1 GBP = 97.40 INR                       

BREAKING NEWS

കടുത്ത പാര്‍ട്ടിക്കാരുടെ വീട്ടില്‍ ചെന്നപ്പോള്‍ പോലും ശബരിമല വിഷയം ഉയര്‍ത്തി ചോദ്യം ചെയ്ത് വീട്ടമ്മമാര്‍; വിശദീകരിച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വിനയാകുന്നത് മുഖ്യമന്ത്രിയുടെ തുടര്‍ നവോത്ഥാന പ്രസ്താവനകള്‍; യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തും പെരിയ കൂട്ടക്കൊലയും മറക്കാതെ സാധാരണക്കാര്‍; തോല്‍വിയുടെ കാരണം അറിയാന്‍ സിപിഎം നേതാക്കള്‍ വീടുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലാകുന്നത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍, ബഹുജനാടിത്തറ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സിപിഎം. തുടങ്ങിയ ഗൃഹ സന്ദര്‍ശന പരിപാടിയില്‍ നിറയുന്നത് ശബരിമല തന്നെ. ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സംവാദപരിപാടികള്‍ക്കും തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഫേസ്ബുക്ക് സംവാദം ഇതിന്റെ ഭാഗമായാണ്. സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ തലസ്ഥാനത്തെ ഗൃഹസന്ദര്‍ശനപരിപാടി. വളരെ സേഫായ വീടുകളാണ് കോടിയേരിക്കായി തെരഞ്ഞെടുത്തത്. പാര്‍ട്ടിക്കാരുടെ വീടുകള്‍ മാത്രം. എന്നിട്ടും ശബരിലയില്‍ കോടിയേരി ചോദ്യങ്ങളെ നേരിട്ടു.


തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ കാരണം ജനങ്ങളില്‍ നിന്നു മനസിലാക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. യാഥാര്‍ഥ്യങ്ങള്‍ വീട്ടുകാരെ നേരില്‍ ബോധ്യപ്പെടുത്താനുള്ള അവസരമാണിതെന്നും സിപിഎം. നേതാക്കള്‍ പറഞ്ഞു. നോട്ടീസ് നല്‍കി പെട്ടെന്നു അടുത്ത സ്ഥലത്തേക്കു പോകുന്നതിനു പകരം വീട്ടില്‍ കയറിയിരുന്നു സംസാരിക്കുന്നതിനാണ് നേതാക്കള്‍ ശ്രമിച്ചത്. ലോകസ്ഭയിലെ തോല്‍വിയോടെയാണ് ഈ തീരുമാനം സിപിഎം എടുത്തത്. അപ്പോഴും തന്ത്രപരമായി ഫെയ്സ് ബുക്ക് ലൈവിലേക്ക് മാറി സൈബര്‍ സഖക്കളെ കൊണ്ട് ഇഷ്ട ചോദ്യങ്ങള്‍ ചോദിച്ച് പിണറായി മറുപടി പറയുന്നു. നേതാക്കള്‍ ആളുകളെ നേരിട്ട് വിയര്‍ക്കുകയാണ്. കോടിയേരി പോലും പലപ്പോഴും ചോദ്യങ്ങളുടെ ചൂടറിഞ്ഞു. വലിയ നേതാക്കള്‍ വലിയ വീടുകളില്‍ പോയി ചീത്ത വിളി കുറച്ചു കേള്‍ക്കുകയാണെന്ന അഭിപ്രായവും സജീവമാണ്.

