1 GBP = 86.00INR                       

BREAKING NEWS

അച്ഛന്റെ സഹോദരിമാരുടെ കാറില്‍ തൊടുമ്പോള്‍ അവയുടെ ഡ്രൈവര്‍മാരുടെ തല്ലുവരെ കിട്ടിയ ബാല്യം; ആഭരണം വിറ്റും ഉള്ള പണം മുഴുവനുമെടുത്ത് ആദ്യ ബെന്‍സ്; ഫാന്‍സി നമ്പര്‍ ഭ്രാന്തായപ്പോള്‍ ഒഴുക്കിയത് ലക്ഷങ്ങള്‍; പോര്‍ഷെ കാറിന് ഒന്നാം നമ്പര്‍ കിട്ടാന്‍ മുടക്കിയത് 31.5 ലക്ഷം രൂപ; ഒടുവില്‍ സിഎം 01 നമ്പറില്‍ കോളടിച്ച് ദേവി ഫാര്‍മാ ഉടമ; കാറുകളുടെ പ്രണയിതാവിന് മുഖ്യമന്ത്രിയുടെ കാറിന്റെ നമ്പറുമായി സാമ്യമുള്ള സിഎം 01 നല്‍കേണ്ടി വന്നത് ചുളുവിലയ്ക്കും; പുതിയ ബെന്‍സിനും ഇഷ്ട നമ്പര്‍ കിട്ടിയ ആവേശത്തില്‍ ബാലഗോപാല്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇത്തവണ കെ എസ് ബാലഗോപാലിന് കോളടിച്ചു. ലേലത്തില്‍ ഭീമന്‍ തുക പ്രതീക്ഷിച്ച സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള വാഹന ഫാന്‍സി നമ്പറിനു ലേലം ഇല്ലാതെ വെറും ഒരു ലക്ഷം രൂപയ്ക്കു മോട്ടര്‍ വാഹന വകുപ്പിന് ബാലഗോപാലിന് നല്‍കേണ്ടി വന്നു. അടുത്തിടെ ഏര്‍പ്പെടുത്തിയ വാഹന്‍ സാരഥി എന്ന സോഫ്റ്റ്വെയറാണു ഫലപ്രദമായി ലേലം നടത്തുന്നതിനു വിലങ്ങുതടിയാകുന്നത്. ഡീലര്‍മാരാണ് ഇപ്പോള്‍ നമ്പര്‍ ബുക്ക് ചെയ്യുന്നത്. ഒരു ഡീലര്‍ ബുക്ക് ചെയ്യുന്ന നമ്പര്‍ മറ്റു ഡീലര്‍മാര്‍ ആവശ്യപ്പെടാറില്ല. കൃത്യസമയത്ത് ഓണ്‍ലൈനായി ലേലത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ആഗ്രഹിക്കുന്ന നമ്പര്‍ കിട്ടുകയുമില്ല. ഇതുകാരണം കോടികളുടെ നഷ്ടമാണു അഞ്ചു മാസമായി മോട്ടര്‍ വാഹന വകുപ്പിനുണ്ടാകുന്നത്. ഈ സോഫ്റ്റ് വെയറിന്റെ ഗുണമാണ് ബാലഗോപാലിന് കിട്ടുന്നത്. അന്‍പതോളം വാഹനങ്ങള്‍ക്ക് ഒന്നാം നമ്പര്‍ വലിയ തുക മുടക്കി സ്വന്തമാക്കിയ ബാലഗോപാലിന്റെ മൊബൈല്‍ നമ്പറുകളും ഫാന്‍സി നമ്പറുകളാണ്.

