1 GBP = 97.70 INR                       

BREAKING NEWS

അമ്മ ജോലിക്കു പോയാ ല്‍ ഭക്ഷണം ഉണ്ടാക്കും; അതിഥികളെത്തിയാല്‍ സ്‌നേഹിച്ചു കൊല്ലും; 21 വയസായപ്പോഴേ സ്വന്തം വീടും സൂപ്പര്‍ ജോലിയും: ലെസ്റ്ററിലെ ടിനോയുടെ മാതാപിതാക്കള്‍ എത്ര ഭാഗ്യം ചെന്നവര്‍

Britishmalayali
ഷാജി ലൂക്കോസ്

ലെസ്റ്ററിന് സമീപം ലാഫ്ബറോയില്‍ താമസിക്കുന്ന ബിനോച്ചന്‍ ഇമ്മാനുവേലിനേയും ടെസ്സി ബിനോച്ചനേയും പോലെ ഭാഗ്യം ചെയ്ത മലയാളികള്‍ യുകെയില്‍ അധികം ഉണ്ടാവുമോ എന്നു കണ്ടറിയണം. 12 വയസ് കഴിഞ്ഞാല്‍ മക്കള്‍ മുറിയില്‍ കയറി ആരോടും മിണ്ടാതെ കമ്പ്യൂട്ടറില്‍ കുത്തിക്കൊണ്ട് മുറിയടച്ചിരിക്കുന്ന കാലത്ത് അപ്പനും അമ്മയും പോലും നാണിക്കുന്ന തരത്തില്‍ സര്‍വ്വരോടും പെരുമാറാനറിയാവുന്ന രണ്ട് മക്കള്‍ ഉള്ളതുകൊണ്ടാണ് ഈ മലയാളി കുടുംബം ഭാഗ്യം ചെയ്തത്. വീട്ടില്‍ അച്ചനേയും അമ്മയേയും സഹായിക്കുന്നത് ടിനോയ്ക്കും ടിനിലിനും പുത്തരിയേയല്ല. ഇരുവരും ജോലി കഴിഞ്ഞു വന്നാല്‍ മക്കള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ഭക്ഷണം കഴിച്ചു സുഖമായി പ്രാര്‍ത്ഥനയും ചൊല്ലി ഉറങ്ങാം. 

അതിഥികള്‍ ആരെങ്കിലും എത്തിയാല്‍ അവരെ സല്‍ക്കരിക്കുന്ന കാര്യത്തില്‍ ഇവര്‍ക്കുള്ള തീക്ഷ്ണത പറയുകയേ വേണ്ട. അതിഥികള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന സ്‌നേഹത്തിന്റെ പ്രതീകമാണ്. അതേസമയം പഠനത്തിലും ഇവര്‍ ബഹുമിടുക്കരായി മാറി. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ലോഫ്ബ്രാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ഉടന്‍ മൂത്തമകന്‍ ടിനോയ്ക്ക് ജോലി ലഭിച്ചത് ജെപി മോര്‍ഗണില്‍. 21 വയസായപ്പോള്‍ ജോലിയുമായി. 
വളരെ ചെറുപ്രയത്തില്‍ തന്നെ ലോകത്തിലെ ഒന്നാംകിട ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ജെ പി മോര്‍ഗണില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ഭാവി സുരക്ഷിത മാക്കിയപ്പോഴും കഷ്ടപ്പെടുന്ന തന്റെ സഹജീവികളെ സഹായിക്കുകയെന്നത് ജീവിതചര്യ തന്നെയാക്കിയ ചെറുപ്പക്കാരനാണ് ടിനോ. ഒന്നുമില്ലായ്മയില്‍ നിന്നും കഷ്ടപ്പെട്ട് വളര്‍ന്ന് തങ്ങളെയോക്കെ പഠിപ്പിച്ചു വലുതാക്കിയ പിതാവാണ് തന്റെ റോള്‍ മോഡല്‍ എന്നും അദ്ദേഹത്തിന്റെ മാതൃകയാണ് താനും പിന്തുടരുന്നതെന്നുമാണ് ഈ വിനയാന്വിതനായ യുവാവ് പറയുന്നത്. 

