1 GBP = 94.40 INR                       

BREAKING NEWS

ചാന്ദ്ര വിക്ഷേപണ ദൗത്യത്തില്‍ ലോകം ഇന്ത്യക്കു മുന്നില്‍ കൈകൂപ്പുമ്പോള്‍ മുള്ളും മുനയും വച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍; അടിമ രാജ്യം എന്ന നിലയില്‍നിന്നും ലോക നായക പദവിയില്‍ എത്തിയതില്‍ അസൂയക്കാര്‍ കൂട്ട് പിടിക്കുന്നത് ഇന്ത്യന്‍ 'ബുജി'കളെ; മൂണ്‍ ക്ലബില്‍ ലോകത്തിപ്പോള്‍ ഇന്ത്യയടക്കം നാല് രാജ്യങ്ങള്‍ മാത്രം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: രണ്ടു നൂറ്റാണ്ട് അടിമകളായി കഴിഞ്ഞവര്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയതിന്റെ അസഹിഷ്ണുത മറച്ചു വയ്ക്കാതെ വീണ്ടും ബ്രിട്ടീഷ് മാധ്യമങ്ങള്‍. ലോകം മുഴുവന്‍ ഇന്ത്യയുടെ ചരിത്ര നേട്ടത്തിന് മുന്നില്‍ കൈകൂപ്പുമ്പോഴാണ് മറ്റൊന്നും പറയാനില്ലാതെ പതിവ് പല്ലവി പാടി ബ്രിട്ടീഷ് മാധ്യമങ്ങള്‍ അപഹാസ്യരാകുന്നത്. പറഞ്ഞത് വീണ്ടും പറയുന്നതിലെ അഭംഗി ഒഴിവാക്കാന്‍ ഇന്ത്യ വിജയകരമായി ചന്ദ്രയാന്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ പട്ടിണിയും ദാരിദ്ര്യവും പറഞ്ഞു കുശുമ്പ് വിളമ്പാന്‍ ഇത്തവണ ബ്രിട്ടീഷ് മാധ്യമങ്ങള്‍ കൂട്ട് പിടിച്ചത് ഇന്ത്യന്‍ ബുദ്ധിജീവികളെയാണെന്ന് മാത്രം.

ബ്രിട്ടന് സ്വന്തമായി ഉപഗ്രഹ വിക്ഷേപണം ചിലവേറിയതാണെന്നു തിരിച്ചറിഞ്ഞു ഗതിയില്ലാതെ ഇന്ത്യന്‍ റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപണം നടത്തി വിവരങ്ങള്‍ കൈക്കലാക്കുന്ന രാജ്യം ആയിരുന്നിട്ടു കൂടി ഇന്ത്യ ശാസ്ത്ര രംഗത്തും ലോക നേതൃ പദവി കൈയ്യാളുന്നതിന്റെ മുഴുവന്‍ ചൊരുക്കും മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍പ്പുണ്ട്. മുന്‍പ് ഇന്ത്യക്കു നല്‍കുന്ന ഇന്റര്‍നാഷണല്‍ ഫണ്ട് ഇനി നല്‍കേണ്ടതില്ലെന്ന് റിപ്പോര്‍ട്ടുകളും മുഖപ്രസംഗങ്ങളും എഴുതിക്കൂട്ടിയ മാധ്യമങ്ങള്‍ അതുകൊണ്ടൊന്നും ഇന്ത്യയുടെ മുന്നേറ്റം തടയാന്‍ ആകുന്നില്ലെന്നു കണ്ടപ്പോഴാണ് കുശുമ്പ് പറച്ചിലിന്റെ മാര്‍ഗത്തിലേക്ക് നീങ്ങുന്നത്.

ചാന്ദ്ര പഠനത്തിനായി സ്വന്തം ഉപഗ്രഹ വിക്ഷേപണം നടത്തിയ നാലു ലോക രാജ്യങ്ങളില്‍ അമേരിക്കയ്ക്കും റഷ്യക്കും ചൈനക്കും ഒപ്പം  ഇന്ത്യയും എത്തിയെന്നു പറയുമ്പോഴും ചന്ദ്രയാന്‍ രണ്ടാം ഘട്ടത്തിന്റെ വിശദംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നതിനു പകരം ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ച് ഇതേ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശം നടത്തുന്ന വിലകുറഞ്ഞ സമീപനമാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ സ്വീകരിച്ചത്.

ഒന്‍പതു വര്‍ഷം മുന്‍പ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസ് ആതിഥ്യം ഏറ്റെടുത്തപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അന്നും കായിക വേദിയിലേക്ക് എത്തും മുന്നേ ഡല്‍ഹിയിലെയും ഹരിയാനയിലെയും ചേരി പ്രദേശങ്ങള്‍ കണ്ടെത്തി ദാരിദ്ര്യത്തിന്റെ മുഖം ലോകത്തിനു കാട്ടി കൊടുക്കുക ആയിരുന്നു. സ്ലംഡോഗ് മില്ല്യണയര്‍ എന്ന ലോക സിനിമ പിറന്ന നാട്ടില്‍ ദാരിദ്ര്യം മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്ന നിലപാടാണ് ഇന്ത്യയുടെ ഓരോ നേട്ടവും ലോകം ചര്‍ച്ചയാക്കുമ്പോള്‍ ബ്രിട്ടനിലെ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്.

മുന്‍പ് കടുത്ത വലതു പക്ഷ പത്രമായ ദി സണ്‍ അടക്കമുള്ളവയാണ് വിദ്വെഷ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കുറേക്കൂടി മാന്യത പുലര്‍ത്തി റിപ്പോര്‍ട്ട് ചെയ്തിരുന്ന ദി ടെലിഗ്രാഫ് അടക്കമുള്ളവ ആ നിരയിലേക്ക് മാറി എന്നതാണ് രസകരം. ഇന്ത്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാരെ തന്നെ ഉപയോഗിച്ചാണ് നെഗറ്റീവ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്നതും കാണാതിരിക്കാനാകില്ല.