ഇഷ്ട വാഹനങ്ങള്‍ വാങ്ങുന്നതിനായി എന്ത് ത്യാഗവും സഹിക്കുന്ന പലതരം വണ്ടി പ്രേമികളെ നാം കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഇഷ്ട വാഹനത്തിന് ഇഷ്ട നമ്പരുകളായ ഫാന്‍സി നമ്പറുകള്‍ കൂടി വേണമെന്ന നിര്‍ബന്ധത്തില്‍ ദേവി ഫാര്‍മ ഉടമ ബാലഗോപാലിനെ വെല്ലാന്‍ മറ്റൊരാളില്ല. ജീവിതത്തില്‍ ഒരിക്കലൊക്കെ ഇത്തരം ഫാന്‍സി നമ്പര്‍ ഭ്രമം ഉണ്ടാകുന്ന വ്യക്തികളുണ്ടെങ്കിലും അതില്‍ നിന്നൊക്കെയുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചാല്‍ ഇത് ഒരു തരം വട്ടാണ് എന്ന് സ്വന്തം ശീലത്തെ കുറിച്ച് ബാലഗോപാല്‍ പറയും. തന്റെ പോര്‍ഷെ 718 ബോക്സ്റ്റര്‍ വാഹനത്തിന് ഗഘ01ഇഗ01 എന്ന ഫാന്‍സി നമ്പര്‍ ലേലത്തില്‍ പിടിച്ചെടുത്തത് 31.5 ലക്ഷം രൂപയ്ക്കാണ്. ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വ്യക്തിയാണ് ബാലഗോപാല്‍. ഇതേ ബാലഗോപാല്‍ തന്നെയാണ് ഇപ്പോള്‍ ഏറെ പ്രത്യേകതകളുള്ള പുതിയ നമ്പരും സ്വന്തമാക്കുന്നത്.

KL 01 CM 01 എന്ന നമ്പറാണ് തിരുവനന്തപുരം സ്വദേശിയായ വ്യവസായി കെ.എസ്. ബാലഗോപാല്‍ സ്വന്തം ബെന്‍സ് കാറിനു വേണ്ടി സ്വന്തമാക്കിയത്. CM 01 എന്ന നമ്പറിനെക്കാള്‍ ആവശ്യക്കാര്‍ കുറവായ KL 01 CK 01 എന്ന നമ്പര്‍ ബാലഗോപാല്‍ തന്നെ 31 ലക്ഷം രൂപ മുടക്കി കഴിഞ്ഞ ഫെബ്രുവരിയില്‍ തന്റെ പോര്‍ഷെ 718 ബോക്സ്റ്റര്‍ കാറിനായി വാങ്ങിയിരുന്നു. ആ 31 ലക്ഷമാണ് ഇപ്പോഴും റെക്കോര്‍ഡ്. മുഖ്യമന്ത്രിയുടെ കാറിന്റെ നമ്പറുമായി സാമ്യമുള്ള CM 01 എന്ന നമ്പറിന് ഒരു ലക്ഷം രൂപയാണ് മോട്ടര്‍ വാഹന വകുപ്പ് നിശ്ചയിച്ച അടിസ്ഥാന വില. ഈ നമ്പറിനായി ബാലഗോപാല്‍ മാത്രം ആവശ്യമുന്നിച്ചതോടെ ലേലം ഒഴിവാകുകയായിരുന്നു. 2017 ല്‍ തന്റെ ലാന്‍ഡ്ക്രൂസറിനു വേണ്ടി 'KL 01 CB 01' എന്ന നമ്പര്‍ 18 ലക്ഷം രൂപ മുടക്കിയാണ് ബാലഗോപാല്‍ വാങ്ങിയത്. 2004 ല്‍ മൂന്നു ലക്ഷം രൂപ മുടക്കി KL 01 AK 1 എന്ന നമ്പറും സ്വന്തമാക്കി.

ഇഷ്ട വാഹനം വാങ്ങുക എന്നത് ഏതൊരാളുടേയും വലിയ ആഗ്രഹമായിരിക്കും. ലക്ഷങ്ങളും കോടികളും കൊടുത്ത് ഇഷ്ടപെട്ട വാഹനം വാങ്ങുകയും പിന്നീട് അത്തരം വാഹനങ്ങളുടെ ശേഖരം തന്നെ സൂക്ഷിക്കുകയും ചെയ്യുന്ന ബാലഗോപാലിന്റെ കഥ മുന്‍പ് മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോര്‍ഷെ കാറും ചേര്‍ത്ത് ഒന്ന് എന്ന നമ്പറിലുള്ള ഏഴ് വാഹനങ്ങളാണ് ബാലഗോപാലിന് ഉള്ളത്. പോര്‍ഷെ കാര്‍ ലേലത്തിന് പിടിച്ചിരിക്കുന്ന 31.5 ലക്ഷം എന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിഡുകളില്‍ ഒന്നാണ്. 2012ല്‍ ഹരിയാനയില്‍ 26.5 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയ ഒരു ബെന്‍സ് കാറാണ് ഇതിന് മുന്‍പ് റെക്കോഡ് സൃഷ്ടിച്ചത്

