1 GBP = 97.40 INR                       

BREAKING NEWS

ലോകത്തിനു മുന്നില്‍ നാണം കെട്ടു ബ്രിട്ടന്‍; സ്വരം മയപ്പെടുത്തി തെരേസ മേ; ലോകപദവികളില്‍ പടിയിറങ്ങുന്ന ബ്രിട്ടന്‍ ഇനിയൊരിക്കലും കടലില്‍ മേധാവിത്വം കാട്ടാനാകില്ലെന്നു തെളിയിച്ചു കപ്പല്‍ പ്രതിസന്ധി; കിരീടത്തിലെ പേടിത്തൊണ്ടനായ കൊച്ചിന്‍ ഹനീഫയുടെ ഗുണ്ടയുടെ അവസ്ഥയില്‍ ബ്രിട്ടീഷ് നാവികസേന

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: അമേരിക്കയും ബ്രിട്ടനും എന്ന് കേട്ടാല്‍ ലോകം ഞെട്ടിയിരുന്ന കാലം എന്നെന്നേക്കുമായി അവസാനിച്ചു എന്ന് തെളിയിക്കുന്ന സംഭവമായി മാറുകയാണ് ബ്രിട്ടന്റെ ചരക്കു കപ്പല്‍ പിടിച്ചെടുത്ത ഇറാന്റെ നടപടിയെന്ന് ലോകം വിലയിരുത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പടകളില്‍ ഒന്ന് സ്വന്തമായി ഉണ്ടായിട്ടും ചങ്കൂറ്റം കാട്ടി ഇറാന്‍ ഹെലികോപ്റ്ററില്‍ പറന്നെത്തി പിടിച്ചെടുത്ത ബ്രിട്ടന്റെ ചരക്കു കപ്പല്‍ സ്റ്റെന്ന ബള്‍ക്ക് എന്ന് വിട്ടുകിട്ടും എന്ന് കാത്തിരിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്ന നിലയിലേക്ക് നീങ്ങുകയാണ് കാര്യങ്ങള്‍. ഇത് കൃത്യമായി വെളിപ്പെടുത്തുന്നതാണ് ബ്രിട്ടന്റെ മൃദുസ്വരം.

ഇറാനുമായി ഏറ്റുമുട്ടാന്‍ ഇല്ലെന്നു സ്ഥാനം ഒഴിയാന്‍ മണിക്കൂറുകള്‍ കൈവശം ഉള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറയുമ്പോള്‍ ഇക്കാര്യത്തില്‍ ബ്രിട്ടന്റെ നിസഹായത കൂടിയാണ് ബോധ്യമാകുന്നത്. സ്വന്തം പതാക വഹിക്കുന്ന, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചു കടലില്‍ യാത്ര ചെയ്തു എന്ന് പറയപ്പെടുന്ന ഒരു കപ്പല്‍ മറ്റൊരു രാജ്യം തികച്ചും ധിക്കാരപരമായി പിടിച്ചെടുത്ത വാര്‍ത്ത ലോകം ഞെട്ടലോടെ കേട്ടിട്ടും വേണ്ടത്ര സ്വരം കടുപ്പിക്കാന്‍ ബ്രിട്ടന് കഴിയാതെ പോകുന്നത് രാജ്യത്തിന്റെ ഇപ്പോഴത്തെ ലോകനേത്ര പദവിയില്‍ ഉള്ള വിലയിടിച്ചില്‍ കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.

പൂര്‍ണ ആയുധ സജ്ജമായ ഒരു യുദ്ധക്കപ്പലും നാല് മൈന്‍ വാരികളും ബ്രിട്ടന്റേതായി ഗള്‍ഫ് കടലില്‍ കിടക്കുമ്പോഴാണ് ഏറെ മയപ്പെട്ട വാക്കുകളുമായി ഇറാനെ അഭിസംബോധന ചെയ്യുന്ന തെരേസ മേയുടെ വാക്കുകള്‍ വ്യഖ്യാനിക്കപ്പെടുന്നത്. താന്‍ വലിയ ഗുണ്ടയാണെന്നു ഭവിക്കുകയും എന്നാല്‍ വാസ്തവത്തില്‍ പേടിത്തൊണ്ടന്‍ ആണെന്ന് കാണികളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് ബ്രിട്ടീഷ് നാവിക സേന. ഇതിനര്‍ത്ഥം ബ്രിട്ടന് മുന്‍പത്തെ പോലെ മുന്‍പത്തെ പോലെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ബഹുമാനം കിട്ടുന്നില്ല എന്ന രീതിയിലും വിദഗ്ധര്‍ വിലയിരുത്തുന്നു.