ഇപ്പോള്‍ ചാന്ദ്ര പഠനത്തിന് യാത്രയായ ഉപഗ്രഹത്തിനായി 120 മില്യണ്‍ ചിലവാക്കിയ ഇന്ത്യ രാജ്യത്തിന്റെ 75 സ്വാതന്ത്ര്യ പിറവി ആഘോഷിക്കുന്നതിന്റെ ഭാഗമായി മനുഷ്യരെ വഹിക്കുന്ന ഉപഗ്രഹം സൗരയൂഥത്തില്‍ എത്തിക്കും എന്ന് മുന്‍പ് മോഡി നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള വാക്കുകള്‍ കടമെടുത്തു ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഐഎസ്ആര്‍ഒ യുടെ ബഡ്ജറ്റ് 1.3 ബില്യണില്‍ നിന്നും നാല് ബില്യണ്‍ ആയി കുത്തനെ ഉയര്‍ത്തി എന്നും പത്രം സൂചിപ്പിക്കുന്നുണ്ട്.
ലോകത്തിനു മുന്നില്‍ വീമ്പു കാട്ടാനുള്ള ഇത്തരം പദ്ധതികള്‍ ഏറ്റെടുത്തു വിജയിപ്പിക്കുന്ന ഇവന്റ് മാനേജര്‍ ആയി മാറാന്‍ ഇന്ത്യക്കു സാധിക്കും. എന്നാല്‍ മനുഷ്യ നന്മക്കും സാമൂഹിക നേട്ടത്തിനും ആവശ്യമായ ദീര്‍ഘകാല പദ്ധതി ഏറ്റെടുത്തു വിജയിപ്പിക്കാന്‍ ഇന്ത്യക്കു ഇനിയും കഴിയില്ല എന്നാണ് ഡല്‍ഹി ആസ്ഥാനമായി പവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് എന്ന സ്ഥാപനത്തിലെ സീമ മുസ്തഫയെ കൂട്ടുപിടിച്ചു ടെലിഗ്രാഫ് പറയുന്നത്.

ഭരണ നേട്ടം ഉയര്‍ത്തിക്കാട്ടാന്‍ ഇത്തരം വഴികള്‍ തേടുന്നവര്‍ എല്ലാവര്‍ക്കും ഭക്ഷണം, നല്ല വായു, ജലം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, ജോലി എന്ന അടിസ്ഥാന ഘടകങ്ങള്‍ മനഃപൂര്‍വം മറന്നു പോകുകയാണെന്നും സീമ ആരോപിക്കുന്നു. എന്നാല്‍ ജൂലൈ 15 നു റോക്കെറ്റിലെ തകരാര്‍ കണ്ടെത്തി കൃത്യം  ഒരാഴ്ചക്കകം വിക്ഷേപണം വിജയമാക്കാന്‍ കഴിഞ്ഞ സാങ്കേതിക മികവ് ചൂണ്ടിക്കാട്ടാന്‍ പത്രം മറക്കുന്നില്ല. വിക്ഷേപണത്തിന് വെറും 56 മിനിറ്റ് മുന്‍പ് കണ്ടെത്തിയ ഹീലിയം ഗ്യാസ് ബോട്ടിലിലെ തകരാര്‍ വെറും 48 മണിക്കൂര്‍ സമയത്തിലാണ് ശാസ്ത്രന്ജ്ഞാര്‍ പരിഹാരം കണ്ടെത്തിയത്.

മുന്‍പ് 2008 ല്‍ ചന്ദ്രയാന്‍ ഒന്നാം ഘട്ടവും ആറു വര്‍ഷം കഴിഞ്ഞു ചൊവ്വ പര്യാവശേഷണ വാഹനവും വിക്ഷേപിച്ച ഇന്ത്യയുടെ മൂന്നാമത്തെ തന്ത്ര പ്രധാന വിക്ഷേപണമാണ് ഇന്നലെ നടന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ മനുഷ്യ വാഹക വാഹനം കൂടി ശൂന്യാകാശത്തു എത്തിക്കാന്‍ കഴിഞ്ഞാല്‍ സ്വന്തം നിലയില്‍ ഈ നേട്ടം സാധിക്കുന്ന രാജ്യം എന്ന നിലയില്‍ കൂടി ആയിരിക്കും ലോകം ഇന്ത്യയുടെ വിജയം ആഘോഷിക്കുക. ഇന്ത്യ ചന്ദ്രയാന്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ഏറ്റവും വിമര്‍ശവുമായി എത്തിയത് സര്‍ക്കാര്‍ മാധ്യമം ആയ ബിബിസി തന്നെ ആയിരുന്നു.

എന്നാല്‍ ചന്ദ്രയാന്‍ പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തില്‍ ബിബിസി ഏറെക്കുറെ വിമര്‍ശക നിരയില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്, മാത്രമല്ല പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ച് പ്രത്യേക ഫീച്ചറുകളും നല്‍കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ചന്ദ്രയാന്‍ രണ്ടിന്റെ ആദ്യ വിക്ഷേപണം കഴിഞ്ഞ ആഴ്ച തടസപ്പെട്ടപ്പോള്‍ ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്ത ലോക മാധ്യമങ്ങള്‍ അതിവേഗത്തില്‍ വിക്ഷേപണം പൂര്‍ത്തിയായപ്പോള്‍ അത്ര വലിയ ആവേശമല്ല നല്‍കിയത് എന്നതും പ്രത്യേകതയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category