1 GBP = 93.60 INR                       

BREAKING NEWS

പരിഷ്‌കാരങ്ങള്‍ വിനയാകുന്നു; എംഒടി ടെസ്റ്റില്‍ തോറ്റ് അനേകം വാഹനങ്ങള്‍; 2500 പൗണ്ട് പിഴ കൊടുക്കാതിരിക്കാന്‍ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍

Britishmalayali
kz´wteJI³

യുകെയിലെ മൂന്ന് വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്കെല്ലാം എംഒടി എന്ന വാര്‍ഷിക ടെസ്റ്റ് അഥവാ മിനിസ്ട്രി ട്രാന്‍സ്പോര്‍ട്ട് ടെസ്റ്റ് നിര്‍ബന്ധമാണെന്നറിയാമല്ലോ. വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുന്നതിനും പരിധിയില്‍ കവിഞ്ഞ വിഷപ്പുക പുറന്തള്ളുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുമാണീ ടെസ്റ്റ് നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം എംഒടി നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് പത്ത് മില്യണിലധികം ബ്രിട്ടീഷുകാര്‍ എഒടിയില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇക്കൂട്ടത്തില്‍ നിരവധി പേര്‍ 2500 പൗണ്ട് വരെ പിഴ കൊടുക്കേണ്ട അവസ്ഥയുണ്ടായെന്നും വ്യക്തമായിട്ടുണ്ട്.

എംഒടിയില്‍ വരുത്തിയിരിക്കുന്ന കടുത്ത പരിഷ്‌കാരങ്ങള്‍ മൂലം ടെസ്റ്റില്‍  പരാജയപ്പെട്ട് 2500 പൗണ്ട് വരെ പിഴ കൊടുക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ഓര്‍ത്തിരിക്കേണ്ടതുണ്ട്. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ യുകെയിലെ മോട്ടോറിസ്റ്റുകളില്‍ മൂന്നില്‍ ഒന്നിലധികം പേരും എംഒടി ടെസ്റ്റില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഗ്രീന്‍ഫ്ലാഗ് അടുത്തിടെ നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇതില്‍ 2.8 മില്യണ്‍ ഡ്രൈവര്‍മാര്‍ എംഒടിയില്‍ തീര്‍ത്തും അപകടകരമായ തോതിലാണ് പരാജയപ്പെട്ടിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. അതായത് ഇവരുടെ വാഹനങ്ങള്‍ റോഡ് സുരക്ഷക്ക് അല്ലെങ്കില്‍ പരിസ്ഥിതിക്ക് വന്‍ ഭീഷണിയാണെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. 

പുതിയ നിയമങ്ങള്‍ അനുസിച്ച് ടെസ്റ്റിലെ പിഴവുകള്‍ മൂന്ന് പുതിയ കാറ്റഗറികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡേഞ്ചറസ്, മൈനര്‍, മേജര്‍ എന്നിവയാണാ കാറ്റഗറികള്‍.  ഓരോ പിഴവുകളും എത്രമാത്രം കടുത്തതും അപകടകരവുമാണെന്ന് ഗ്രേഡ് ചെയ്യുകയും ചെയ്യും. പുതിയ നിയമങ്ങള്‍ അനുസരിച്ച്  ഡേഞ്ചറസ് അല്ലെങ്കില്‍ മേജര്‍ തെറ്റുകള്‍ വരുത്തിയാല്‍ ഡ്രൈവര്‍മാര്‍ എംഒടിയില്‍ പരാജയപ്പെടും. എന്നാല്‍ മൈനര്‍ കാറ്റഗറി തെറ്റുകള്‍ വരുത്തുന്നവര്‍ക്ക് ടെസ്റ്റ് പാസാകുകയും ചെയ്യും. ഡേഞ്ചറസ് മാര്‍ക്ക് ലഭിച്ച മോട്ടോറിസ്റ്റുകള്‍ അവരുടെ വാഹനം റോഡിലിറക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും ആവശ്യമായ റിപ്പയര്‍ ചെയ്തിരിക്കണം.