ബ്രക്സിറ്റിന്റെ കടമ്പകള്‍ താണ്ടാന്‍ പ്രയാസപ്പെടുന്ന ബ്രിട്ടന് യൂറോപ്യന്‍ ശക്തി എന്ന ലേബല്‍ നഷ്ടമാകുന്നത് ലോകത്തിന്റെ കാഴ്ചപ്പാടുകളില്‍ ഏതു വിധത്തില്‍ കൂടിയാണ് പ്രതിഫലിക്കുന്നത് എന്നും കാട്ടിത്തരുകയാണ് കപ്പല്‍ സംഭവം. കപ്പലില്‍ ഉള്ള ജീവനക്കാരോട് മാന്യമായി പെരുമാറുന്ന ഇറാന്‍ അധികൃതര്‍ തങ്ങള്‍ക്കു പറയാന്‍ ഉള്ളത് ഇത്തരത്തിലാണ് എന്ന് അമേരിക്കയെയും ബ്രിട്ടനേയും ബോധ്യപ്പെടുത്താന്‍ കൂടിയാണ് ചരക്കു കപ്പല്‍ പിടിച്ചെടുത്തത്. അനാവശ്യ പ്രകോപനവുമായി തങ്ങളുടെ അടുത്തേക്ക് വരണ്ട എന്ന സന്ദേശം തന്നെയാണ് ഇറാന്‍ നല്‍കുന്നത്. ഉപരോധവും നയതന്ത്ര ഭീക്ഷണിയും ഒന്നും ഫലിക്കില്ലെന്നു വ്യക്തമായപ്പോഴാണ് മൃദു സ്വരം ഉപയോഗിക്കാന്‍ ബ്രിട്ടന്‍ തയ്യാറാകുന്നത്.

കപ്പല്‍ തട്ടിയെടുക്കാനുള്ള ഇറാന്റെ പദ്ധതി മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല എന്നതും അന്താരാഷ്ട്ര സമൂഹത്തില്‍ ബ്രിട്ടന് നാണക്കേടായി. ഈ സംഭവത്തില്‍ ഇതുവരെ ബ്രിട്ടന്‍ മറ്റു രാജ്യങ്ങളുടെ സഹായം പരസ്യമായി തേടിയിട്ടില്ല. ഇക്കാര്യത്തില്‍ ബ്രിട്ടനെ ഏറ്റവും അധികം സഹായിക്കാന്‍ കഴിയുന്നത് ഇറാനുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഇന്ത്യക്കാണ്. മാത്രമല്ല, മൂന്നു മലയാളികള്‍ ഉള്‍പ്പെടയുള്ള ഇന്ത്യക്കാരാണ് കപ്പല്‍ ജീവനക്കാര്‍ എന്നത് ഇന്ത്യയുടെ ഉത്തരവാദിത്തം കൂട്ടുകയും ചെയ്യുന്നു. ജീവനക്കാരെ വിട്ടുകിട്ടുന്നതിനു സംഭവം അറിഞ്ഞത് മുതല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇറാനുമായി ബന്ധപ്പെടുകയാണ്.

