1 GBP = 86.00INR                       

BREAKING NEWS

ഇന്ന് 11.45ന് ബോറിസ് ജോണ്‍ സന്‍ ടോറികളുടെ നേതാവായാല്‍ ഉടന്‍ തെരേസ മേ രാജ്ഞിയെ കണ്ട് രാജി സമര്‍പ്പിക്കും; നാളെ മുന്‍ ലണ്ടന്‍ മേയര്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ഒക്ടോബര്‍ 31ന് മുമ്പ് ഡീല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രക്സിറ്റില്‍ ഉറച്ച് ബോറിസ്; മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രിമാര്‍

Britishmalayali
kz´wteJI³

ബോറിസ് ജോണ്‍സനെ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയും ടോറി പാര്‍ട്ടി നേതാവുമായി ഇന്ന് 11.45ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി തന്റെ പുറകില്‍ ഐക്യത്തോടെ നിലകൊള്ളുന്നുവെന്ന് ബോറിസ് ബോധിപ്പിക്കുന്നതിനെ തുടര്‍ന്നായിരിക്കും ഈ പ്രഖ്യാപനം. എന്നാല്‍ ബോറിസ് നമ്പര്‍ പത്തിലേക്കെത്തുന്നതിനെ കടുത്ത രീതിയില്‍ എതിര്‍ത്ത് സ്വന്തം പാര്‍ട്ടിയിലുള്ള നിരവധി പേര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബോറിസിന് 60 ശതമാനത്തോളം വോട്ടുകള്‍ നേടാന്‍ സാധിച്ചുവെന്നാണ് ബോറിസിന്റെ ക്യാമ്പിലെ ഉറവിടങ്ങള്‍ അവകാശപ്പെടുന്നത്.

ഈ വിധത്തില്‍ ബോറിസ് ജോണ്‍സന്‍ ടോറികളുടെ നേതാവായാല്‍ ഉടന്‍ തെരേസ മേ രാജ്ഞിയെ കണ്ട് രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നാളെ മുന്‍ ലണ്ടന്‍ മേയര്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും. ഈ വരുന്ന ഒക്ടോബര്‍ 31ന് മുമ്പ് ഡീല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രക്സിറ്റ് നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലാണ് ബോറിസുള്ളത്. എന്നാല്‍ ഇതിനെതിരെ കടുത്ത മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രിമാര്‍ രംഗത്തെത്തിയിട്ടുമുണ്ട്. തനിക്കെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രചാരണം ആരംഭിച്ചതിനാല്‍ ഐക്യത്തിനായി ബോറിസ് ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിച്ചേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. 

ആറാഴ്ച നീണ്ട് നിന്ന മത്സരത്തെ തുടര്‍ന്നാണ് ബോറിസ് അന്തിമമായി ജേതാവായി പ്രഖ്യാപിക്കാന്‍ പോകുന്നത്. അവസാനഘട്ടത്തില്‍ ബോറിസും ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടുമാണ് മത്സരരംഗത്തുള്ളത്. പ്രധാനമായും ബ്രക്സിറ്റിനെ മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യത്തെ ടോറി നേതൃത്വ മത്സരം മുന്നോട്ട് നീങ്ങിയിരുന്നത്.  ബോറിസിന് 60 ശതമാനം വോട്ടുകളും ലഭിക്കുമെന്നതിനാല്‍ അദ്ദേഹത്തിന് തന്റെ ശത്രുക്കളെ എളുപ്പത്തില്‍ കെട്ട് കെട്ടിച്ച് അധികാരത്തിലെത്താനാവുമെന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പ് ഇന്നലെ രാത്രി പ്രവചിച്ചിരിക്കുന്നത്.

നോ ഡീലുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ബോറിസിന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ റിമെയിന്‍ ഗ്രൂപ്പുകാര്‍ ശ്രമിക്കുമെന്ന ആശങ്ക ശക്തമായതിനെ തുടര്‍ന്നാണ് പാര്‍ട്ടിയിലെ ഐക്യത്തിനായി ബോറിസ് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. ഇന്നലെ ബോറിസിന്റെ മുന്‍ ഡെപ്യൂട്ടിയായ അലന്‍ ഡന്‍കന്‍ ഫോറിന്‍ ഓഫീസ് മിനിസ്റ്റര്‍ സ്ഥാനത്ത് നിന്നും രാജി വച്ചിരുന്നു. ബോറിസ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത് തടയിടുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ രാജി. ബോറിസ് അധികാരത്തിലെത്തുന്നതിന് മുമ്പ് താന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വയ്ക്കുമെന്ന് റോറി സ്റ്റിയൂവര്‍ട്ട് ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് മുമ്പ് ചാന്‍ലസര്‍ ഫിലിപ്പ് ഹാമണ്ടും ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൗകെയും ഇതേ ഭീഷണി പുറപ്പെടുവിച്ച് രംഗത്തെത്തിയിരുന്നു. 



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category