1 GBP = 93.80 INR                       

BREAKING NEWS

കാറിന്റെ എഞ്ചിന്‍ ഔട്ട് കംപ്ലീറ്റ്ലി! ആലുവയിലെ മെഡി ഹെവനായത് പഴയ കെ എം കെ ആശുപത്രി; ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് മരിച്ചത് വിദേശത്ത് നേഴ്സായ യുവതി; പ്രസവ നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്കിടെയുള്ള കുത്തിവയ്പ് വില്ലനായി; മരുന്ന് മാറി നല്‍കിയെന്ന് അമ്മയുടെ കൈപിടിച്ച് കരഞ്ഞ് പറഞ്ഞ് ആംബുലന്‍സില്‍ സന്ധ്യ കയറിയത് മരണയാത്രയ്ക്ക്; അബുദാബിയിലെ നേഴ്സിന്റെ മരണം ചികില്‍സാ പിഴവെന്ന് ആരോപിച്ച് കുടുംബം

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

ആലുവ: ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചത് വലിയ വിവാദത്തിലേക്ക്. പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര്‍ സ്വദേശി സന്ധ്യയാണ് മരിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആലുവയിലെ മെഡി ഹെവന്‍ ആശുപത്രിക്കെതിരെയാണ് ആരോപണം. കെ എം കെ ഹോസ്പിറ്റല്‍ എന്ന പേരിലാണ് നേരത്തെ ഈ ആശുപത്രി അറിയപ്പെട്ടിരുന്നത്. നേഴ്സാണ് മരിച്ച സന്ധ്യ.

അരം പ്ലസ് അരം കിന്നരത്തില്‍ ജഗതി ശ്രീകുമാറിന്റെ വര്‍ക് ഷോപ്പിന്റെ പേരാണ് കെ ആന്‍ഡ് കെ ഓട്ടോ മൊബൈല്‍സ്. അങ്ങനെ പ്രസിദ്ധമായ കെ ആന്‍ഡ് കെയുടെ പേരില്‍ മലയാളി എന്നും പൊട്ടിച്ചിരിക്കാറുണ്ട്. ഇതിലെ കോമഡികള്‍ക്ക് സമാനമായ കാര്യങ്ങളാണ് ഇന്നലെ കെ എം കെയില്‍ നിന്ന് പേരുമാറി മെഡി ഹെവനായ ആശുപത്രിയില്‍ നടന്നത്. ഇതില്‍ ജീവന്‍ പോയത് ഏറെ പ്രതീക്ഷകളുമായി അബുദാബിയില്‍ നിന്ന് അവധിക്കെത്തിയ കുടുംബത്തിനും. കടുങ്ങല്ലൂര്‍ കടയപ്പിള്ളില്‍ നിവേദ്യം വീട്ടില്‍ അനുപ് ബി നായരുടെ ഭാര്യ സന്ധ്യ (37) ആണ് മെഡെ ഹെവന്‍ ആശുപത്രിയുടെ അനാസ്ഥയില്‍ മരണമടഞ്ഞത്.

അനൂപ് അബുദാബിയില്‍ എഞ്ചിനിയറായി ജോലി നോക്കി വരികയാണ്. ആതിദ്യാ (11) അദ്വദൈത് (7). പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്്ക്കായ് ഞായറാഴ്ച വൈകിട്ടാണ് സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടര്‍ന്ന് അമ്മ തിയേറ്ററില്‍ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ മകളെ കാണുന്നത്. അതുവരെ മകളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആരും ഒന്നും പറഞ്ഞിരുന്നില്ല. പ്രശ്ന സാധ്യത ഒട്ടുമില്ലാത്തതാണ് പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്ര ക്രിയ.

അത് തീരേണ്ട സമയം കഴിഞ്ഞും തീര്‍ന്നില്ല. ആരും ഒന്നും മിണ്ടുന്നുമില്ല. ഇതോടെയാണ് അമ്മ മകളെ തിരക്കി അകത്തു കയറിയത്. പൂര്‍ണമായും അബോധാവസ്ഥയിലായ യുവതിയെ ഉടന്‍ ഐസിയു ആബുലന്‍സ് സൂപ്പര്‍ സെഷ്യല്‍റ്റി ആശുപത്രിയിലേക്ക് മാറ്റി. രാജഗിരി ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. പക്ഷേ അവിടെയെത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു. തിയേറ്ററിലേക്ക് കൊണ്ടു പോകും മുന്‍പ് തനിക്ക് നല്‍കിയ മരുന്ന് മാറിയോയെന്ന് സംശയമുണ്ടെന്ന് നേഴ്സ് കൂടിയായ സിന്ധു സംശയം പ്രകടിപ്പിച്ചതായും അച്ഛനടക്കം ബന്ധുക്കള്‍ പറയുന്നു. അങ്ങനെ പറഞ്ഞാണ് ആംബുലന്‍സില്‍ സന്ധ്യ കയറിയത്.

അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നല്‍കിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്്ക്കായ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിദേശത്ത് നഴ്സായ യുവതിയും ഭര്‍ത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടില്‍ വന്നതാണ്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നല്‍കിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി മോശമായെന്നാണ് ആശുപത്രിയുടെ വാദം.

അബുദാബിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പമായിരുന്നു സന്ധ്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്. മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന അമ്മ തിേയറ്ററില്‍ കയറിയപ്പോഴാണ് ഗുരുതരാവസ്ഥ പുറത്തറിഞ്ഞത്. ഇതോടെ യുവതിയെ ആശുപത്രി അധികൃതര്‍ തന്നെ ആംബുലന്‍സ് വരുത്തി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോട്ടുവള്ളി വെളിയത്ത് ഹരിയുടെയും ജലജയുടെയും മകളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category