1 GBP = 93.80 INR                       

BREAKING NEWS

ഇറാനോട് പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ബ്രിട്ടീഷ് കപ്പലുകള്‍ സഖ്യസേനയ്ക്ക് നാണക്കേടാവുന്നു; ഇറാനെ ഭയന്ന് ബ്രിട്ടീഷ്-അമേരിക്കന്‍- സൗദി പതാകകള്‍ മാറ്റി ചൈനീസ് പതാക സ്ഥാപിച്ച് കപ്പല്‍ കമ്പനികള്‍; മലയാളികള്‍ അടങ്ങിയ ജീവനക്കാരോടൊപ്പം കപ്പല്‍ പിടിച്ചിട്ട് മൂന്ന് ദിവസമായിട്ടും ഒന്നും ചെയ്യാനാവാതെ അമേരിക്കയും സഖ്യകക്ഷികളും; ഇറാനോട് ഏറ്റു മുട്ടിയാല്‍ വമ്പന്‍ പണിയെന്ന് തിരിച്ചറിഞ്ഞ് സായിപ്പന്‍മാര്‍

Britishmalayali
kz´wteJI³

ലയാളികള്‍ അടങ്ങിയ ജീവനക്കാരോടൊപ്പം ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനെ ഇംപെറോ ഇറാന്‍ പിടിച്ചിട്ടിട്ട് മൂന്ന് ദിവസമായിട്ടും ഇതിനെതിരെ ഒന്നും ചെയ്യാനാവാത്ത ബ്രിട്ടന്റെ റോയല്‍ നേവിക്കെതിരെയുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളും ശക്തമാകുന്നു. ഇത്തരത്തില്‍ ഇറാനോട് പ്രതികരിക്കാന്‍ ശേഷിയില്ലാതെ ബ്രിട്ടീഷ് കപ്പലുകള്‍ സഖ്യസേനയ്ക്ക് കടുത്ത നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ ഇറാനെ പേടിച്ച് ബ്രിട്ടീഷ്-അമേരിക്കന്‍-സൗദി പതാകകള്‍ മാറ്റി ചൈനീസ് പതാക സ്ഥാപിച്ചാണ് നിരവധി കപ്പല്‍ കമ്പനികള്‍ ഗള്‍ഫിലൂടെ കപ്പലോടിക്കുന്നതെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.  

ബ്രിട്ടീഷ്  കപ്പല്‍  ഇറാന്‍ പിടിച്ചെടുത്തിട്ടും ഇത്രയും ദിവസമായിട്ടും ഒന്നും ചെയ്യാനാവാതെ അമേരിക്കയും സഖ്യകക്ഷികളും നാണം കെട്ടിരിക്കുന്ന അവസ്ഥയാണുള്ളത്.  ഇറാനോട് ഏറ്റ് മുട്ടിയാല്‍ വമ്പന്‍ പണിയെന്ന് സായിപ്പന്‍മാര്‍ തിരിച്ചറിഞ്ഞതിനാലാണ് ഈ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. സമീപവര്‍ഷങ്ങളിലായി കടുത്ത തോതില്‍ ചെലവ് ചുരുക്കല്‍ നയം നടപ്പിലാക്കിയതിനാലാണ് ബ്രിട്ടീഷ് നേവിയ്ക്ക് ഇറാനെ ചോദ്യം ചെയ്യാന്‍ കരുത്തില്ലാതെ പോയതെന്ന് ആരോപിച്ച് മുന്‍ അഡ്മിറലുകള്‍ളും  വിവിധ രാഷ്ട്രീയ നേതാക്കളും  അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