എന്നാല്‍ ജീവനക്കാരെ വിട്ടുനല്‍കുന്ന കാര്യത്തില്‍ ഇറാന്‍ ഒരു ഉറപ്പും ഇന്ത്യക്കു നല്‍കിയതായി സൂചനയുമില്ല. പ്രശനം ഇറാനും ബ്രിട്ടനും തമ്മിലാണ് എന്ന നിലയിലാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ എണ്ണ വ്യാപാരം ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന ഇറാന്‍ നിഷ്‌കരുണം ഇന്ത്യയുടെ അഭ്യര്‍ത്ഥന തള്ളിക്കളയും എന്ന് കരുതാനാകില്ല. അതേ സമയം തങ്ങളുടെ കടല്‍ മേഖല അതിക്രമിച്ചു കയറി എന്ന ന്യായം ഉയര്‍ത്തി അല്‍പം സമ്മര്‍ദം ബ്രിട്ടന് മേല്‍ നല്‍കാനുള്ള നീക്കം ഇറാന്‍ ആഗ്രഹിക്കുക ആണെകില്‍ ജീവനക്കാരുടെ വിടുതല്‍ വൈകും എന്നാണ് സൂചന.
ഏറെ നാളുകളായി അമേരിക്കയുമായി കൊമ്പു കോര്‍ത്ത് നീങ്ങുന്ന ഇറാന്, അമേരിക്കന്‍ സഖ്യ കക്ഷിയായ ബ്രിട്ടന്റെ കപ്പല്‍ കയ്യില്‍ കിട്ടിയത് ആഘോഷിക്കാന്‍ ഉള്ള അവസരമായി മാറുകയാണ്. തങ്ങള്‍ക്കു പറയാനുള്ളത് ലോകം കേള്‍ക്കട്ടെ എന്ന ന്യായത്തില്‍ കപ്പല്‍ അതിവേഗം വിട്ടു നല്‍കാന്‍ ഇറാന്‍ തയ്യാറാകുമെന്ന് ആരും കരുതുന്നുമില്ല. ഒരു പക്ഷെ ജീവനക്കാരെ വിട്ടു നല്‍കി കപ്പല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ഉള്ള നീക്കമാകും സ്വീകരിക്കുക. തുടക്കത്തില്‍ ജീവനക്കാരെ അതിവേഗം വിട്ടു നല്‍കും എന്ന പ്രതീക്ഷ ഇപ്പോള്‍ കുറയുകയാണ്.

അന്താരാഷ്ട്ര തലത്തില്‍ വിലപേശാന്‍ ജീവനക്കാരെ കസ്റ്റഡിയില്‍ വയ്ക്കുന്നതാണ് ശരിയായ നീക്കം എന്ന തിരിച്ചറിവാണ് ഇപ്പോള്‍ ഇറാന്‍ പുറത്തെടുക്കുന്നത്. ജീവനക്കാരെ അവരുടെ കുടുംബവുമായോ മറ്റോ നേരിട്ട് സംസാരിക്കാന്‍ അവസരം നല്‍കാതെ ചിത്രങ്ങള്‍ ടെലിവിഷന്‍ വഴി കാണിക്കുന്നതിന്റെ ഉദ്ദേശവും ഇതുതന്നെയാണ്. ജീവനക്കാരെ സുരക്ഷിതമായി കൈമാറാം എന്ന ഉറപ്പു ഇറാന്‍ ഇന്ത്യക്കു രഹസ്യമായി ഇതിനകം കൈമാറിക്കഴിഞ്ഞിരിക്കും എന്ന് കരുതുന്നവരും കുറവല്ല. ബ്രിട്ടനേയും അമേരിക്കയെയും പരമാവധി സമ്മര്‍ദ്ദത്തില്‍ ആക്കുക എന്ന തന്ത്രത്തിന് ജീവനക്കാരുടെ മോചനം പരമാവധി താമസിപ്പിക്കുവാന്‍ ഇറാന്‍ തയാറാകും എന്നാണ് നിലവിലെ സൂചനകള്‍ വ്യക്തമാകുന്നത്.
ലോകത്തെ ഏറ്റവും ശക്തമായിരുന്ന നാവികപട കഴിഞ്ഞ ഏതാനും ദശകമായുള്ള ഫണ്ട് വെട്ടിച്ചുരുക്കള്‍ മൂലം ഇപ്പോള്‍ തീരെ ദുര്‍ബലാവസ്ഥയില്‍ ആണെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി തോബിയാസ് എല്‍വുഡ് തന്നെ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫ് കടലിലൂടെ പതിവായി യാത്ര ചെയ്യുന്ന 15 മുതല്‍ 30 വരെ കപ്പലുകളുടെ സുരക്ഷാ മുന്‍നിര്‍ത്തിയാണ് സ്ഥിരമായി നാവിക സാന്നിധ്യം ഇവിടെ ഉറപ്പാക്കുന്നത്. എച്ച്എംഎസ് മോന്ററോസിന് പകരക്കാരായി കൂടുതല്‍ അപകടകാരിയായ എച്ച്എംഎസ് ഡങ്കന്‍ ഉടന്‍ ഗള്‍ഫ് കടലില്‍ എത്തുമെന്നുമാണ് സൂചന. കൂടെ പിന്തുണയുമായി എച്ച്എംഎസ് കെന്റും ഉണ്ടാകും. എന്നാല്‍ ഇതൊന്നും ഇറാനെ ഭയപ്പെടുത്തുന്ന കാര്യങ്ങളല്ല. ബ്രിട്ടീഷ് കപ്പല്‍ പടയില്‍ 77 കപ്പലുകള്‍ ഉണ്ടെങ്കിലും സംഘര്‍ഷ മുഖത്ത് പ്രയോജനമുള്ളവ വെറും ആറെണ്ണമാണ്. കൂടെ പിന്തുണ നല്‍കാന്‍ കഴിവുള്ള 13 ചെറു യുദ്ധക്കപ്പലുകളും 10 മുങ്ങിക്കപ്പലുകളും ഉണ്ട്. ബാക്കിയൊക്കെ പേരിനു പറയാവുന്നവ മാത്രം.

