1 GBP = 93.80 INR                       

BREAKING NEWS

മരണം രംഗബോധമില്ലാത്ത കോമാളിയായപ്പോള്‍ വിവാഹ വീട് സാക്ഷിയായത് ഒരു ദുരന്തത്തിന്; ആഹ്ലാദത്തിനും പൊട്ടിച്ചിരികള്‍ക്കും വേദിയായിരുന്ന വിവാഹവീട് മണിക്കൂറുകള്‍ക്കുള്ളില്‍ അലമുറയുടെ വേദിയായി; നിജാസ് അപകടത്തില്‍ മരിച്ചത് സഹോദരന്‍ മുനീറിന്റെ വിവാഹം നടക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ; വിവാഹം കഴിയും വരെ നിജാസിന്റെ വേര്‍പാട് വീട്ടുകാരെ അറിയിക്കാതെ ബന്ധുക്കളും വിഷമം താങ്ങി

Britishmalayali
kz´wteJI³

കൊട്ടിയം: മരണം രംഗബോധമില്ലാത്ത കോമാളിയായപ്പോള്‍ ആഹ്ലാദത്തിനും പൊട്ടിച്ചിരികള്‍ക്കും വേദിയായിരുന്ന വിവാഹവീട് മണിക്കൂറുകള്‍ക്കുള്ളില്‍ സങ്കടങ്ങളുടെയും വിങ്ങിപ്പൊട്ടലുകളുടെയും വേദിയായി. ഉമയനല്ലൂര്‍ കാഞ്ഞാന്തല പനവിള ലക്ഷംവീട്ടില്‍ മുനീര്‍ മന്‍സിലിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഉമയനല്ലൂര്‍ കാഞ്ഞാന്തല പനവിള ലക്ഷം വീട് കോളനിയില്‍ നിജാസ്(20)ആണ് ജ്യേഷ്ഠന്റെ വിവാഹ ദിവസം പുലര്‍ച്ചെ തെന്മലയില്‍ വാഹനാപകടത്തില്‍ മരിച്ചത്. മരണ വാര്‍ത്ത അടുത്ത ബന്ധുക്കള്‍ മാത്രമാണ് അറിഞ്ഞത്.

വിവാഹച്ചടങ്ങുകള്‍ കഴിയും വരെ നിജാസിന്റെ വേര്‍പാട് വീട്ടുകാരെ അറിയിക്കേണ്ട എന്നായിരുന്നു മറ്റു ബന്ധുക്കളുടെ തീരുമാനം. സല്‍ക്കാരച്ചടങ്ങുകള്‍ കഴിഞ്ഞ് രാത്രിയാണു നിജാസ് സുഹൃത്തുക്കള്‍ക്കൊപ്പം തെന്മലയ്ക്കു പോയത്. നിജാസിനും സുഹൃത്തുക്കള്‍ക്കും അപകടം സംഭവിച്ചെന്ന വിവരം പുലര്‍ച്ചെ ബന്ധുക്കള്‍ പലരും അറിഞ്ഞങ്കിലും മരണ വിവരം പുറത്തു വിട്ടില്ല.

ശനിയാഴ്ച രാത്രിയില്‍ വിവാഹസത്കാരം നടന്നുകൊണ്ടിരിക്കെയാണ് നിജാസ് കൂട്ടുകാരോടൊപ്പം കാറില്‍ കുറ്റാലത്തേക്ക് വിനോദയാത്ര പോയത്. ഞായറാഴ്ച രാവിലെ തിരികെ എത്താമെന്ന തരത്തിലായിരുന്നു യാത്ര. എന്നാല്‍, അര്‍ധരാത്രിയോടെ ഇവര്‍ സഞ്ചരിച്ച വാഹനം കുറ്റാലത്തിനു സമീപം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ നിജാസ് തത്ക്ഷണം മരിക്കുകയായിരുന്നു.

നിജാസ് പരുക്കേറ്റ് ആശുപത്രിയിലാണെന്ന് അറിഞ്ഞ മുനീറും വീട്ടുകാരും വിഷമം ഉള്ളിലൊതുക്കിയാണു വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്. ചടങ്ങിനു ശേഷം വൈകിട്ടോടെയാണ് നിജാസിന്റെ മരണവാര്‍ത്ത വീട്ടുകാരെ അറിയിച്ചത്. തലേദിവസം വരെ വിവാഹ ചടങ്ങിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമായിരുന്ന വീടും പരിസരവും നിമിഷങ്ങള്‍ക്കകം മൂകമായി.

വിവാഹത്തിനൊരുക്കിയ പന്തലിലേക്ക് നിജാസിന്റെ ചേതനയറ്റ ശരീരം വൈകിട്ട് 6 ന് എത്തിച്ചപ്പോള്‍ സഹോദരന്‍ മുനീറിന്റെയും മാതാപിതാക്കളുടെയും നിലവിളി ഉയര്‍ന്നു. വലിയ സുഹൃദ്വലയത്തിനുടമയായിരുന്ന നിജാസിന്റെ മൃതദേഹം കാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനുമായി വന്‍ ജനാവലിയാണെത്തിയത്. ഉമയനല്ലൂരിലെ മൊബൈല്‍ വില്‍പ്പന ശാലയിലെ ജീവനക്കാരനായിരുന്നു നിജാസ്. രാത്രി ഏഴിന് കൊല്ലൂര്‍വിള മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ കബറടക്കി.തെന്മലയില്‍ നിന്നുള്ള മടക്കയാത്രയില്‍ ഇവരുടെ കാറും ശബരിയില്‍ ചരക്കിറക്കിയ ശേഷം തിരികെ പോയ വാനും കൂട്ടിയിടിക്കുകയായിരുന്നു. മേവറം സ്വദേശികളായ അനീഷ്(22), അമന്‍(20), റനീസ്(22), സെയ്ദാലി(23) എന്നിവര്‍ക്കാണു പരുക്കേറ്റത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category