യൂണിവേഴ്സിറ്റി കോളേജ് പ്രശ്നവും എസ് എഫ് ഐക്കാരുടെ റാങ്കുമെല്ലാം പൊതു സമൂഹത്തില്‍ വലിയ വികാരം ഉണ്ടാക്കിയിട്ടുണ്ട്. പെരിയ കൊലപാതകവും സിപിഎമ്മിന് വിലങ്ങു തടിയായി നല്‍ക്കുന്നു. ഇതെല്ലാം നേതാക്കളുടെ ഗൃഹസന്ദര്‍ശനത്തിലും നിറയുകയാണ്. ആളുകളുടെ അതൃപ്തി ഇപ്പോഴും തുടരുന്നു. ഇത് അടുത്ത ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും. ഇതിനെല്ലാം കാരണം മുഖ്യമന്ത്രിയുടെ നയങ്ങളാണ്. അതുകൊണ്ട് മുഖ്യമന്ത്രി നേരിട്ട് ആളുകളോട് വിശദീകരിക്കുന്നതാണ് നല്ലതെന്ന വികാരവും അണികള്‍ക്കിയിലുണ്ട്. എന്നാല്‍ തന്ത്രപരമായി മുഖ്യമന്ത്രി ഫെയ്സ് ബുക്കിലൂടെ വീണ്ടും നവോത്ഥാനം പറയുന്നു. ഇതോടെ വെട്ടിലായത് വിശ്വാസികളായ പാര്‍ട്ടി അണികളാണ്. മനസ്സില്ലാ മനസ്സോടെ അവര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നു.

തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡിലെ വീടുകളാണ് കോടിയേരി സന്ദര്‍ശിച്ചത്. യൂണിവേഴ്‌സിറ്റി കോളജ് സംഭവവും ശബരിമല വിഷയവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പല വീട്ടുകാരും ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയില്‍ വരുത്തേണ്ട മാറ്റങ്ങളും ചര്‍ച്ചയായി. ഗൃഹസന്ദര്‍ശനവും ചര്‍ച്ചകളും ജനങ്ങളുമായി കൂടുതല്‍ അടുപ്പമുണ്ടാക്കാന്‍ സഹായകമാകുമെന്നു കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരി ഉണ്ടാക്കിയ പ്രശ്നമൊന്നും ആരും ചോദിച്ചില്ല. ഇത് മാത്രമാണ് കോടിയേരിക്ക് ആശ്വാസം. പാര്‍ട്ടി വീടുകള്‍ മാത്രം തെരഞ്ഞെടുക്കുന്നതിനാല്‍ കോടിയേരിക്ക് കൂടുതല്‍ കടന്നാക്രമങ്ങളും നേരിടേണ്ടി വരുന്നില്ല. എന്നാല്‍ മറ്റ് നേതാക്കളുടെ അവസ്ഥ അങ്ങനെ അല്ല.