സാധുതയില്ലാത്ത ഒരു എംഒടി സര്‍ട്ടിഫിക്കറ്റുമായി പിടിക്കപ്പെടുന്ന മോട്ടോറിസ്റ്റുകള്‍ 2500 പൗണ്ട് വരെ പിഴയൊടുക്കേണ്ടി വരും . ഇതിന് പുറമെ അവരുടെ ലൈസന്‍സിന് മേല്‍ ആറ് പെനാല്‍റ്റി പോയിന്റുകളും ചുമത്തുന്നതായിരിക്കും. പുതിയ മാറ്റങ്ങള്‍ അനുസരിച്ച് എമിഷന്‍ ടെസ്റ്റിംഗും കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ഇത് പ്രകാരം ഡീസല്‍ കാറുകള്‍ക്ക് എമിഷന്‍ ടെസ്റ്റ് പാസാകുന്നതിന് കടുത്ത മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരും. ഡീസല്‍ കാറുകള്‍ പുറന്തള്ളുന്ന അപകടകരവും വിഷമയവുമായ വാതകങ്ങള്‍ പുറന്തള്ളുന്നത് ഇല്ലാതാക്കുന്നതിനാണ് ഇവയ്‌ക്കെതിരെയുള്ള നീക്കം കടുത്തതാക്കിയിട്ടുണ്ട്.. പുതിയ പരിഷ്‌കാരമനുസരിച്ച് ഡീസല്‍ പാര്‍ട്ടിക്കുലേറ്റ് ഫില്‍റ്ററുകള്‍ കര്‍ക്കശമായി പരിശോധിക്കുന്നുണ്ട്. ഇത്‌നീക്കം ചെയ്തുവെന്നോ കേട് പാടുകള്‍ വന്നതാണെന്നോ കണ്ടെത്തിയാല്‍ പ്രസ്തുത കാര്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നുണ്ട്.

സ്‌മോക്ക് ലിമിറ്റ് ടെസ്റ്റും വിട്ട് വീഴ്ചയില്ലാത്തതാക്കിയിട്ടുണ്ട്. ഡീസല്‍ പാര്‍ട്ടിക്കുലേറ്റ്ഫില്‍റ്റര്‍ സഹിതം വാഹനത്തിന് മുകളില്‍ ഫിറ്റ് ചെയ്തിട്ടുള്ള എക്‌സ്‌ഹോസ്റ്റ്   ഏതെങ്കിലും കളറിലുള്ള പുക പുറന്തള്ളുന്നുണ്ടെന്ന് തെളിഞ്ഞാല്‍ അത്തരം കാറുകളെ മേജര്‍ ഫോള്‍ട്ട് കാറ്റഗറിയില്‍ ലിസ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. തിന് പുറമെ റിവേഴ്‌സ് ലൈറ്റുകള്‍, ബ്രേക്ക് ഡിസ്‌കുകള്‍ തുടങ്ങിയവയുടെ കാര്യത്തിലും പുതിയ പരിശോധനകള്‍ കര്‍ക്കശമാക്കിയത് നിരവധി പേര്‍ എംഒടി ടെസ്റ്റില്‍ പരാജയപ്പെടുന്നതിന് കാരണമായിത്തീര്‍ന്നിരിക്കുന്നു.

എംഒടി പാസാകുന്നതിനുള്ള ചില വഴികള്‍
1- കാറിന്റെ ഹെഡ് ലൈറ്റുകളും നമ്പര്‍ പ്ലേറ്റും വൃത്തിയാക്കി അവ പൂര്‍ണമായും കാണാന്‍ സാധിക്കുന്നുവെന്നുറപ്പാക്കുക.
2-വിന്‍ഡ്സ്‌ക്രീന്‍ വൈപ്പറുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക. അവയ്ക്ക് തകരാറുണ്ടെങ്കില്‍ അവ മാറ്റി പുതിയവ സ്ഥാപിക്കണം.
3-എല്ലാ ലൈറ്റുകളും പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുവെന്നുറപ്പാക്കണം. ഏതെങ്കിലും ബല്‍ബ് തകരാറായെങ്കില്‍ അവ മാറ്റി പുതിയവ സ്ഥാപിക്കണം. 
4-ടയര്‍ ട്രെഡ് പരിശോധിക്കുകയും അവയ്ക്ക് തകരാറുണ്ടെങ്കില്‍ ടയറുകള്‍ ആവശ്യമെങ്കില്‍ മാറ്റുകയും വേണം.ശരിയായ പ്രഷറില്‍ ടയറുകളില്‍ വായു നിറയ്ക്കണം.
5-സ്‌ക്രീന്‍വാഷ്, ബ്രേക്ക് ഫ്ലൂയിഡുകള്‍, ഓയില്‍ എന്നിവയുടെ ലെവലുകള്‍ പരിശോധിച്ചുറപ്പാക്കണം. ഇവയിലേതെങ്കിലും കുറവാണെങ്കില്‍ അവ നിറയ്ക്കണം.
6-ഹോണുകള്‍ നേരാം വണ്ണം പ്രവര്‍ത്തിക്കുന്നുവെന്നുറപ്പാക്കണം.
7- റോഡില്‍ നിന്നും ഡ്രൈവറുടെ കാഴ്ച തടസപ്പെടുത്തുന്ന  എന്തെങ്കിലും കാറിലുണ്ടെങ്കില്‍ അവ കാറില്‍ നിന്നും നീക്കം ചെയ്യണം. ഫോണ്‍ ഹോല്‍ഡറുകള്‍, സാറ്റ് നാവിഗേഷന്‍ തുടങ്ങിയവ ഇത്തരത്തില്‍ വിഘാതം സൃഷ്ടിക്കുന്നുവെങ്കില്‍ അവ പരിഹരിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category