എന്നാല്‍ വെറും മുപ്പതു വര്‍ഷം മുന്‍പ് ബ്രിട്ടന്റെ കൈവശം 133 കപ്പലുകള്‍ ഉണ്ടായിരുന്നതാണ്, കൂടാതെ 33 മുങ്ങിക്കപ്പലുകളും. എന്നാല്‍ അടിക്കടിയായി പണം കിട്ടാതായതോടെ കപ്പല്‍ ശേഷി പാതിയായി കുറയുക ആയിരുന്നു. ഇത് ഒരു വെല്ലുവിളി ഏറ്റെടുക്കേണ്ടി വരുന്ന സമയത്തു പ്രയാസം സൃഷ്ടിക്കുക തന്നെ ചെയ്യുമെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു. ഇപ്പോള്‍ തെരേസ മേ വാക്കുകള്‍ മയപ്പെടുത്താന്‍ നിര്‍ബന്ധതയായതും ഈ കണക്കുകള്‍ മുന്നില്‍ വച്ച് തന്നെയാകും. കയ്യില്‍ ഉള്ളതില്‍ പാതി കപ്പലുകള്‍ സാധാരണ അറ്റകുറ്റ പണികള്‍ക്കും പരിശീലന പരിപാടികള്‍ക്കും ഉപയോഗിക്കുന്നതിനാല്‍ ആവശ്യ സമയത്തു ഉപയോഗിക്കാന്‍ പറ്റുന്നവ പേരിനു മാത്രമായിരിക്കും. നിലവില്‍ ബ്രിട്ടന്റെ കൈവശം ഒരൊറ്റ വിമാനവാഹിനി മാത്രമാണുള്ളത്. അടുത്തൊരൊണ്ണം ഏതാനും മാസങ്ങള്‍ക്കകം കടലില്‍ ഇറങ്ങും. എന്നാല്‍ ഇവ രണ്ടും അമേരിക്ക, റഷ്യ, ചൈന എന്നിവയുടെ കൈവശം ഉള്ള കപ്പലുകളുമായി താരതമ്യം ചെയുമ്പോള്‍ തീരെ ചെറുതുമാണ്.

ഇതുകൂടാതെ നാവിക സേന അംഗങ്ങളുടെ കാര്യത്തിലും അതിവേഗ വെട്ടിക്കുറവ് ആണ് സംഭവിക്കുന്നത്. രണ്ടായിരത്തില്‍ 39000 പേരുണ്ടായിരുന്ന സ്ഥാനത്തു ഇപ്പോള്‍ വെറും 30000 മാത്രം. രണ്ടാം ലോകമഹായുദ്ധം സമാപിക്കുമ്പോള്‍ ബ്രിട്ടന്റെ കൈവശം 861000 നാവിക സേന അംഗങ്ങള്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ ഈ സംഖ്യ 1991 ആയപ്പോഴേക്കും വെറും 60000 ആയി ചുരുങ്ങി. ബഡ്ജറ്റ് വിഹിതം ആനുപാതികമായി വെട്ടിച്ചുരുക്കപ്പെട്ടതാണ് ബ്രിട്ടീഷ് നാവികസേനയെ ഈ വിധം ശോഷിപ്പിച്ചത്. ഒരു കാലത്തു 900 നാവിക സേന കപ്പലുകള്‍ കൈവശം ഉണ്ടായിരുന്ന റോയല്‍ നാവിക സേന ഇനിയൊരിക്കലൂം പ്രതാപം കണ്ടെത്താന്‍ കഴിയാത്ത വിധം തകര്‍ന്നു കഴിഞ്ഞു എന്നതിന്റെ സൂചന കൂടിയാണ് ഗള്‍ഫ് കടലിടുക്കില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category