ചെറുപ്പം മുതലേ വാഹനങ്ങളോടുള്ള ഭ്രമം തന്നെയാണ് പിന്നീട് വാഹനങ്ങളുടെ നമ്പറിലേക്കും മറിയതെന്നും ബാലഗോപാല്‍ പറയുന്നു. തലസ്ഥാന നഗരത്തില്‍ തന്നെ ഫാന്‍സി നമ്പരുകള്‍ സ്വന്തമാക്കുന്ന ലേലത്തിന് തുടക്കംകുറിച്ചതും അത്തരം ഒരു ട്രെന്‍ഡ് തുടങ്ങിവെച്ചതും ബാലഗോപാലാണ്. 2004ല്‍ ഒരു ബെന്‍സ് കാര്‍ വാങ്ങിയപ്പോള്‍ എകെ 1 എന്ന നമ്പര്‍ സ്വന്തമാക്കിയത് 3 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടാണ്. അതിന് ശേഷമാണ് നമ്പറുകള്‍ ലേലം വിളിക്കുന്നത് കേരളത്തില്‍ ഒരു ട്രെന്‍ഡായത്. ഫാന്‍സി നമ്പറുകളോടുള്ള താല്‍പര്യമെന്താണെന്ന് ചോദിച്ചാല്‍ അത് തനിക്ക് അറിയില്ലെന്നാണ് ബാലഗോപാലിന്റെ മറുപടി. വണ്ടി നമ്പറുകളില്‍ മാത്രമൊതുങ്ങുന്നില്ല ബാലഗോപാലിന്റെ താല്‍പര്യം. തന്റെ പക്കലുള്ള മൊബൈല്‍ നമ്പറുകള്‍ക്കും ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയിട്ടുണ്ട് ഈ വ്യവസായി. 0 മുതല്‍ 9 വരെയുള്ള എല്ലാ ഒരേ നമ്പര്‍ സീരിയസും ബാലഗോപാലിന്റെ കൈവശമുണ്ട്.തന്റെ ഇത്തരം ഭ്രമം ഒരു ഭ്രാന്താണെന്നാണ് ബാലഗോപാല്‍ തന്നെ പറയുന്നത്.

വാഹനങ്ങളോടുള്ള ബാലഗോപാലിന്റെ ഭ്രമത്തിന് കുട്ടിക്കാലത്ത് തുടക്കമായതാണ്. ചെറുപ്പം മുതല്‍ അച്ഛന്റെ സഹോദരിമാര്‍ ഒക്കെ വീട്ടില്‍ വരുന്ന സമയത്ത് അവരുടെ വാഹനങ്ങള്‍ കണ്ട് തുടങ്ങിയ ഭ്രമമാണ്. അക്കാലത്ത് തന്നെ അവര്‍ക്കൊക്കെ ബെന്‍സ് ഒക്കെ ഉണ്ട്. അന്ന് ആ വണ്ടികളില്‍ തൊടുകയും ഒക്കെ ചെയ്യുമ്പോള്‍ 2-ാം ക്ലാസിലും മൂന്നാം ക്ലാസിലുമൊക്കെ പഠിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ തല്ലിയിട്ടുണ്ട്. അന്ന് മുതല്‍ കാര്‍ ഒരു ആവേശമായിരുന്നു. ആദ്യത്തെ ബെന്‍സ് സ്വന്തമാക്കിയ 1996ല്‍ കൈവശം അതിനുള്ള പണം പോലുമില്ലായിരുന്നു. ആഭരണം വിറ്റും ഉള്ള പണം മുഴുവനുമെടുത്തുമാണ് ബെന്‍സിന് വലിയ പ്രചാരമൊന്നും കേരളത്തിലില്ലാതിരുന്നപ്പോള്‍ സ്വന്തമാക്കിയത്.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category