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെപ്റ്റംബര്‍ 28ന് സംഘടിപ്പിക്കുന്ന സ്‌കൈ ഡൈവിങ്ങില്‍ മറ്റ് 36 പേരോടുമൊപ്പം കൈകോര്‍ക്കുകയാണ് ലെസ്റ്ററിനടുത്ത് ലാഫ്ബറോയില്‍ നിന്നുമുളള ബിനോച്ചന്‍ ഇമ്മാനുവേലിന്റെയും ടെസ്സി ബിനോച്ചന്റെയും മൂത്ത മകനായ ടിനോ അരഞ്ഞാണി. ടിനോയ്ക്ക് ടിനില്‍ എന്ന ഏകസഹോദരന്‍ കൂടിയുണ്ട്. തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തുനിന്നുമുള്ള തന്റെ കുടുംബം യുകെയിലേക്ക് കുടിയേ റുമ്പോള്‍ ടിനോയ്ക്ക് വെറും ഒമ്പത് വയസ്സ് മാത്രമായിരുന്നു.

2018ല്‍ ലാഫ്ബറോ യൂണിവേഴ്സിറ്റിയില്‍ നിന്നും കംപ്യുട്ടര്‍ സയന്‍സിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം കരസ്ഥമാക്കിയ ടിനോ നേരെ ജെ പി മോര്‍ഗനില്‍ പ്രവേശിച്ച് കഴിഞ്ഞ പത്ത് മാസമായി ജോലി ചെയ്യുന്നു. ജോലി ലഭിച്ചയുടന്‍ ലാഫ്ബറോയില്‍ തന്നെ സ്വന്തമായി ഒരു വീട് വാങ്ങുകയും ചെയ്തു. ആധുനിക സാങ്കേതിക വിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമൊക്കെ ഇഷ്ടവിഷയങ്ങളായ ടിനോ ഇതുമൂലം മനുഷ്യ ജീവിതത്തില്‍ വമ്പിച്ച മാറ്റങ്ങളും പുതിയ ജോലിസാധ്യതകളും കണ്ടുപിടുത്തങ്ങളുമൊക്കെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

വളരെ ചെറുപ്പത്തില്‍തന്നെ പഠനത്തോടൊപ്പം ചാരിറ്റിപ്രവര്‍ത്തനങ്ങളിലും കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം എന്നും സജീവ സാന്നിധ്യമായിരുന്നു. സ്‌കൂളില്‍ പ്രമുഖ ചാരിറ്റി പ്രസ്ഥാനമായ കാഫോടിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ മുന്‍കൈയെടുത്തിരുന്നു. നാട്ടിലും യുകെയിലുമുള്ള കൂട്ടുകാരോട് ചേര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി അനാഥരും നിരാലംബരുമായവര്‍ക്ക് ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളില്‍ സഹായമെത്തിച്ച് കൊണ്ടിരിക്കുന്നു. സ്‌കൂള്‍ തുറക്കുന്നതോടെ പാവപ്പെട്ട കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ സാമഗ്രഹികള്‍ ടിനോയും കൂട്ടുകാരും നല്‍കി കൊണ്ടിരിക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത്, ഇവര്‍ അടങ്ങുന്ന ലാഫ്ബറോ- കോള്‍വില്ല മലയാളി കൂട്ടായ്മ നല്ലൊരു തുക സമാഹരിച്ച് നാട്ടില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നു.
അനന്തമായ ഈ ലോകത്ത് എന്തുമാത്രം കാര്യങ്ങള്‍ കാണുവാനുണ്ടെന്നും നമ്മള്‍ ഭൂമിയിലുളള ഈ ചുരുങ്ങിയ സമയത്ത് എന്തുകൊണ്ട് ഇതൊക്കെ ചുറ്റിക്കാണുവാന്‍ ശ്രമിച്ചുകൂടായെന്നും യാത്രകളില്‍ വളരെ തല്‍പരനായ ടിനോ ചോദിക്കുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ചു പുതിയ ആളുകളെ കാണുവാനും പരിചയ പ്പെടുവാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഈ യുവാവ് പറയുന്നു. കൂടെ തന്റെ മറ്റൊരാഗ്രഹമായ സിനിമാസംവിധാനവും. ഇതിനായി സിനിമാറ്റോഗ്രാഫിയില്‍ പാര്‍ട്ട്ടൈം കോഴ്സിനും ചേരുവാനുള്ള ശ്രമത്തിലാണ്. 