സംസ്ഥാനവ്യാപകമായി 28 വരെയാണു പരിപാടി. മുഖ്യമന്ത്രിയുടെ പാത പിന്തുടര്‍ന്ന് മറ്റു നേതാക്കളും ഫേസ്ബുക്ക് സംവാദം തുടരും. ഈ സംവാദത്തിലും ശബരിമലയില്‍ ചെയ്തത് ശരിയാണെന്ന് പിണറായി പറയുന്നുണ്ട്. ഇത് നേതാക്കള്‍ക്ക് തിരിച്ചടിയാണ്. ശബരിമലയില്‍ ന്യായീകരണത്തിന് കഴിയുന്നില്ല. സിപിഎം. സംസ്ഥാനസമിതിയുടെ തീരുമാനപ്രകാരമാണു ''ജനഹിതം'' ജനസമ്പര്‍ക്കപരിപാടികള്‍. എല്ലാ വീട്ടിലും എത്തുമെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ അതിനുള്ള സാധ്യത തീരേ കുറവാണ്. പേരിന് മാത്രമായി പരിപാടി മാറാനും സാധ്യതയുണ്ട്. പിണറായി വിജയന്‍ വീട്ടില്‍ എത്താത്തും ചര്‍ച്ചയായിട്ടുണ്ട്. അതിനിടെ വരും ദിനങ്ങളില്‍ പേരുദോഷം മാറ്റാന്‍ മുഖ്യമന്ത്രിയുടെ എവിടെയെങ്കിലും എത്തിയേക്കും.
കേന്ദ്ര പറഞ്ഞതു കൊണ്ടാണ് ശബരിമലയില്‍ വിധി നടപ്പാക്കിയതെന്നാണ് പിണറായി പറയുന്നത്. കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ലെന്നതാണ് വസ്തുത. ശബരിമലയിലെ വിധിയുടെ അടിസ്ഥാനത്തില്‍ പ്രശ്നമുണ്ടാക്കാന്‍ നവോത്ഥാന സംഘടനയെത്തുമെന്നും അതിന് സുരക്ഷയൊരുക്കണമെന്നുമായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. ഈ കത്ത് മറുനാടന്‍ പുറത്തു വിട്ടിരുന്നു. ഈ കത്തിനെ വളച്ചൊടിച്ചാണ് ഇപ്പോഴും പിണറായിയുടെ ന്യായീകരണങ്ങള്‍. ഇത് സോഷ്യല്‍ മീഡിയ വലിയ തോതില്‍ ചര്‍ച്ച ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പിണറായി പറയുന്നതൊന്നും ശരിയല്ലെന്ന് നാട്ടുകാര്‍ക്ക് അറിയാം. ഇതാണ് കോടിയേരിയെ പോലും വെട്ടിലാകുന്നത്. അതുകൊണ്ട് തന്നെ സേഫായ വീട്ടില്‍ പോയിട്ടും ന്യായീകരണത്തിന് കോടിയേരിക്ക് പോലും കഴിയുന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം കണ്ടെത്താനായുള്ള ജനസമ്പര്‍ക്ക പരിപാടിയുമായി വീടുകളിലെത്തിയ കോടിയേരി ഒഴികെയുള്ള സിപിഎം. പ്രവര്‍ത്തകര്‍ക്കു നേരേ ശബരിമല വിഷയത്തില്‍ രൂക്ഷപ്രതികരണം ആണുണ്ടാകുന്നത്. ശബരിമലയില്‍ വിശ്വാസങ്ങളെ കടപുഴക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതായി വീട്ടമ്മമാര്‍ പൊതുവേ പരാതിപ്പെട്ടു. കോടതിവിധി നടപ്പാക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തതെന്നു പറഞ്ഞ് നേതാക്കള്‍ തടിതപ്പി. എത്രയോ കോടതിവിധികള്‍ ഇനിയും നടപ്പാക്കാന്‍ ബാക്കിയുണ്ടെന്നു പലരും ചൂണ്ടിക്കാട്ടി. ഇതിനൊന്നും ആര്‍ക്കും മറുപടിയില്ല. പള്ളിക്കേസും മുത്തലാഖും എല്ലാം ആളുകള്‍ ചോദിക്കുന്നുണ്ട്. ഗൃഹസമ്പര്‍ക്കത്തിന് മുഖ്യമന്ത്രി ഇറങ്ങുന്നതുമില്ല.

തുറന്നു സംസാരിക്കാനായാണു വീടുകളില്‍ എത്തുന്നതെന്നു പറഞ്ഞാണു നേതാക്കള്‍ സംസാരത്തിനു തുടക്കമിടുന്നത്. തൃശൂരില്‍ വില്‍വട്ടം കുറ്റുമുക്ക് കേന്ദ്രീകരിച്ചാണ് ഗൃഹസന്ദര്‍ശന പരിപാടി തുടങ്ങിയത്. അവിടെ സരള സുരേഷ് എന്ന വീട്ടമ്മയുമായി സിപിഎം. കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ അര മണിക്കൂറിലധികം ആശയവിനിമയം നടത്തി. ശബരിമലയ്ക്കു പുറമേ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ നിലപാടുകളും ചര്‍ച്ചാവിഷയമായി. സര്‍ക്കാരിന്റെ പല പ്രവൃത്തികളും സംശയാസ്പദമാണെന്നു പലരും തുറന്നടിച്ചു. ഇതിനൊന്നും രാധാകൃഷ്ണന് മറുപടിയുണ്ടായില്ല. എന്നാല്‍ സര്‍ക്കാരിനെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചുമുണ്ടായ തെറ്റിധാരണകള്‍ മാറ്റാന്‍ അവസരം ലഭിച്ചതായി കെ. രാധാകൃഷ്ണന്‍ പ്രതികരിച്ചു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category