1 GBP = 93.80 INR                       

BREAKING NEWS

പാമ്പാടി നെഹ്റു കോളേജിലെ സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ തീവണ്ടിയില്‍ കയറിയ വിദ്യാര്‍ത്ഥി എവിടെ? പത്തനാപുരം സ്വദേശി സിറില്‍ സാബുവിന്റെ തീരോധാനത്തില്‍ ദുരൂഹതയേറുന്നു; രാത്രി ഒന്‍പത് മണിക്ക് വീട്ടിലെത്തുമെന്ന് മാതാവിനോട് പറഞ്ഞ വിദ്യാര്‍ത്ഥി ആറ് ദിവസമായിട്ടും എത്തിയില്ല; പൊലീസിനും ഉദാസീനതയെന്ന് ആരോപണം

Britishmalayali
kz´wteJI³

പത്തനാപുരം: ട്രെയിന്‍ യാത്രക്കിടെ കോളേജ് വിദ്യാര്‍ത്ഥിയെ കാണാതായതായിട്ട് ആറ് ദിവസം പിന്നിടുന്നു. പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല.പാമ്പാടി നെഹ്റു കോളേജിലെ മൂന്നാവര്‍ഷ മെക്കട്രോണിക്സ് വിദ്യാര്‍ത്ഥിയായ പത്തനാപുരം കടയ്ക്കാമണ്‍ പാണുവേലില്‍ മണ്ണില്‍ വില്ലയില്‍ സാബു ജോസഫിന്റെ മകന്‍ സിറില്‍ സാബുവിനെയാണ് (22) കാണാതായത്.

ഇക്കഴിഞ്ഞ 18 തീയതിയാണ് സംഭവം. നെഹ്റു കോളേജിലെ സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് ഷെര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് ഒരു മണിക്കാണ് ഏറനാട് എക്‌സ്പ്രസില്‍ വിദ്യാര്‍ത്ഥി കയറിയത്. ഈ സമയം മാതാപിതാക്കളുമായി ഫോണില്‍ സംസാരിക്കുകയും ആറ് മണിക്ക് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്ന് അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇടക്ക് ഒരു തവണകൂടി മാതാവ് മൊബൈലില്‍ വിളിച്ച് സംസാരിച്ചു. എന്നാല്‍ മൂന്ന് മണിക്ക് ശേഷം സിറിലിനെ മൊബൈലില്‍ വീണ്ടും ബന്ധപ്പെടാന്‍ നോക്കിയെങ്കിലും സാധിച്ചിരുന്നില്ല. നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി വൈകിയും എത്താതിരുന്നതോടെ പത്തനാപുരം പൊലീസില്‍ പരാതി നല്‍കി.

പത്തനാപുരം പൊലീസ് കോളേജ് സ്ഥിതിചെയ്യുന്ന പഴയന്നൂര്‍ പൊലീസിന് പരാതി കൈമാറി. എന്നാല്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല കോളേജ് വിദ്യാര്‍ത്ഥികയുടെ തിരോധാനത്തിന്റെ ഞെട്ടലിലാണ് ഒരു ഗ്രാമം മുഴുവന്‍.പൊതുവേ ശാന്ത സ്വഭാവക്കാരനായ സിറിലിന് സുഹ്യത്തുക്കളും കുറവാണ്. പ്രാര്‍ത്ഥനയോടെ മകനേയും കാത്തിരിക്കുകയാണ് മാതാപിതാക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category