1 GBP = 86.00INR                       

BREAKING NEWS

മോറിസണില്‍ നിന്നും വാങ്ങി നല്‍കിയ ചോക്കലേറ്റ് ബാറില്‍ പാലിന്റെ അംശം ഉള്ളത് ശ്രദ്ധിച്ചില്ല; ബ്ലാക്ക്ബേണിലെ ഇന്ത്യന്‍ വംശജനായ 11 കാരന്‍ ആശുപത്രിയില്‍ മരിച്ചു; പിതാവിന് പറ്റിയ അബദ്ധമെന്ന് തിരിച്ചറിഞ്ഞ് കൊറോണര്‍ കോടതി കേസ് അവസാനിപ്പിച്ചു

Britishmalayali
kz´wteJI³

യറി ഉല്‍പന്നങ്ങള്‍ അലര്‍ജിയുള്ള ബ്ലാക്ക്ബേണിലെ ഇന്ത്യന്‍ വംശജനായ 11 കാരന്‍ റാഫി പൗനാള്‍ പാലിന്റെ അംശം ഉള്ള ചോക്കളേറ്റ് ബാര്‍ അബദ്ധത്തില്‍ കഴിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ എട്ടിന് മരിച്ച സംഭവത്തില്‍ കൊറോണര്‍ കോടതി അന്തിമവിധി പുറപ്പെടുവിച്ചു. മോറിസണില്‍ നിന്നും മകന് വാങ്ങി നല്‍കിയ ചോക്കളേറ്റ് ബാറില്‍ പാലിന്റെ അംശം ഉള്ളത് പിതാവ് ശ്രദ്ധിക്കാഞ്ഞ അബദ്ധത്താലാണ് കുട്ടി മരിച്ചിരിക്കുന്നതെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. മില്‍ക്ക് ഫ്രീ പ്രൊഡക്ടാണെന്ന് തെറ്റിദ്ധരിച്ച് കുട്ടിയുടെ പിതാവ് തോമസ് പൗനാള്‍ ഗ്ലുട്ടന്‍-ഫ്രീ ചോക്കളേറ്റ് ബാര്‍ വാങ്ങി നല്‍കിയതിനെ തുടര്‍ന്നാണ് മരണത്തിന് കാരണമായതായതെന്നാണ്  ബ്ലാക്ക്ബേണ്‍ കൊറോണര്‍ കോടതി വിധിച്ചിരിക്കുന്നത്.

ചോക്കളേറ്റ് കഴിച്ചതിനെ തുടര്‍ന്ന് തന്റെ മകന്‍ ഛര്‍ദിക്കുന്നത് കണ്ടപ്പോഴാണ് പിതാവ് ചോക്കളേറ്റിന്റെ ലേബല്‍ നോക്കുകയും തനിക്ക് പറ്റിയ അബദ്ധം മനസിലാക്കുകയും ചെയ്തത്. മില്‍ക്ക് പൗഡര്‍ അടങ്ങിയ ഗ്ലുട്ടന്‍ ഫ്രീ ബാറാണ് തന്റെ മകന്‍ കഴിച്ചിരിക്കുന്നതെന്ന് കണ്ട് അദ്ദേഹം ഉടനടി മകന് ഇന്‍ഹേലറും എപിപെന്നും നല്‍കുകയായും തുടര്‍ന്ന് ആംബുലന്‍സ് വിളിക്കുകയുമായിരുന്നു. ബേണ്‍ലെ റോയല്‍ ബ്ലാക്ക്ബേണ്‍ ഹോസ്പിറ്റലില്‍ വച്ച് ജൂണ്‍ എട്ടിന് വൈകുന്നേരം 5.43നായിരുന്നു റാഫി മരിച്ചത്. പാല്‍ അലര്‍ജി മൂലമുള്ള ഗുരുതരാവസ്ഥയായ അനഫിലാക്സിസ് കാരണമാണ് റാഫി പെട്ടെന്ന് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടത്തിലൂടെ വ്യക്തമായിരുന്നു. 

താന്‍ മകന് വാങ്ങിക്കൊടുത്ത ചോക്കളേറ്റ് പാല്‍ അടങ്ങിയതാണെന്ന് തോമസ് അറിഞ്ഞിരുന്നില്ലെന്നും തന്റെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം അങ്ങേയറ്റം ശ്രമിച്ചിരുന്നുവെന്നും വിചാരണക്കിടെ കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് കൊറോണര്‍ റിച്ചാര്‍ഡ് ടെയ്ലര്‍ നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്. ഇതിന് മുമ്പ് റാഫി പാല്‍ കുടിച്ചപ്പോള്‍ ഛര്‍ദിച്ചിരുന്നുവെന്നും എന്നാല്‍ രക്ഷപ്പെട്ടിരുന്നുവെന്നും പിതാവ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ചോക്കളേറ്റ് കഴിച്ചതിനെ തുടര്‍ന്ന് റാഫിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ശരീരത്തിന് ചൂടേറുകയും ചെയ്തതിനെ തുടര്‍ന്ന് പിതാവ് എപിപെന്‍ നല്‍കിയെന്നും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നുവെന്നും  ഇത്തരത്തില്‍ തോമസ് തന്റെ മകനെ രക്ഷിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്തിരുന്നുവെന്നും കൊറോണര്‍ വിലയിരുത്തുന്നു. 

റാഫിയുടെ മാതാപിതാക്കള്‍ ഇന്‍ക്വസ്റ്റില്‍ പങ്കെടുത്തിരുന്നില്ല. റാഫിയുടെ കുടുംബത്തിന് സംഭവിച്ച നഷ്ടത്തില്‍ തങ്ങളും പങ്ക് ചേരുന്നുവെന്നാണ് മോറിസന്‍സ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. ബേണ്‍ലെയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ റാഫിയുടെ മരണത്തെ തുടര്‍ന്ന് അനുശോചനസന്ദേശങ്ങളുടെ പ്രവാഹമാണ് വന്ന് കൊണ്ടിരിക്കുന്നത്. ഏവരെയും സ്നേഹിക്കുകയും പഠനത്തിലും പഠനേതര പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു റാഫിയെന്നാണ് ടീച്ചര്‍മാര്‍ ഓര്‍മിക്കുന്നത്. പാല്‍ ഉല്‍പന്നങ്ങളോട് ശരീരത്തിലെ പ്രതിരോധ സംവിധാനം അസാധാരണായ വിധത്തില്‍ പ്രതികരിക്കുന്നതാണ് ഡയറി അലര്‍ജി എന്നറിയപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് ചിലരുടെ ശരീരത്തില്‍ തടിപ്പുകള്‍, ചൊറിച്ചില്‍, ഛര്‍ദി തുടങ്ങിയവ ഉണ്ടാകാം. എന്നാല്‍ റാഫിക്ക് സംഭവിച്ചത് പോലെ അനാഫിലാറ്റിക് ഷോക്കുണ്ടായാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category