1 GBP = 87.20 INR                       

BREAKING NEWS

പറക്കാനൊരുങ്ങിയ വിമാനത്തിന്റെ എന്‍ജിന് മുകളില്‍ അള്ളിപ്പിടിച്ച് യുവാവ്; വിമാനയാത്രക്കാരുടെ ജീവന് ഭീഷണിയായ യുവാവിനെ പിടികൂടിയത് പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിമാനം നിര്‍ത്തി; സാഹസിക സംഭവം നൈജീരിയയിലെ ലാഗോസില്‍; ഇവന് പ്രാന്താണെന്ന് സമൂഹമാധ്യമങ്ങള്‍; വൈറല്‍ വീഡിയോ

Britishmalayali
kz´wteJI³

റക്കാന്‍ ടാക്സിവേയിലൂടെ റണ്‍വേയിലേക്ക് നീങ്ങിയ വിമാനത്തിന്റെ ചിറകിന് മുകളില്‍ അള്ളിപ്പിടിച്ച് യുവാവ്. വിമാനത്തിന്റെ ജനലിലൂടെയാണ് യാത്രക്കാര്‍ ആ കാഴ്ച കണ്ടത്. പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിമാനയാത്രക്കാരുടെ ജീവന് മുഴുവന്‍ ഭീഷണിയാകുന്ന തരത്തില്‍ ചിറകില്‍ കയറിപ്പറ്റിയത്. ഒരു നിമിഷം കൈവിട്ടുപോയിരുന്നെങ്കില്‍ വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമായിരുന്നു. യാത്രക്കാര്‍ വിമാന ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് വിമാനം നിര്‍ത്തുകയായിരുന്നു. നൈജീരിയയിലെ ലാഗോസിലാണ് സംഭവം നടന്നത്.

എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് പറക്കാനുള്ള അനുമതി ലഭിക്കുന്നതിനായി കാത്തു കിടക്കുമ്പോഴാണ് ചിറകില്‍ യുവാവിനെ കണ്ടത്. ക്യാബിന്‍ ക്രൂ അറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ അപകടങ്ങളുണ്ടാകാതിരിക്കാന്‍ പൈലറ്റ് വിമാനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്തെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാഗോസില്‍ നിന്ന് നൈജീരിയയിലെത്തന്നെ പോര്‍ട്ട് ഹര്‍കോര്‍ട്ടിലേയ്ക്കുള്ള അസ്മന്‍ എയറിന്റെ ബോയ്ങ് 737 വിമാനത്തിന്റെ ചിറകിലാണ് യുവാവ് കയറിപ്പറ്റിയത്. വിമാന ചിറകില്‍ അള്ളിപ്പിടിച്ചിരുന്ന് യാത്ര ചെയ്യാനായിരുന്നു യുവാവിന്റെ ശ്രമം എന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നത്. ലഗേജുമായി എത്തിയ യുവാവിന്റെ ബാഗ് എന്‍ജിന്റെ സമീപത്ത് നിന്ന് ലഭിച്ചു. മാനസികവിഭ്രാന്തിയുള്ള യുവാവാണ് വിമാനചിറകില്‍ കയറിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category