പഠനത്തിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മാത്രമല്ല സ്പോര്‍ട്സിലും നിറസാന്നിധ്യമാണ് ടിനോ അരഞ്ഞാണി. ലാഫ്ബറോ യൂണിവേഴ്സിറ്റിയിലെ ആദ്യ ക്രിക്കറ്റ് ടീമില്‍ മുഖ്യ അംഗമായിരുന്നു. ഫുട്ബാള്‍, ബാഡ്മിന്റണ്‍, സ്വിമ്മിങ്, സ്നോബോര്‍ഡിങ് തുടങ്ങിയവയിലും പങ്കെടുക്കുന്ന ഈ ചെറുപ്പക്കാരന്‍ ചെസ്സ് കളിയിലും വിദഗ്ധനാണ്. കൗണ്ടി തലം വരെയുള്ള ചെസ്സ് ടൂര്‍ണമെന്റ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സംഗീതവും സിനിമയും പാചകവുമോക്കെ ഇഷ്ടമുള്ള വിനോദവിഷയങ്ങളാണ്. ലോകം ചുറ്റി പുതിയ പാചക രീതികള്‍ കൈവശമാക്കണമെന്ന് ഇദ്ദേഹം ആഗ്രഹിക്കുന്നു.
ലാഫ്ബറോ യൂണിവേഴ്സിറ്റിയില്‍ ഷെഫ് ആയിരുന്ന പിതാവ് ബിനോച്ചന്‍ ഇപ്പോള്‍ വിരമിച്ചു സ്വന്തം ജോലികള്‍ ചെയ്യുന്നു. കൊരട്ടി സ്വദേശിയായ അമ്മ ടെസ്സി ലെസ്റ്ററിലെ നഫില്‍ഡ് ഹോസ്പിറ്റലില്‍ ഓര്‍ത്തോപീഡിക് ടീം ലീഡ് നഴ്‌സാണ്. ഇളയ സഹോദരന്‍ ടിനില്‍ മോണ്ട്ഫോര്‍ട്ട് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റി കോഴ്സിന് പഠിക്കുന്നു. ലെസ്റ്ററിലെ ലാഫ്ബറോ- കോള്‍വില്ല മലയാളികളുടെയില്‍ നിറസാന്നിധ്യവും സുപരിചതനുമായ ടിനോയുടെ വളര്‍ച്ചയെയും ചാരിറ്റി പ്രവര്‍ത്തനങ്ങളെയും വളരെ അഭിമാനത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്.
37 സ്‌കൈ ഡൈവേഴ്സിന്റെ ഫണ്ട് ശേഖരണം മികച്ച രീതിയില്‍ തന്നെ പുരോഗമിക്കുകയാണ്. ബ്രിട്ടീഷ് മലയാളിയുടെ സഹോദര സ്ഥാപനമായ മറുനാടന്‍ മലയാളി നേതൃത്വം നല്‍കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയുമായി ചേര്‍ന്നും ബ്രിട്ടനിലെ വിര്‍ജിന്‍ മണി അക്കൗണ്ടു വഴിയുമാണ് ഫണ്ട് ശേഖരണം നടത്തുന്നത്. ബ്രിട്ടന് പുറത്തുള്ളവര്‍ക്ക് ആശ്വാസിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കാം. എന്നാല്‍ വിര്‍ജിന്‍ മണി വഴി ലഭിക്കുന്ന ഗിഫ്റ്റ് എയ്ഡ് ലഭിക്കുകയില്ലായെന്നു മാത്രം.

ഇതില്‍ പങ്കെടുക്കുന്നവരുടെ പ്രത്യേക ആവശ്യ പ്രകാരമാണ് അവരുടെ നാട്ടിലുള്ള പ്രിയപ്പെട്ടവരുടെയും സംഭാവനകള്‍ സ്വീകരിക്കുവാന്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആവാസ് എന്ന ചാരിറ്റി അക്കൗണ്ട് മുഖേന സഹായം എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ അക്കൗണ്ടിലൂടെ സംഭാവനകള്‍ നല്‍കുമ്പോള്‍ ആരുടെ പേരിലാണോ നല്‍കുന്നത് അവരുടെ റഫറന്‍സ് നമ്പര്‍ തുക അയയ്ക്കുമ്പോള്‍ റഫറന്‍സ് ആയി വെയ്ക്കുവാന്‍ മറക്കരുത്. 
അക്കൗണ്ട് നമ്പറും മറ്റു വിശദാംശങ്ങളും ചുവടെ
Account Name: AWAS 
A/c No: 13740100078902 
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD 
Branch: THIRUVANANTHAPURAM PATTOM
ആവാസ് അക്കൗണ്ടില്‍ ഇന്നലെ വന്ന തുകയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category