1 GBP = 93.80 INR                       

BREAKING NEWS

ഇന്ന് താപനില 30 ഡിഗ്രിയാകും; വ്യാഴാഴ്ച 36 ഡിഗ്രി വരെ ഉയരും; ജൂലൈയിലെ ചൂട് റെക്കോര്‍ഡ് തകര്‍ത്ത് ഉഷ്ണം വളരും; നാട്ടില്‍ അവധിക്ക് പോകാത്തവര്‍ക്ക് നാട്ടിലെ പോലെ തന്നെ ആഹ്ലാദിക്കാവുന്ന ചൂടന്‍ ആഴ്ചയെത്തിക്കഴിഞ്ഞു

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ ഈ ആഴ്ച താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മേലെ പോകുമെന്ന മുന്നറിയിപ്പ് പുറത്ത് വന്നതിനെ തുടര്‍ന്ന് അധികൃതര്‍ കടുത്ത ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. താപനില നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്ന് ഇന്ന് അത് 30 ഡിഗ്രിയാകുമെന്നാണ് പ്രവചനം. തുടര്‍ന്ന് വ്യാഴാഴ്ച 36 ഡിഗ്രി വരെ ഉയരുകയും ചെയ്യും. ഇത്തരത്തില്‍ ജൂലൈയിലെ ഇതിന് മുമ്പത്തെ റെക്കോര്‍ഡ് തകര്‍ത്ത് ഉഷ്ണം വളരുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്. ഇതിനാല്‍ ഇപ്രാവശ്യം നാട്ടില്‍ അവധിക്ക് പോകാത്തവര്‍ക്ക് നാട്ടിലെ പോലെ തന്നെ ആഹ്ലാദിക്കാവുന്ന ചൂടന്‍ കാലാവസ്ഥയാണ് ഈ ആഴ്ച ബ്രിട്ടനിലും അനുഭവപ്പെടാന്‍ പോകുന്നത്. 

ഇതിന് മുമ്പ് 2015ല്‍ രേഖപ്പെടുത്തിയിരുന്ന 36.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു ജൂലൈയിലെ ഏറ്റവും വലിയ താപനില. എന്നാല്‍ ഇപ്രാവശ്യം ആ റെക്കോര്‍ഡ് ഭേദിക്കപ്പെടുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ഈ വിധത്തില്‍ താപനില അപകടകരമായ വിധത്തില്‍ ഉയരുന്നതിനാല്‍ അതില്‍ നിന്നും രക്ഷ നേടുന്നതിനുള്ള മുന്‍കരുതല്‍ നടപടികളെടുക്കണെന്ന കടുത്ത മുന്നറിയിപ്പ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഉയര്‍ത്തിയിട്ടുണ്ട്.  ചൂടിനെ പ്രതിരോധിക്കുന്നതിനായി വീടുകളുടെയും മറ്റും ജനലുകള്‍ മറയ്ക്കണമെന്നും മുറികളിലെ തണുപ്പ് നിലനിര്‍ത്തണമെന്നും രാവിലെ 11 മണിക്കും ഉച്ച്ക്ക് ശേഷം മൂന്ന് മണിക്കുമിടയില്‍ കഴിയുന്നതും പുറത്തേക്ക് പോകരുതെന്നും പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പേകുന്നു. 

ചൂടിനെ പ്രതിരോധിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കണമെന്നും അമിതമായി മദ്യം കഴിക്കരുതെന്നും അയവുള്ളതും തണുപ്പേകുന്നതുമായ വസ്ത്രം ധരിക്കണമെന്നും ആരോഗ്യ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് പെരുകി വരുന്ന സാഹചര്യത്തില്‍ വീട്ടിലുള്ളവര്‍ക്കോ അയല്‍വാസികള്‍ക്കോ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന കാര്യത്തില്‍ ഏവരും ജാഗ്രത പുലര്‍ത്തണമെന്നാണ് ഇംഗ്ലണ്ടിലെ നഴ്സിംഗ് ഓഫീസറായ റുത്ത് മേയ് കടുത്ത നിര്‍ദേശമേകിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ ഭൂമിയിലേക്കെത്തുന്നതിനാല്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നും ഇന്നും വ്യാഴാഴ്ചക്കും ഇടയില്‍ സൗത്തിലും ഈസ്റ്റിലും ഇതിന് സാധ്യതയേറെയാണെന്നും മുന്നറിയിപ്പുണ്ട്. 

കടുത്ത ചൂടേറിയ സാഹചര്യത്തില്‍  സതേണ്‍ ഏരിയകളില്‍ മലിനീകരണത്തിന്റെ തോതുയരാനും സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് ആസ്ത്മ ബാധിതര്‍ക്ക് കടുത്ത പ്രയാസങ്ങളുണ്ടാകും. ചില സെന്‍ട്രല്‍, സതേണ്‍ ഏരിയകളില്‍ ഇന്ന് മുതല്‍ രാത്രിയിലെ താപനില റെക്കോര്‍ഡ് തകര്‍ക്കുമെന്നും ഇതിനെ തുടര്‍ന്ന് താപനില ഇവിടങ്ങളില്‍ 24 ഡിഗ്രിയിലെത്തുമെന്നുമാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നത്.  ഇന്ന് ചിലയിടങ്ങളില്‍ താപനില 34 ഡിഗ്രി വരെയെത്തുന്നതായിരിക്കും.  ഉഷ്ണതരംഗം അതിന്റെ മൂര്‍ധന്യത്തിലെത്തുന്നതിന് മുമ്പ് ചിലയിടങ്ങളില്‍ രാത്രിയില്‍ ഇടിയോട് കൂടിയ കാറ്റുകളും വീശിയടിക്കുന്നതായിരിക്കും.  വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാത്രിയും താപനില വര്‍ധിച്ച് വരുന്ന അവസ്ഥയായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category