ചെലവ് ചുരുക്കല്‍ കാരണം ബ്രിട്ടീഷ് നേവിയ്ക്ക് നിലവില്‍ പടക്കപ്പലുകളുടെ കടുത്ത അപര്യാപ്തയുണ്ടെന്നാണ് മുന്‍ ഫസ്റ്റ് സീ ലോര്‍ഡായ ആദം വെസ്റ്റ് പറയുന്നത്. ബ്രിട്ടീഷ് താല്‍പര്യങ്ങളെ കാക്കുന്നതിന് നേവി പര്യാപ്തമല്ലാത്ത വിധത്തില്‍ ചുരുങ്ങിപ്പോയിരിക്കുന്നുവെന്നാണ് ഡിഫെന്‍സ് മിനിസ്റ്ററായ ടോബിയാസ് എല്‍വുഡ് സമ്മതിക്കുന്നത്. എന്നാല്‍ അടുത്ത പ്രധാനമന്ത്രിയായി ചുതലയേല്‍ക്കാന്‍ പോകുന്ന ബോറിസ് ജോണ്‍സന്‍ ഈ പ്രശ്നത്തില്‍ പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ബ്രിട്ടന്റെ ഓയില്‍ ടാങ്കര്‍ ഒമാന്‍ സമുദ്ര ഭാഗത്ത് കൂടെ സഞ്ചരിക്കുമ്പോള്‍ ഇറാന്‍ വെള്ളിയാഴ്ച പിടിച്ചെടുത്തിട്ടും അതിനെതിരെ ബ്രിട്ടന്‍ ചെറുവിരല്‍ അനക്കാത്തതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച വിമര്‍ശനം ശക്തമായിരിക്കുന്നത്.

ബ്രിട്ടന്റെ നേവി 2005 മുതല്‍ നാശത്തിന്റെ വക്കിലാണെന്നാണ് റിട്ടയേര്‍ഡ് കമാന്‍ഡര്‍ ഓഫ് യുകെ മാരിടൈം ഫോഴ്സസായ റിയര്‍ അഡ്മിറല്‍ അലെക്സ് ബര്‍ട്ടന്‍ ഇന്നലെ ആരോപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ബ്രിട്ടന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ രാജ്യത്തിന് സാധിക്കാതെ പോയിരിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. 1982ല്‍ റോയല്‍ നേവിയില്‍ നാല് എയര്‍ക്രാഫ്റ്റ് കാരിയറുകളുണ്ടായിരുന്നുവെങ്കില്‍ 2008ല്‍ അത് രണ്ടായും 2019ല്‍ അത് ഒന്നായുമാണ് ചുരുങ്ങിയിരിക്കുന്നത്. അതു പോലെ തന്നെ ഫ്രിഗേറ്റുകളുടെ കാര്യത്തില്‍ ഇത് ഇക്കാലത്തിനിടെ 47ല്‍ നിന്നും 17ഉം 13ഉമായാണ് ചുരുങ്ങിയിരിക്കുന്നത്. സബ്മറൈനുകളാവട്ടെ 16ല്‍ നിന്നും 13ഉം 10മായും ചുരുങ്ങിയിരിക്കുന്നു.

ബ്രിട്ടീഷ്, അമേരിക്കന്‍ കപ്പലുകള്‍ക്ക് ഇറാന്‍ ഭീഷണിയായ സാഹചര്യത്തില്‍ അപകടം ഒഴിവാക്കുന്നതിനായി  ഗള്‍ഫിലൂടെ കപ്പലോടിക്കുമ്പോള്‍ കപ്പല്‍ കമ്പനികള്‍ ബ്രിട്ടീഷ്-അമേരിക്കന്‍-സൗദി പതാകകള്‍ മാറ്റി ചൈനയുടെ കൊടി കെട്ടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് റിസ്‌ക് മാനേജ്മെന്റ് കമ്പനിയായ ഡ്രൈയാഡ് ഗ്ലോബലിന്റെ തലവനായ ഫില്‍ ഡയാകോണ്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ ബ്രിട്ടന്റെ സ്റ്റെനെ ഇംപെറോ എന്ന കപ്പല്‍ റാഞ്ചിയതിനെ തുടര്‍ന്നാണീ മുന്‍ കരുതല്‍ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category