍ പ്രശ്ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ രണ്ടാഴ്ച മുമ്പ് മോദി അമേരിക്കയുടെ മധ്യസ്ഥത തേടിയെന്നായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പരാമര്‍ശം. കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന് ട്രംപ്, മോദി ഈ ആവശ്യം മുന്നോട്ടു വച്ചെന്നും വെളിപ്പെടുത്തല്‍ എത്തി. രണ്ടാഴ്ച മുമ്പ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍ കശ്മീര്‍ വിഷയത്തില്‍ ഇടപെടാമോ എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. മനോഹരമായ കശ്മീര്‍ ബോംബുകള്‍ വര്‍ഷിക്കുന്ന താഴ്വാരയായി മാറി. സ്ഥിതിഗതികള്‍ തീര്‍ത്തും വഷളായ അവസ്ഥായാണുള്ളത്. വിഷയത്തില്‍ മധ്യസ്ഥനാകുന്നതില്‍ സന്തോഷമേയുള്ളൂ എന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ പ്രതികരണം ഇങ്ങനെയാണെങ്കിലും പിന്നീട് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ഇക്കാര്യങ്ങള്‍ ഒന്നുമുണ്ടായില്ല.

അതേസമയം, ട്രംപിന്റെ പ്രസ്താവന പ്രതിപക്ഷം ഏറ്റെടുത്തു. ട്രംപിന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റിലും ഉന്നയിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ഇതോടെയാണ് ഇന്ത്യ നിലാപട് തള്ളിയത്. ഇതിനിടെ കശ്മീര്‍വിഷയത്തില്‍ മൂന്നാംകക്ഷിയുടെ സഹായം തേടില്ലെന്ന പ്രഖ്യാപിതനിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുകയാണോയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. സര്‍ക്കാര്‍ അപ്രഖ്യാപിത നിലപാടുമാറ്റം നടത്തുകയാണോ അതോ ട്രംപിനെ കള്ളനെന്ന് വിളിക്കാന്‍ തയ്യാറാകുമോയെന്നും ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ ചോദിച്ചു.

കശ്മീരിലെ സ്ഥിതി സങ്കീര്‍ണമാണെന്നും രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയുമെങ്കില്‍ ഇടപെടാമെന്നുമാണ് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത് ശരിയാണോ എന്നാതാണ് ഉയരുന്ന ചോദ്യം. ട്രംപ് പറഞ്ഞത് ശരിയാണോയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കണമെന്നും ട്രംപ് കള്ളം പറയുകയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്ക്ക് അടിയറവ് വെയ്ക്കുകയാണോയെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ച്യൂരിയുടെ പ്രതികരണം.

ഇമ്രാനെ സ്വീകരിക്കാന്‍ ആരും എത്തിയില്ല
അമേരിക്ക കരിംപട്ടികയില്‍ പെടുത്തിയ ഭീകരന്‍ ഹാഫിസ് സെയിദിനെ അറസ്റ്റ് ചെയ്ത്, മദ്രസകളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്ന് പ്രഖ്യാപിച്ചും ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന സന്ദേശം നല്‍കിയിട്ടാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്കയിലേക്ക് പറന്നത്. സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നട്ടം തിരിഞ്ഞിരിക്കുന്ന പാക്കിസ്ഥാന് അമേരിക്കയുടെ സഹായം കൂടിയേ തീരു. എന്നാല്‍ ഏറെ പ്രതീക്ഷയോടെ അമേരിക്കയിലേക്ക് പറന്ന ഇമ്രാന്‍ ഖാന്റെ വിമാനം ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലം തൊട്ടപ്പോള്‍ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിലെ ആരും എത്തിയില്ല. പ്രോട്ടോകോള്‍ പ്രകാരം പേരിന് ഒരു ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ മാത്രമാണ് എത്തിയത്.

പാക് പ്രധാനമന്ത്രിക്ക് ലഭിച്ച തണുപ്പന്‍ പ്രതികരണം രാജ്യാന്തര മാധ്യമങ്ങളടക്കം വാര്‍ത്തയാക്കിയിരിക്കുകയാണ്.രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്നതിനാല്‍ ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തിലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ആഡംബര ഹോട്ടലിലെ താമസം ഒഴിവാക്കി ചെലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കയിലെ പാക് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാകും പാക് പ്രധാനമന്ത്രി അന്തിയുറങ്ങുന്നത്. ചെലവ് ചുരുക്കലിന്റെ മാതൃകകളായി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ യാത്രയെ പാക് മാധ്യമങ്ങള്‍ വാഴ്ത്തുമ്പോള്‍ അദ്ദേഹത്തിന് നേരിട്ട അപമാനത്തെകുറിച്ചുള്ള വാര്‍ത്തകളാണ് ചര്‍ച്ചയായത്.

പാക് പ്രധാനമന്ത്രിക്കൊപ്പം സൈനിക, ഐ.എസ്ഐ മേധാവിമാരും ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ഇതാദ്യമായാണ് ഇത്തരത്തില്‍ പാക് പ്രധാനമന്ത്രിക്കൊപ്പം സൈനിക, ഐ.എസ്ഐ മേധാവിമാര്‍ ചര്‍ച്ചയ്‌ക്കെത്തുന്നത്. പാക് ഭരണകൂടത്തിന്‍ മേല്‍ സൈന്യത്തിനുള്ള വര്‍ദ്ധിച്ച സ്വാധീനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭീകരതയ്‌ക്കെതിരെ പോരാടാന്‍ അമേരിക്ക നല്‍കിയ ശതകോടികള്‍ ഭീകര പ്രസ്ഥാനങ്ങളെ വളര്‍ത്താന്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category